അവളുടെ കാലിനെ അത് മനോഹാരിയാക്കിയപ്പോൾ കണ്ടു കൺ നിറഞ്ഞ ദീപൻ അതിൽ ഒരു മുത്തം കൊടുത്തു. ഭദ്ര നാണം കൊണ്ട് ചിരിച്ചു.
വീട് അടച്ചുകൊണ്ട് തന്റെ കാലൻ കുടയുമെടുത്തു ദീപൻ നടക്കുന്നതിനൊപ്പം വരമ്പത്തൂടെ പച്ച പട്ടു പാവാടയണിഞ്ഞുകൊണ്ട് ഏട്ടന്റെ പിറകെ അവളും അമ്പലത്തിലേക്ക് നടന്നു.
അമ്പലത്തിന്റെ അടുത്തെത്തിയപ്പോൾ, യേശുദാസിന്റെ ഗംഗാ തീർത്ഥം കേട്ടുതുടങ്ങി. അവിടെ ആൽത്തറയുടെ അരികിലായി ചില പുങ്കന്മാരുടെ നോട്ടം ഭദ്രയുടെ മുൻപിലും പിൻപിലും ഉണ്ടായിരുന്നു. അവൾ അവരെയൊന്നും നോക്കിയ ഭാവം പോലും ഇല്ലാതെ അമ്പലത്തിലേക്ക് നടന്നു.
ദീപൻ പിറകെ നടന്നുകൊണ്ട് അവരെ നോക്കിയപ്പോൾ അവർ മറ്റ് എവിടയോ കൈചൂണ്ടി പക്ഷി നീരീക്ഷണം വിവരണം നടത്തി.
ദീപൻ പുഷ്പാഞ്ജലിയും പ്രസാദവും വാങ്ങിക്കൊണ്ട് നടന്നു വരുമ്പോൾ.
ഭദ്ര ഏട്ടനോട് ചോദിച്ചു.
“ഏട്ടൻ എന്താണ് പ്രാർത്ഥിച്ചത്”
“എന്റെ മോൾക്ക് പൂർണ്ണ ഐശ്വര്യങ്ങളും നല്കാനല്ലാതെ മെറ്റാന്താണ് ഞാൻ പ്രാർത്ഥിക്കേണ്ടത്”
“എനിക്കറിയാം ഏട്ടാ ഞാൻ ചോദിച്ചെന്നുള്ളൂ…
പിന്നെ ഇന്ന് എന്താണ് നമ്മൾ ചെയ്യാൻ പോകുന്നത് ”
“ഇന്ന് മോള് ദൂരദർശൻ കണ്ടിരുന്നോളു….
ഏട്ടൻ അനന്തൻ ഡോക്ടറെ കണ്ടിട്ട് മോളുടെ ജോലിക്കാര്യം സംസാരിച്ചിട്ട് വരാം.”