“ഫക്ക്! ഇവിടെ താമസിക്കാൻ പറ്റില്ല!..”
ഞാനതും പറഞ്ഞുകൊണ്ട് വേഗം പുറത്തേക്ക് നടന്നു. ദീപികയും ഒന്നും മിണ്ടാതെ എന്നെ അനുഗമിച്ചു..
ഞങ്ങൾ താമസിയാതെ വീണ്ടും ആ ഓട്ടോയുടെ അരികിൽ തിരിച്ചെത്തി.
“ഇനിയെന്താ?”
അവൾ ചോദിച്ചു. ഞാൻ കൈകൊണ്ടൊന്നു താടിയിൽ തടവി ആലോചിച്ചിട്ട്..
“നമുക്ക് മറ്റെവിടെയെങ്കിലും കൂടി ശ്രമിക്കാം.. അല്ലാതെ എന്തു ചെയ്യാൻ.. ഒന്നും കിട്ടിയില്ലെങ്കിൽ ഇനിയാ ഹോസ്പിറ്റൽ തന്നെ ശരണം…”
അവൾക്കപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.. ഞാനുമതിൽ പങ്കു ചേർന്നു.. ഞങ്ങളുടെയാ അവസ്ഥയിലും ആ ചിരി അൽപ്പം ആശ്വാസം പകർന്നു..
ഇനിയും അത്തരം വൃത്തികെട്ട ഹോട്ടലുകളിലേക്ക് ഞങ്ങളെ കൊണ്ടുപോകരുതെന്ന് ഞാനാ ഓട്ടോ ഡ്രൈവറോട് ആവശ്യപ്പെട്ടു. അപ്പോഴേക്കും മണി 12:15 ആയി..
അടുത്തത് ഹോട്ടൽ പ്രേം സാഗർ എന്നൊരു ഹോട്ടൽ ആയിരുന്നു. ഞങ്ങളുടെ ഭാഗ്യത്തിന് അവിടെ റൂമിണ്ടായിരുന്നു.. പക്ഷേ ഒരു മുറി മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞു. ഒരു ഡബിൾ റൂം മാത്രം.
ഞാൻ അവളോടു തിരിഞ്ഞു കൊണ്ട് ആ റൂമെടുത്തു കൊള്ളാനാവശ്യപ്പെട്ടു.
“അപ്പൊ ക്രിഷ് എന്തുചെയ്യും?”
“ഞാൻ വീണ്ടും റൂം തിരച്ചിൽ തുടരും..”
അവൾ കുറച്ചു നേരം ഒന്നും മിണ്ടാതെ അവിടെയങ്ങനെ ആലോചിച്ചു കൊണ്ടു നിന്നു..
“ഹേയ് ദീപിക..”
അവളൊന്നും മിണ്ടിയില്ല..
“എന്താ, താൻ എന്നെയും കൂടി ആ റൂമിൽ താമസിപ്പിക്കുന്നതിനെകുറിച്ച് ചിന്തിക്കുകയാണോ?”
ഞാൻ ചോദിച്ചു. ഒരു 5 സെക്കന്റിനു ശേഷം അവളുടെ മറുപടി വന്നു..
“ഉം, അതെ.”
“തനിക്കു ഭ്രാന്താണോ..? അതു വളരെ അപകടകരമാണ്.. താനും ഞാനും മാത്രമായി ഒരു മുറിയിൽ.. ഓ ഗോഡ്, അതു നടക്കില്ല!..”
എന്റെ മുഖത്തപ്പോഴും ഒരു കളിയായ പുഞ്ചിരി ഉണ്ടായിരുന്നു.. അവളുമതു ശ്രെദ്ധിച്ചു.. ഞാനവളെ കളിയാക്കുകയാണെന്ന് അവൾക്കറിയാമായിരുന്നു. അവൾ എന്റെ കൈത്തണ്ടയിലൊന്നു നുള്ളി..
“വരൂ”
“തനിക്കുറപ്പാണോ ദീപിക?.. ഒന്നു കൂടിയൊന്നു ആലോചിച്ചിട്ട്…”
“ഞാനാലോചിച്ചു.. എന്തായാലും ഒരു മുറി തന്നെ, എന്നാലും അവിടെ രണ്ടു