അറിയാതെയാണെങ്കിലും [അപ്പന്‍ മേനോന്‍]

Posted by

അവള്‍ക്ക് അച്ചനായും അമ്മയായും ഇപ്പോള്‍ ഞാന്‍ മാത്രമല്ലേയുള്ളു. നളിനി പോയിട്ട് ഇപ്പോള്‍ വര്‍ഷം മൂന്ന് കഴിഞ്ഞു. ഇന്നലെ വൈകീട്ട് ഞാന്‍ ഇങ്ങോട്ട് ഫോണ്‍ ചെയ്തിരുന്നു. പക്ഷെ ആരും എടുത്തില്ല. അതുകൊണ്ട്, അവളെ ഞാന്‍ ഹോസ്റ്റലില്‍ ചേര്‍ത്തു. അല്ലെങ്കില്‍ നീ നിന്റെ ഈ വീട്ടില്‍ ആണ്‍് താമസമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും എന്റെ മോളെ ഞാന്‍ ഹോസ്റ്റലില്‍ നിര്‍ത്തില്ലായിരുന്നു.

അതിനെന്താ വിശ്വേട്ടാ അവളെ ഇനിയും ഹോസ്റ്റലില്‍ നിന്നും മാറ്റാമല്ലോ. ഞാന്‍ ഇവിടെയുള്ളപ്പോള്‍ അവള്‍ക്ക് ഹോസ്റ്റലില്‍ നില്‍ക്കേണ്ട വല്ല കാര്യമുണ്ടോ. അവള്‍ക്ക് ഇവിടെ നിന്നും എന്നും കോളേജില്‍ പോയി പഠിക്കാമല്ലൊ.
ഇല്ലാ കവിതെ. എനിക്ക് നിന്റെ ഫോണ്‍ നമ്പര്‍ അറിയില്ലായിരുന്നു. പിന്നെ ഞാന്‍ വീണയോട് നിന്റെ നമ്പര്‍ വാങ്ങി വിളിക്കുകയായിരുന്നു. ഇവിടെ ആരും ഫോണ്‍ എടുക്കാത്തതുകൊണ്ട്, അവള്‍ക്ക് ഒരു വര്‍ഷത്തെ ഹോസ്റ്റല്‍ ഫീസ് കൊടുത്ത് അവളെ അവിടെ നിര്‍ത്തി.

അപ്പോള്‍ വിശ്വേട്ടനായിരുന്നോ എന്നെ ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് വിളിച്ചത്. പക്ഷെ ഞാന്‍ വാതില്‍ തുറന്ന് അകത്ത് കയറിയതും ബെല്ലടി നിന്നു.
എന്നാലും എന്റെ വിശ്വേട്ടാ ഇത് എന്തൊരു കോലമാ. മുടിയും താടിയും നീട്ടി ഒരു ഭിക്ഷാം ദേഹിയെ പോലെ. ഒന്നുകിലും വിശ്വേട്ടന്‍ ഒരു കോളേജ് പ്രൊഫസ്സര്‍ അല്ലെ. ഇങ്ങിനെയാണോ, കോളേജില്‍ കുട്ടികളെ പഠിപ്പിക്കാന്‍ പോകുന്നത്. അവര്‍ ഈ വേഷം കണ്ടാലേ പേടിച്ചു പോകുമല്ലോ.

എന്റെ കവിതേ നിനക്ക് എന്റെ വിഷമം പറഞ്ഞാല്‍ മനസ്സിലാവില്ലാ. നളിനി പോയതിനുശേഷം എനിക്കൊന്നിനും ഒരു ഉത്സാഹമില്ല. പിന്നെ മോളേ ഓര്‍ക്കുമ്പോള്‍ മാത്രം ഞാന്‍ ജീവിച്ചിരുന്നേപറ്റു എന്നു തോന്നല്‍.
അപ്പോള്‍ ഞാന്‍ പറഞ്ഞു….വിശ്വേട്ടാ എന്റെ മോള്‍ അമ്മു ഇപ്പോള്‍ വരും. നിങ്ങളെ ഈ രൂപത്തില്‍ കണ്ടാല്‍ അവള്‍ പേടിക്കും. അതുകൊണ്ട്, വിശ്വേട്ടന്‍ ദൈവത്തെ ഓര്‍ത്ത് ഈ മുടിയും താടിയും ഒന്ന് വടിച്ചിട്ട് വാ. ബാര്‍ബര്‍ ഷോപ്പ് ഈ വളവ് തിരിയുന്നയിടത്തുണ്ട്. ബാക്കിയുള്ള സെന്റിമെന്റ്‌സൊക്കെ അത് കഴിഞ്ഞ് പറയാം, പക്ഷെ വിശ്വോട്ടന്റെ കൈയ്യില്‍ പൈസയുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അതൊക്കെ ഉണ്ട് എന്നു പറഞ്ഞ് ഇറങ്ങി.

ഉടനെ തന്നെ ഞാന്‍ ഡ്രെസ്സ് മാറ്റി അടുക്കളയില്‍ കയറി. വിശ്വേട്ടനു കടുപ്പത്തില്‍ ഒരു ചായ ഉണ്ടാക്കി. ഒരു പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കാണും, സുന്ദരകുട്ടപ്പനായി വിശ്വേട്ടന്‍ വന്നു. ചായ കുടിച്ച് കഴിഞ്ഞ് ഒന്ന് കുളിക്കണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒരു തോര്‍ത്ത് എടുത്ത് കൊടുത്തു. പിന്നെ അദ്ദേഹത്തിനു കുളിമുറി കാണിച്ച് കൊടുത്തു. കുളികഴിഞ്ഞ് നെറ്റിയില്‍ ഒരു ഭസ്മ കുറിയുമിട്ട് വന്ന് പേപ്പര്‍ വായിക്കാന്‍ തുടങ്ങി. അപ്പോഴേക്കും എന്റെ മോള്‍ അമ്മു വന്നു. മോള്‍ക്ക് ഇതാരാണെന്ന് മനസ്സിലായോ എന്ന് ചോദിച്ചപ്പോള്‍, അവള്‍ മനസ്സിലായില്ലാ എന്ന് പറഞ്ഞു. എടി നിന്റെ വലിയച്ചനാ എന്ന് പറഞ്ഞാല്‍ നിന്റെ അച്ചന്റെ ചേട്ടന്‍. അപ്പോള്‍ വിശ്വേട്ടന്‍ അവളെ അരികില്‍ വിളിച്ച് പറഞ്ഞു മോള്‍ നല്ലപോലെ പഠിച്ച് മിടുക്കിയാകണം എന്ന് പറഞ്ഞ് തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു.
സത്യത്തില്‍ വിശ്വേട്ടനോട് എനിക്ക് കടപ്പാടുണ്ട്. എന്നെ ആദ്യമായി പെണ്ണൂകാണാന്‍ അജയേട്ടന്‍ വന്നപ്പോള്‍, വിശ്വേട്ടനും, നളിനി

Leave a Reply

Your email address will not be published. Required fields are marked *