“ഞാൻ ഏട്ടന് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വെയ്കാം ഊണിനു …”
ദീപൻ അവളെ തനിച്ചാക്കി വീട് വിട്ടു ഇറങ്ങിയപ്പോൾ,
കുസൃതി പെണ്ണ് ഏട്ടന് ഇഷ്ടമുള്ള മാമ്പഴ പുളിശ്ശേരിയും
കൂട്ടുകറിയും ഉണ്ടാക്കി.
അതുകഴിഞ്ഞു കുറെ നേരം പത്മരാജന്റെ കഥാ പുസ്തകമൊ- ക്കെ നോക്കി സമയം കളഞ്ഞു. പുസ്തകത്തിൽ ഒരു അമ്മയുടെയും മകളുടെയും കഥ വായിച്ചപ്പോൾ അമ്മയെ കുറിച്ചുള്ള ഓർമ്മകൾ അവളുടെ മനസിലേക്ക് വന്നു.
ദീപൻ അപ്പോഴേക്കും അവളുടെ ഫോണിലേക്ക് വിളിച്ചു .
“മോളെ, ഏട്ടൻ ഇച്ചിരി വൈകും, മോൾക്ക് വിശക്കുന്നുണ്ടെങ്കിൽ കഴിച്ചോളൂ ട്ടോ ..”
“ഉഹും ….വന്നിട്ട് ഒന്നിച്ചു കഴിക്കാം ഏട്ടാ.”
തിരിച്ചു വീട്ടിലെത്തിയപ്പോൾ , ഭദ്ര അവളുടെ മെത്തയിൽ കിടന്നു ഉറങ്ങുകയിരുന്നു.
ദീപൻ വന്നു കാളിങ് ബെൽ അടിച്ചപ്പോൾ ഹാളിലെ തറയിൽ പുല്ലുപായിൽ കിടന്ന അവൾ പതിയെ മിഴകൾ തുറന്നു.
“മോളെ ഉച്ചയൂണ് കഴിച്ചോ”
“ഇല്ല ഏട്ടാ, വായോ….ഞാൻ ചോറ് വിളമ്പാം …”