“താൻ വരച്ച പെയിന്റിംഗ് അല്ലെ കാണിച്ചുള്ളൂ..
ഞങ്ങൾ ഒന്ന് നേരിട്ട് കാണാൻ ഇറങ്ങിയതിണെടോ..”
“ദീപാ, പക്ഷെ നേര് പറഞ്ഞാൽ ആ പെയിന്റിംഗ് ആണ്, കൂടുതൽ ഭംഗി.” രേവതി കൂട്ടിച്ചേർത്തു.
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോ നഴ്സിന്റെ യൂണിഫോം മാറ്റി, ഭദ്ര ചുവന്ന പട്ടുസാരിയിൽ ക്ലിനിക്കിൽ നിന്നും ഇറങ്ങിവന്നപ്പോൾ വിശ്വനും രേവതിയും കണ്ണ് തുറന്നു ആ ദേവിരൂപത്തെ മതി മറന്നു നോക്കി.
“മോളെ, ഇതാണ് അനന്തൻറെ അമ്മയും അച്ഛനും, വിശ്വനാഥൻ, രേവതി”
“നമസ്‍കാരം അമ്മെ..” ഭദ്ര രേവതിയുടെ കാൽ തൊട്ടു വന്ദിക്കുമ്പോൾ അടുത്തുള്ള അമ്പലത്തിലെ ശംഖൊലി മുഴങ്ങി.
ഇരുവരും സ്‌കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ.
ദീപൻ ഭദ്രയോടു ചോദിച്ചു, “മോളെ അനന്തൻ എങ്ങനെയുണ്ട്
സംസാരിച്ചോ?.”
“ഏട്ടാ..സംസാരിച്ചു, ആളൊരു പാവമാണ്. പെട്ടന്ന് ദേഷ്യം വരത്തൊന്നും ഇല്ല. ഞാൻ ഇങ്ങോട്ടു വേരും മുൻപ് സ്വല്പം പേടിച്ചിരുന്നു.”
അന്ന് ഭദ്ര ഇടിച്ചക്ക തോരനും കഞ്ഞിയും രാത്രി ഏട്ടന് ഉണ്ടാക്കി കൊടുത്തു. ഇരുവരും ഒന്നിച്ചു മുഖത്തോടു മുഖം നോക്കി കഴിക്കുമ്പോ.
“ഏട്ടൻ ഞാനില്ലാത്തപ്പോ വരക്കുന്ന ചിത്രമൊക്കെ എന്നെ എന്തെ കാണിക്കാത്തത്…”
“കാണിക്കാം മോളെ.. ഒരൂസം.”