അളിയൻ ആള് പുലിയാ 26 [ജി.കെ]

Posted by

പോകുകയാണ്…..ഒരു പരിപാടിയിൽ പങ്കെടുക്കാൻ…..എന്തായാലും നമ്മുടെ ചാക്കോച്ചൻ ഈ രണ്ടു മൂന്നു ദിവസം അവിടെ നിൽക്കട്ടെ…..ഇവരെ എയർപോർട്ടിൽ കൊണ്ട് വിട്ടിട്ടു വന്നാൽ മതി….നമ്മുടെ ഇന്നോവ ഹോസ്പിറ്റലിൽ അല്ലെ….അതൊന്നു ഇവിടെ വരെ എത്തിക്കാൻ പറയണേ ആൽബി….ഗോപു പറഞ്ഞു…..

“ഞങ്ങൾ വൈകിട്ട് വന്നിട്ട് പോയാൽ മതി….ഞാൻ കൊണ്ട് വരാം വണ്ടി…..ആൽബി പറഞ്ഞു…..

“ഓ…മതി…ജി കെ ചിരിച്ചു കൊണ്ട് പറഞ്ഞു…..

അവർ മറഞ്ഞപ്പോൾ ജി കെ ഗോപുവിനോട് പറഞ്ഞു…..ഈ സ്നേഹത്തിനൊക്കെ ഞാനെങ്ങനെയാ ഗോപു നന്ദി പറയേണ്ടത്…..

“നന്ദി പറയേണ്ടുന്ന സമയമാകുമ്പോൾ ഞാൻ പറഞ്ഞോളാം….കേട്ടോ….അങ്ങ് എന്റെ ഗുരു സ്ഥാനീയനാണ്……അതിലപ്പുറം ഒന്നുമില്ല…..ആ….ആ സുരേഷിനും സുജാതക്കും ജാമ്യം കിട്ടി…..അല്ലേലും ഊരി വരുമെന്ന് അറിയാരുന്നു…..ഏതോ ഒരു സുനി ആണ് ഇപ്പോൾ പ്രതി…..

“ഇനി കേസും വക്കാണവും ഒന്നുംവേണ്ടാ ഗോപു…..ആ പിന്നെ ഞാൻ ഇപ്പോൾ പോകുന്ന ആളിന്റെ ചേട്ടത്തിയുടെ മകളാണ് ഞാൻ പറഞ്ഞ ആ കുട്ടി…..അതിനെ എന്തായാലും ഇങ്ങു എറണാകുളത്തിന് മാറ്റിയതിനു വളരെയേറെ നന്ദിയുണ്ട്…..ആ കേസിലെ പ്രതി ഓടിച്ചിരുന്നത് എന്റെ ഈ സുഹൃത്തിന്റെ വണ്ടിയാണ്…..അതിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ?

“എന്റെ പൊന്നു ജി കെ….ആകെ നൂലാമാല ഉള്ള കേസാണത്…..മയക്കുമരുന്ന്…..റേപ്പ് അറ്റംപ്റ്…..എല്ലാം…..ഇയാളിതൊക്കെ എങ്ങനെ പോയി പെട്ട്…..ഞാൻ ശ്രമിക്കാം….എന്തായാലും അയാളെയും പ്രതിചേർത്തായിരിക്കും നാർക്കോട്ടിക് സെൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്…..

“അതെനിക്കറിയാം…..എന്നാലും…..

“ആ നോക്കാം…..നിങ്ങളിരിക്കിന്…..ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം….ഗോപു എഴുന്നേറ്റ് അകത്തേക്ക് പോയി…..

“എന്താ കൃഷ്ണേട്ടാ…..വല്ലാണ്ടിരിക്കുന്നത്…പാർവതി തിരക്കി…..

“ഒന്നും പറയണ്ടാ…..ഇന്നലെമുതൽ ഞാൻ ആകെ വല്ലാത്ത മാനസിക അവസ്ഥയിലാ പാറു…..

“കാര്യം പറ…..

“ആ ഫാരിയുടെ തള്ള ഒപ്പിക്കുന്ന ഓരോ കുരുക്കും മുറുകുന്നത് നമ്മുടെ ബാരിയുടെ കഴുത്തിലാ…..സാരമില്ല….

“ഫാരിയുടെ ഉപ്പ മരിച്ച കേസ് വീണ്ടും അന്വേഷിക്കുന്നു…..അതിൽ കേസ് വേണ്ടാ എന്ന് സമ്മർദ്ദം ചെലുത്തിയത് ഞാനാണല്ലോ…..പിന്നെ ബാരിയുടെ അമ്മായിയുടെ മരണത്തിൽ പോസ്റ്റ് മോർട്ടം വേണ്ടെന്നും ആവശ്യപ്പെട്ടത് ഞാനാണല്ലോ…..എന്നെ ആ മരട് എസ.ഐ വിളിച്ചിരുന്നു…..പിന്നീട ഗോപു സംസാരിച്ചതാണ് പ്രശ്നം സോൾവാക്കിയത്…..

“നമ്മുക്ക് ആ കൂട്ടുകെട്ട് വേണോ കൃഷ്ണേട്ടാ,,,,,പാർവതി ചോദിച്ചു….ആകെ നിഗൂഢതകൾ നിറഞ്ഞ ഒരു കുടുംബം…..

“ബാരി പാവമാണ് പാറു…..ആ ഫാരിയുടെ തള്ളയാണ് പ്രശ്നം…..

“എനിക്ക് തോന്നി….അന്ന് ആ പാവം ഫാരിയെ വിളിക്കാൻ വന്നപ്പോൾ…..ഈ ആൾക്കാർ ഒക്കെ എന്താ കൃഷ്ണേട്ടാ ഇങ്ങനെ…..

“ആ ആർക്കറിയാം…..നമ്മുക്ക് ഈ ഞായാറഴ്ച ഖത്തറിലേക്കുള്ള എല്ലാം ശരിയാക്കിയിട്ടുണ്ട്…ബാരി….

പാർവതിയുടെ കണ്ണുകൾ തിളങ്ങി…..നമ്മൾ ഒറ്റക്കാ…..

Leave a Reply

Your email address will not be published. Required fields are marked *