ഭദ്ര കഴിച്ചു കഴിഞ്ഞു, പാത്രമൊക്കെ മോറി വെച്ചുകൊണ്ട്
ഏട്ടന്റെ അടുത്ത് വന്നു പറഞ്ഞു
“ഏട്ടാ…ഒന്നെണീക്കാൻ…”
ദീപൻ എണീറ്റപ്പോൾ ഭദ്ര ഏട്ടനെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ ഉപ്പൂറ്റി പൊക്കി നിന്നു. എന്നിട്ട് ഏട്ടന്റെ കവിളത്തൊരുമ്മ കൊടുത്തുകൊണ്ട് പറഞ്ഞു.
“എന്റെ പുന്നാര ഏട്ടൻ. ഇത്രവേഗം ജോലിയും കിട്ടുമെന്നു ഞാൻ വിചാരിച്ചതല്ല…”
അന്ന് ഉച്ച കഴിഞ്ഞപ്പോൾ ഇരുവരും ചെസ്സ് കളിച്ചുകൊണ്ട് സമയം ചിലവഴിച്ചു.
വൈകീട്ട് ഏട്ടന്റെയൊപ്പം തെക്കേ തൊടിയിലും അധികം ആരും പോകാത്ത പടവുള്ള കുളത്തിലുമൊക്കെ ഭദ്രയും കൂടെ ചെന്ന്.
അമ്മയുണ്ടായിരുന്നപ്പോൾ കുളത്തിൽ കുളിച്ചതൊക്കെ ഇരുവർക്കും ഓർമവന്നു.
ഭദ്ര കാലുനീട്ടികൊണ്ട് കുളത്തിലെ വെള്ളത്തിൽ മീൻ കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുത്തു.
ദീപൻ മാമ്പഴം പറിച്ചു വരുമ്പോൾ കൽ പടവിൽ ചാരി ഇരുന്നുകൊണ്ട് കണ്ണടച്ചുകൊണ്ട് മീനിന്റെ വിശപ്പിന്
ആശ്വാസം നല്കുമ്പോ…അവളിടെ മനസിലെ കുസൃതി എല്ലാം മുഖത്തേക്ക് വരുന്നത് ദീപൻ നോക്കി നിന്നു.
വീട്ടിലെത്തി മുഖമൊക്കെ കഴുകി നാമം ജപിച്ചു ഇരുവരും കഥയൊക്കെ പറഞ്ഞു ആ ദിവസം അവസാനിപ്പിച്ചു.
അങ്ങനെ നഴ്സിംഗ് ഹോമിലേക്ക് പോകേണ്ട ദിവസമെത്തി, ഭദ്ര അവളുടെ സര്ടിഫിക്കറ് എല്ലാം തയാറാക്കി വെച്ചു.
അന്ന് പതിവുപോലെ കുളി കഴിഞ്ഞു ദീപൻ തല തോർത്തുകയും രാസനാദി പൊടി ഇട്ടുകൊടുക്കയും ചെയ്തു.