“ഇക്ക…എനിക്ക് പേടിയാകുന്നു….തിരിച്ചു വരവ് നടന്നില്ലെങ്കിൽ പടച്ചവൻ സത്യം ഞാൻ ആത്മഹത്യ ചെയ്യും?
“നിനക്കെന്താ പെണ്ണെ?നിന്നെ നേരെ ഞാൻ കൊച്ചിയിൽ നിന്നും നിന്റെ വീട്ടിലേക്കല്ല പകരം നിന്റെ കുഞ്ഞാടെ അടുക്കലേക്ക് കൊണ്ടാക്കും പോരെ….എന്റെ പൊന്നു വിഷമിക്കാതെ…..അവളുടെ കൈകൾ തന്റെ കൈകളിൽ കോർത്ത് കൊണ്ട് അൽതാഫ് പറഞ്ഞു….
നമ്മുക്ക് ആഹാരം ഒക്കെ കഴിച്ചേച്ചും ഇറങ്ങാം അല്ലേടാ….ജബ്ബാർ അൽത്താഫിനോട് ചോദിച്ചു….
“പോകുന്ന വഴിക്കു കഴിക്കാം….
“അത് വേണ്ടെടാ ഉവ്വേ…ഇവിടെ നിന്നും കഴിച്ചിട്ടിറങ്ങാം….ഒരു ഒമ്പതു മണി കഴിഞ്ഞിട്ട്….നീ ആ കൊച്ചിനെയും കൊണ്ട് വെളിയിൽ നിൽക്കാതെ അകത്തു കയറിയിരിക്കെടാ…..ജബ്ബാർ പറഞ്ഞു….
“വാ….അളിയാ..വാ ഫാരി….ബെന്നി രണ്ടാളെയും വിളിച്ചു ….ഫാരിയോട് പറഞ്ഞു …ഫാരി ആ മുറിയിലോട്ടു ഇരുന്നോ…ആകെ അലങ്കോലമായിട്ടു കിടക്കുകയാ…..എന്തായാലും ഈ നാശം പിടിച്ചവൻ പോകുന്നത് വരെ നമ്മൾ സഹിച്ചല്ലേ പറ്റൂ….നമ്മുടെ അല്ലുവിന് വേണ്ടിയല്ലേ….ബെന്നി അവളെ തന്റെ മുറിയിലേക്ക് പറഞ്ഞു വിട്ടിട്ടു ഹാളിൽ വന്നിരുന്നു……സാജനും ബെന്നിയും അൽത്താഫും ജബ്ബാറും ഹാളിൽ ഇരുന്നു….
ജബ്ബാർ അവരോടു പറഞ്ഞു….ആ പെങ്കൊച്ചിന്റെ ഒരു ബന്ധുവുണ്ട്…..ഭൂലോക തരികിട…അസ്‌ലം ..അവന്റെ മുന്നിൽ പോയി നിന്നാല് നമ്മടെ പിടുക്ക് വരെ അടിച്ചോണ്ട് പോകും….പിന്നെ പെടുക്കാൻ നേരത്തെ സാമാനം പോയ വിവരം അറിയൂ….അല്പം ഹാൻസ് ചുണ്ടിന്റെ മുകളിൽ ഉരുട്ടി വച്ചിട്ട് കുണു കുണാ എന്ന് ചിരിച്ചു കൊണ്ട് ജബ്ബാർ പറഞ്ഞു….
“ഇക്ക പതുക്കെ….അൽതാഫ് പറഞ്ഞു….
“ഓ…പിന്നെ…കോപ്പ്…..പതുക്കെ പോലും….ആ കൊച്ചിന്റെ തള്ളയെ ഇന്നലെ കൂടി കണ്ടതേ ഉള്ളൂ…സേട്ടിന്റെ അടുത്ത ആളാണ്…..പക്ഷെ ഉണ്ടല്ലോ ഉള്ളത് പറയണം എന്ന പൊളപ്പൻ സാധനമാണെന്നു അറിയാവോ….
ജബ്ബാർ പറഞ്ഞു….ബെന്നിയും സാജനും അൽത്താഫും വല്ലാതായി…..ഇക്ക ഫുഡ് എന്തെങ്കിലും കഴിക്കാൻ പോയാലോ…..
സമയം ഏഴല്ല ആയുള്ളൂ…..എന്നാൽ ഒരു കാര്യം ചെയ്യൂ നമ്മുക്ക് പോയി കഴിക്കണ്ടാ…..ഇവിടെ തന്നെ അങ്ങ് കൂടമെന്നെ….ജബ്ബാർ പറഞ്ഞു…..നീ പോയി നല്ല തന്തൂരി കിട്ടുവെങ്കിൽ രണ്ടെണ്ണം ഫുൾ വാങ്ങിക്കോ…ഇന്ന് ഈ ജബ്ബാറിക്കയുടെ ചെലവ്….പോക്കറ്റിൽ നിന്നും രണ്ടായിരം രൂപ എടുത്ത് ….അൽത്താഫിനെ നോക്കി പറഞ്ഞു…
“വേണ്ടാ…മജെസ്റ്റിക്ക് വരെ പോകണം….നല്ലതു വാങ്ങണമെങ്കിൽ…അത് കൊണ്ട് ഞാൻ പോയിട്ട് വരാം…..സാജനാണ് പറഞ്ഞത്…..
“എന്നാൽ നീ പോ….രണ്ടായിരവും വേറൊരു രണ്ടായിരവും കൂടി അവന്റെ കയ്യിൽ കൊടുത്തു…..ആ പിന്നെ വരുന്ന വഴിക്ക് ഒരു ചെറുത് വാങ്ങിക്കോ..നീമാർക്ക് ആഘോഷിക്കാനാടാ…..സാജൻ പുറത്തോട്ടു ഇറങ്ങിയപ്പോൾ സാജന്റെ പിറകെ ജബ്ബാറും ഇറങ്ങി…..”നല്ലതു പോലെ പൊള്ളിച്ചു വാങ്ങിക്കൊണ്ടു വന്നാൽ മതി….ജബ്ബാർ സാജനോട് പറഞ്ഞു…..എന്നിട്ടു കാറിന്റെ ഡിക്കി തുറന്നു മുമ്പേ പൊട്ടിച്ച സ്റ്റഫ് എടുത്ത് അരയിൽ തിരുകി…….എന്നിട്ടകത്തേക്ക് കയറി…..