ദീപൻ അവളുടെ മുറിയിൽ നിന്നും പുറത്തേക്ക് കടന്നപ്പോൾ അലമാരയിൽ നിന്ന് ഒരു സാരി ഉടുക്കാമെന്നു വെച്ചു. അവൾ ഓരോന്നായി നോക്കുന്നതിനിടയിൽ അമ്മയുടെ ചുവന്ന പട്ടു സാരി ഭദ്രയുടെ കണ്ണിലുടക്കി. അവൾ എടുത്തു ധരിച്ചു. നാട്ടിൽ ആദ്യമായി സാരി ഉടുക്കുന്നത് എങ്കിലും ബാംഗ്ലൂരിൽ ഓണത്തി നൊക്കെ അവൾ സാരി ഉടുത്ത ചെറിയ പരിചയം കൊണ്ട് ഇന്ന് ഉടുക്കാം എന്ന് തന്നെ വെച്ചു.
സാരി ഉടുത്തു കഴിഞ്ഞപ്പോൾ അമ്മയുടെ ഒരു സ്വർണമാലയും അലമാരയിൽ നിന്ന് ഭദ്ര എടുത്തണിഞ്ഞു. കണ്ണാടി നോക്കിയപ്പോൾ സ്വയം പറഞ്ഞു. സുന്ദരി കുട്ടിയായിട്ടുണ്ട് എന്ന്.
അവൾ ഏട്ടനെ കാണിക്കാനായി മുറിയുടെ പുറത്തേക്ക് വന്നതും ദീപന് ഭദ്രയെ കണ്ടപ്പോൾ അവന്റെ അമ്മയെ പോലെ തോന്നിച്ചു.
“അമ്മയെ പോലെ തന്നെയുണ്ട് ….”
“അയ്യോ അമ്മയല്ല ഇത് ഞാനാ ഏട്ടാ” ഇത്
പക്ഷെ അവളോട് മറുപടി പറയും മുൻപ് ഏട്ടന്റെ കണ്ണുകൾ കലങ്ങിയത് കണ്ടപ്പോൾ എന്താണ് എന്ന് ചോദിച്ചു.
പക്ഷെ അമ്മയെ വരച്ചു വെച്ചിരിക്കുമ്പോലെയാണ് ഏട്ടന് തോന്നിയത്. അത് കണ്ടപ്പോൾ കണ്ണ് നനഞ്ഞ ദീപൻ, വാക്കുകൾക്ക് വേണ്ടി പരതി.
“അത്..”
“ഒന്നുമില്ല മോളെ….”
“മോള് സാരിയാണോ ആദ്യത്തെ ദിവസം ഇടുന്നത്”
അതിനു മറുപടിപറയാതെ…ഭദ്ര..
“പറയു ഏട്ടാ, എന്തിനാ കണ്ണ് നനയുന്നത്”