❤️ഭദ്രദീപം [🎀 𝓜 𝓓 𝓥 🎀]

Posted by

“അത് ഞാൻ അമ്മയെ ഓർത്തുപോയി.”

 

“ശോ..ഏട്ടാ എന്തിനാ അതിനൊക്കെ വിഷമിക്കണേ അമ്മയും അച്ഛനും പോയാലും ഞാൻ കൂടെയില്ലേ ഏട്ടന്”

 

ഏട്ടനെ ആശ്വസിപ്പിക്കാനായി ഭദ്ര ഏട്ടന്റെ അടുത്തേക്ക് നീങ്ങി അദ്ദേഹത്തെ കെട്ടിപിടിച്ചു.

 

പക്ഷെ ആ നിമിഷം ഏട്ടന്റെ മനസ്സ് പഴയ കാലത്തേക്ക് തെന്നി വീണു.

 

ഏട്ടന്റെ വിവേകത്തെ തളര്‍ത്തികൊണ്ട് ഉള്ളിലെ വികാരം വളര്‍ന്നു വന്നു. അദ്ദേഹം നിറകണ്ണുകളിൽ ഭദ്രയെ നോക്കികൊണ്ട് തന്റെ മാറോടു ചേർത്തി.

 

അവളുടെ മുതുകിൽ ഒരു കൈകൊണ്ട് തന്റെ ശരീരത്തോട് ചേർത്ത് പിടിച്ചു. ഭദ്രയും ഏട്ടനെ കെട്ടിപിടിച്ചുകൊണ്ട് ഇരുവരും മുഖത്തോടു മുഖം നോക്കി.

 

“എന്ത് പറ്റി എന്റെ ഏട്ടന്” എന്ന് ഭദ്ര ചോദിച്ചു.

 

“അമ്മയും അച്ഛനും പോയതിനു ശേഷം, ഒത്തിരി നാള് ഞാൻ ഉണ്ണാതെയും ഉറങ്ങാതെയും കിടന്നപ്പോൾ, മുത്തശ്ശി എന്നും എന്നെ വഴക്കു പറയും. ഇനി നിന്റെ പെങ്ങൾക്ക് വേണ്ടിയാണു നീ ജീവിക്കേണ്ടത്. അമ്മയും അച്ഛനും മരിക്കും മുമ്പ് അതുമാത്രമാണ് പറഞ്ഞത്… എന്നും”

 

ഭദ്ര ഏട്ടന്റെ ഞെഞ്ചിൽ മുഖം ചേർത്തു. “ഞാൻ എന്റെ ഏട്ടനെ വിട്ടു എങ്ങോട്ടും പോകില്ല. പോരെ….” ഏട്ടന്റെ കണ്ണിലെ നനവ് തുടച്ചുകൊണ്ട് ഭദ്ര പറഞ്ഞു.

 

അമ്മയുടെയും അച്ഛന്റെയും അസ്‌ഥി തറക്കു മുന്നിൽ ഇരുന്നുകൊണ്ട് ഭദ്ര പ്രാർഥിച്ചു.

 

അവർ അനന്തൻ ഡോക്ട്ടരുടെ ക്ലിനിക് ലേക്ക്, ഭദ്ര ഏട്ടന്റെ സ്‌കൂട്ടിയുടെ പിറകിൽ ഇരുന്നുകൊണ്ട് അവിടെ ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *