അനന്തൻ, 28 വയസ്സ് സുമുഖൻ. അച്ഛനും അമ്മയ്ക്കും ഒറ്റമകൻ. ജോലിയിൽ ശ്രദ്ധാലു ആയ അനന്തന്റെ വിദേശത്തുള്ള പഠിപ്പ് തീരും വരെ അവരുടെ അച്ഛനും അമ്മയ്ക്കും ഉള്ളിൽ ആധി ആയിരുന്നു. ഇടയ്ക്കിടെ വിദേശത്തു ജോലി ചെയ്ത ഹോസ്പിറ്റലിലേക്ക് പോക്കും ആയപ്പോൾ. അച്ഛനും അമ്മയും ഒരു ക്ലിനിക് നാട്ടിൽ തുടങ്ങാൻ നിബന്ധിച്ചപ്പോൾ അനന്തൻ അതുപോലെ തുടങ്ങി, നല്ലപോലെ അത്നടത്തിപ്പോന്നു, ഇപ്പൊ അവരുടെ ആവശ്യം അനന്തന്റെ വിവാഹമാണ്. അനന്തന്റെ മനസിന് ചേർന്ന പെണ്ണായിരിക്കും ഭദ്ര എന്ന വിശ്വാസിത്തിന്മേൽ അനന്തന്റെ അച്ഛൻ വിശ്വനാഥനും അമ്മ രേവതിയും, ഭദ്രയുടെ പഠിത്തം തീരുമുന്നേ ദീപനോട് സംസാരിച്ചിരുന്നു.
ദീപനും അനന്തനും നേരത്തെ അറിയാവുന്നവർ ആയതുകൊണ്ട് അവനും അത് സമ്മതിച്ചു.
അനന്തനെ നേരത്തെ കണ്ടിട്ടുണ്ടെങ്കിലും ഭദ്രയ്ക്ക് സംസാരിച്ചുള്ള പരിചയം ഉണ്ടായിരുന്നില്ല. താൻ കെട്ടാൻ പോണ പെൺകുട്ടിയെ അനന്തൻ സൗമ്യമായ ചിരിയോടെ വരവേറ്റു. പക്ഷെ ഭദ്ര അത് അറിഞ്ഞിരുന്നില്ല എന്നതും സത്യമാണ്.
ഹോസ്പിറ്റലിലെ ശാന്തിച്ചേച്ചിയേയും, വാസന്തിചേച്ചിയെയും ഭദ്രയ്ക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു , ഒരു തുടക്കകാരിയായ അവളെ അവർ നല്ലപോലെ കാര്യങ്ങൾ ഒക്കെ പറഞ്ഞുകൊടുത്തു.
വൈകീട്ട് അനന്തന്റെ അച്ഛനും അമ്മയും ഭാവി മരുമകളെ കാണാനായി അമ്പലത്തിൽ നിന്നും വരുന്നവഴി അവരുടെ പദ്മിനി കാർ ക്ലിനിക്കിന്റെ മുന്നിൽ നിർത്തി.
“വിശ്വേട്ടാ, ഭദ്രയുടെ അമ്മ ഗൗരിയും ഞാനും ഒരേ നാട്ടുകാരാണ്, ഉത്സവത്തിന് ഒക്കെ ഗൗരിയെ കാണുമ്പോ ദേവിയെകാണുന്ന പ്രതീതി ആണ്….എല്ലാവര്‍ക്കും. അതുപോലെ തന്നെയുണ്ട് ഭദ്രയെക്കാണാനും.”
“ശെരിയാണ്, രേവതി.. അവൾക്ക് നല്ല ഐശ്വര്യമുള്ള മുഖം, തന്നെ.”
പിറകിൽ നിന്നും വിശ്വേട്ടാ എന്ന് വിളിച്ചുകൊണ്ട് ദീപൻ സ്വർണക്കര മുണ്ടു, താഴ്ത്തിയിട്ടു.