രാജേഷ് മിഴി തുറന്നു മുന്നിൽ സുന്ദരിയായി അവൾ…എന്താണ് കുട്ടു നേരത്തെ തന്നെ?.
ആഹാ നേരത്തെ പോകണം എന്ന് പറഞ്ഞിട്ട് മറന്നോ?.
അയ്യോ ഞാനെന്തു മണ്ടനാണ് ഇന്ന് റീജണൽ ഓഫിസിൽ മീറ്റിംഗ് ഉണ്ട് നേരത്തെ എത്തണം .രാജേഷ് എഴുന്നേറ്റു പെട്ടെന്നു തന്നെ റെഡിയായി .നല്ലൊരു കുക്കായ അംബിക ഉണ്ടാക്കിയ ചൂട് ദോശയും ചട്ണിയും കഴിച്ചു അയാൾ റൂം വിട്ടിറങ്ങി.അംബിക പിന്നെ അബായ ധരിച്ചു പുറത്തിറങ്ങി വെറുതെ കുറച്ചു ദൂരം നടന്നു വന്നു .(ഇസ്ലാമിക രാഷ്ട്രമായ സൗദിയിൽ ശരീരം മുഴുവൻ മറച്ചു വേണം അന്നും ഇന്നും ഏതു മതത്തിലും പെട്ട സ്ത്രീക്ക് പുറത്തിറങ്ങാൻ ).ദമാം സബ് അർബിനു പുറത്താണ് അവരുടെ ഫ്ലാറ്റ് .ആ ഫ്ലാറ്റിൽ ഉള്ളവരുമായി അവൾക്ക് സാധാരണ മലയാളി സ്ത്രീകളെ പോലെ ബന്ധമില്ല .ഒരു പക്ഷെ കുഞ്ഞിന്റെ കാര്യം പറഞ്ഞു പലരും കുത്തി ചോദിക്കുന്നത് ഒഴുവാക്കാനാകും അവൾ ഏകാകിയായി ജീവിച്ചു കാണുക.നേരെ തിരിച്ചെത്തിയ ഒരു കപ്പു കോഫി ഉണ്ടാക്കി .പിന്നെ ഇഷ്ട ഹോബിയായ പെയിന്റിങ് അതിലേക്കു കടന്നു .നല്ലൊരു കലാകാരിയാണ് അംബിക അസ്സലായി വരക്കും നന്നായി പാടും .അടച്ചിട്ട ആ റൂമിലേക്ക് അവൾ കടന്നു അവിടെ മുഴുവൻ അവളുടെ പെയിന്റിങ്ങുകൾ.അധികവും കുഞ്ഞുങ്ങൾ പിന്നെ പ്രകൃതി ദൃശ്യങ്ങൾ…അവളുടെ മനസ്സായിരുന്നു ആ പെയിന്റിങ്‌സ്..
കുറെ നേരത്തിനു ശേഷം അവൾ ഒന്ന് കണ്ണടചു പെട്ടെന്നു അവളുടെ മുന്നിൽ ഒരു കൗമാരക്കാരക്കാരൻ പ്രത്യക്ഷപെട്ടു…ഞെട്ടലോടെ അവൾ ഉണർന്നു ലാൻഡ് ഫോൺ ശബ്ദിക്കുന്നു .ഇന്നത്തെ പോലെ മൊബൈൽ ഇല്ല എന്ന് തന്നെ പറയാം..അവൾ ഓടി പോയി ഫോണെടുത്തു…അമ്മയാണ് നാട്ടിൽ നിന്നും വിശേഷങ്ങൾ തിരക്കി…സുഖമെന്ന് പറഞ്ഞു നാട്ടിൽ നിന്നും ആരോ വരുന്നു കുറെ ആയുർവേദ മരുന്നുകൾ കൊടുത്തു വിട്ടിട്ടുണ്ട് കഴിക്കാൻ ‘അമ്മ പറയുന്നു..ശരിയെന്നു പറഞ്ഞു അവൾ ഫോൺ വെച്ചു…അവൾക്കു മരുന്ന് കഴിച്ചു മടുത്തിരിക്കുന്നു.പക്ഷെ ഒരു കുഞ്ഞു ഇന്നും ഒരു സ്വപ്നമായി അവശേഷിക്കുന്നു അവൾ ഒറ്റക്കിരുന്നു വിതുമ്പി..!!
വൈകീട്ട് രാജേഷ് നേരത്തെ എത്തി.അവർ പുറത്തിറങ്ങി ഷോപ്പിംഗിനു പോയി രാത്രി വൈകി തിരിച്ചെത്തി.അന്ന് രാത്രി രാജേഷ് അവളോട് പറഞ്ഞു…
‘മൗവസത് ഹോസ്പിറ്റലിൽ IVF ഉണ്ട്.സൂസൻ റെഫർ ചെയ്യും.സൂസനും വേറെ നല്ല ഡോക്ടർമാരും അവിടെ ഉണ്ട് .ഒരു ഡോണർ റെഡിയായി ഉണ്ട് കുറച്ചു പണം ച ചെലവിടേണ്ടി വരും സാരമില്ല.പക്ഷെ എന്നിരുന്നാലും നമ്മളുമായി യാതൊരു ബന്ധവും ഇല്ലാത്ത എആരുടെയൊക്കെയോ സ്പേം എടുത്തു നിനക്കൊരു വാവ ഉണ്ടാകുമ്പോൾ എനിക്ക് എന്തോ …രാജേഷ് പറഞ്ഞു നിർത്തി…!!
വിഷമിക്കേണ്ട അംബിക ആശ്വസിപ്പിച്ചു…ഒരു നിമിഷം മൗനത്തിൽ പോയ ശേഷം അവൾ ചോദിച്ചു നമ്മുടെ ആളുകൾ ആരെങ്കിലും ആണെങ്കിൽ ഏട്ടന് ബുദ്ധി മുട്ട് ഉണ്ടാകുമോ?.