“ഇളം താളിയല്ലേ, വാസന ഉണ്ടാവുമല്ലോ..”
ദീപൻ അതോടപ്പം അവളുടെ നെറ്റിയിൽ ചുംബനം കൊടുത്തു. ഭദ്രയുടെ കണ്ണുകൾ അത് ആസ്വദിച്ചുകൊണ്ട് പതിയെ കൂമ്പിയടഞ്ഞു. അവൾ ഏട്ടനെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു.
“എത്ര നാളായി ദീപൻ ഇതുപോലെ എന്നെ ഒന്ന് മുത്തമിട്ടിട്ട്”
“ഇനി മോളിവിടയല്ലേ, എപ്പോ വേണേലും തരാമല്ലോ”
“ഏട്ടന്റെ നെഞ്ചിൽ ഷർട്ടിനു മുകളിലൂടെ അവൾ ഒരുമ്മ തിരിച്ചു ഏട്ടനും കൊടുത്തു.”
“കണ്ണെഴുതണ്ടേ” ഭദ്ര ചോദിച്ചു.
“ഞാൻ എഴുതി തരാം”
“‘ഉം..“ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവളെ കരിമഷികൊണ്ട് കണ്ണെഴുതിക്കാനും അവൾക്ക് ദീപൻ തന്നെ വേണം. ചന്ദനം അരച്ചുകൊണ്ട് അവളുടെ തിരുനെറ്റിയിൽ ചെറിയ കുറി ഇട്ടുകൊടുത്തുകൊണ്ട്.
അവളുടെ മുഖം കൈകുമ്പിളിൽ ഏട്ടൻ കോരിയെടുത്തു.
“നല്ല ചേലാണ് എന്റെ കുട്ടിയെ കാണാൻ”
അവളുടെ കാർകൂന്തൽ ചീവികൊടുത്തുകൊണ്ട് അവളുടെ മുടിയിഴകളിൽ മുഖം ചേർത്തു.