“എന്ത് പറഞ്ഞു ഏട്ടാ എന്റെ ജോലിക്കാര്യത്തെ പറ്റി.”
ഇലയിൽ ചോറ് വിളമ്പുമ്പോൾ ഭദ്ര ഏട്ടനോട് ആരാഞ്ഞു.
“അടുത്തയാഴ്ച മുതൽ മോൾക്ക് അനന്തൻ ഡോക്ടറുടെ ക്ലിനിക് ഇല് ജോലിക്കു പോകാം” പഴുത്ത മാമ്പഴം അമർത്തി ദീപൻ പറഞ്ഞു, “പഴുത്തു നില്കുവാന് അല്ലെ ? എവിടെന്നു പറിച്ചു മോള് ..”
“തെക്കേ തൊടിയിൽ മൂവാണ്ടൻ മാവിൽ നിന്നും”
“മോളെ ..ചെരിപ്പിടാതെ അങ്ങോട്ട് പോകല്ലേ കേട്ടോ ..”
“ഉവ്വ് ഏട്ടാ ..”
“മോളിരിക്ക് ….”
“ഉം …ഇരിക്കാം ഏട്ടാ …” ദീപൻ കഴിക്കുന്നത് നോക്കി ഭദ്ര മേശയുടെ അരികിൽ ഇരുന്നു.
ദീപൻ കഴിച്ചു കൈ കഴുകാൻ മോന്തയിലെ വെള്ളം എടുത്തു പാത്രത്തിലേക്ക് ഒഴിക്കും മുൻപ് ഭദ്ര പറഞ്ഞു..
“കോലായിൽ നിന്ന് കഴുകിക്കോ ഏട്ടാ…”
തൻ കഴിച്ച പാത്രത്തിൽ ചോറ് വിളമ്പികൊണ്ട് ഭദ്ര കഴിക്കുന്നത് കണ്ടപ്പോൾ ദീപൻ മനസ്സിൽ പറഞ്ഞു. – പൊട്ടിക്കാളി.
ദീപൻ സോഫയിൽ ഇരുന്നുകൊണ്ട് ഓല വിശറികൊണ്ട് വീശി മേട ചൂടിന് ആശ്വാസമേകി.