അപകടം വരുത്തി വെച്ച പ്രണയം 2
Apakadam Varuthi Vacha Pranayam Part 2 | Author : Tony
[ Previous Part ]
കഥയുടെ രണ്ടാമധ്യായം…
വായിക്കുക… ആസ്വദിക്കുക… 🙂
***********************************
“എന്താ?.. ഹോട്ടൽ മുറിയോ?? പറ്റില്ല..!”
ദീപിക വേഗം പറഞ്ഞു.. ഒപ്പം അവളുടെ നടത്തവും നിർത്തി..
“അതിനെന്താ? ഇപ്പോൾ വേറെയൊരു ചോയ്സ് ഇല്ലാത്തതു കൊണ്ടല്ലേ ദീപിക..”
“ഇല്ല.. എനിക്കതു കഴിയില്ല..”
അവളേകദേശം കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.. എനിക്കിപ്പോൾ അവളുടെ പ്രശ്നമെന്തെന്നു മനസിലായി…
“ഞാനും നിങ്ങളോടൊപ്പം അവിടെ താമസിക്കാൻ പോകുന്നുവെന്ന് ആശങ്കയുണ്ടായിട്ടാണോ?..”
അവൾ എന്നെ നോക്കി. ഒരു വാക്കുപോലും മിണ്ടാതെ അവളെന്റെ മുഖത്തേക്ക് നോക്കി നിന്നു…
എനിക്കീ പൊട്ടിപ്പെണ്ണിനെ എങ്ങനെ പറഞ്ഞു മനസിലാക്കണമെന്നു അറിയാൻ കഴിഞ്ഞില്ല…
“ഓ ഗോഡ്.. നോക്ക് ദീപിക.. താൻ ഇങ്ങനെ പേടിക്കാൻ മാത്രം ഞാനൊരു റേപിസ്റ്റോ പീഡനവീരനോ ഒന്നുമല്ല.. നിങ്ങളുടെ അവസ്ഥ കണ്ടു സഹതാപം തോന്നിയിട്ടു തന്നെയാ ഞാനീ പറയുന്നത്.. അല്ലാതെ ഈ രാത്രിയിൽ നമുക്ക് വേറെ എവിടെ പോയി താമസിക്കാൻ കഴിയും?..”
ആരോ ഞങ്ങളുടെ അടുത്തേക്ക് നടക്കുന്നത് കണ്ടപ്പോൾ ഞാൻ സംസാരം നിർത്തി.. ഞങ്ങളെയയാൾ മറികടന്നു പോകുന്നതു വരെ കാത്തിരുന്നിട്ട് ഞാൻ വീണ്ടും തുടർന്നു..
“ദീപിക.. എനിക്കു തന്നോട് സഹതാപം മാത്രമേയുള്ളു.. കാരണം ഞാനും ഒരു മനുഷ്യനാണ്.. ഒരു ഹോട്ടൽ മുറി വാടകയ്ക്കെടുക്കുന്നതിലൂടെ ഞാനുദ്ദേശിച്ചത് നിങ്ങൾക്കായി ഒരു മുറിയും എനിക്ക് മറ്റൊരു മുറിയും എന്നാണ്.. തനിക്കിനി അത്ര വിഷമമാണെങ്കിൽ ഞാൻ വേറെയൊരു ഹോട്ടൽ അന്വേഷിച്ചു