❤️ഭദ്രദീപം [🎀 𝓜 𝓓 𝓥 🎀]

Posted by

 

അത് കൊണ്ടൊക്കെയും അന്നും ഇന്നും അവൾക്ക് ഏറ്റവും അടുപ്പവും ഇഷ്ടവും ഏട്ടനെ തന്നെയായിരുന്നു.

 

പരാതികളും പരിഭവങ്ങളും ആവശ്യങ്ങളും ആ തഴമ്പിച്ച കൈകൾ എടുത്തു കൊണ്ട് മുഖത്തിട്ടുരസി മൊഴിയുമ്പോൾ ഒരു പ്രതീക്ഷയാണ്. എന്തിനും ഏതിനും ഒരു ഉചിതമായ മാർഗമോ നിർദ്ദേശമോ ആ മനസ്സിലുണ്ടാകുമെന്ന പ്രതീക്ഷ.

 

ഓരോ ആഗ്രഹങ്ങളും ആവശ്യങ്ങളും പറയുമ്പോൾ ചെറു പുഞ്ചിരിയോടെ നമുക്ക് നോക്കാം എന്ന് പറയുന്ന ഏട്ടനെ അവളുടെ മനസ്സിൽ ഒരു പ്രത്യേക സ്‌ഥാനത്തു തന്നെ അവൾ ഇരുത്തിവെച്ചു.

 

“പറയുന്ന ഓരോ സാധനങ്ങൾ വാങ്ങിക്കൊടുത്തും കൊഞ്ചിച്ചും  വഷളാക്കണ്ട കേട്ടോ, നാളെ ആണൊരുത്തന്റെ കൂടെ ഇറക്കി വിടാനുള്ളതാണ്.” എന്നൊക്കെ പറയുന്ന മുത്തശ്ശിയുടെ മുഖം ഓർത്തു പോകുന്നു.

 

ഈ ഒരു വാക്ക് മുത്തശ്ശിയിൽ നിന്നും കേൾക്കുമ്പോൾ ഏട്ടൻ നെടുവീർപ്പിടുന്നത് കാണാം. അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തന്റെ ഏട്ടൻ അകത്തേക്ക് പോകുമ്പോൾ ചെറിയ നീറ്റൽ ആ ഇളം മനസ്സിലും ഉണ്ടാകാറുണ്ട്.

 

ഭദ്ര, അവൾ നല്ല രീതിയിൽ പ്ലസ്ടു പാസ്സായി. ഏട്ടനും മുത്തശ്ശിയ്ക്കും തന്നെ പരസ്പരം പിരിഞ്ഞിരിക്കാൻ ഉള്ള സങ്കടം ഉണ്ടെങ്കിലും ബാംഗ്ലൂരിലെ ഒരു നേഴ്സിങ് കോളജിൽ ചേരുകയായിരുന്നു. നാട്ടിൽ നല്ല കോളേജുകൾ ഒന്നും ഇല്ലാത്തത് കൊണ്ട് അകന്ന ഒരു ബന്ധത്തിലെ ഒരു കുട്ടിയുടെ ഒപ്പം ഹോസ്റ്റലിൽ ചേരുകയും ചെയ്തു.

 

ഒരു മായാ ലോകമായിരുന്നു ബാംഗ്ലൂരെങ്കിലും അവളെ നിയന്ത്രിച്ചു വെച്ചത് ഏട്ടന്റെ ഉപദേശങ്ങളും, ഏട്ടന് അവളോടുള്ള വിശ്വാസം കൂടി കാത്തു സൂക്ഷിക്കണം എന്നുള്ള ഒരു ദൃഢ നിശ്ചയം കൂടിയായിരുന്നു.

 

അത് കാരണം ഈ നാലു വർഷ കാലയളവിൽ അവൾ സ്വയം നിയന്ത്രിച്ചു പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതു കൊണ്ടും, ദൈവാനുഗ്രഹം കൊണ്ടും, അവളുടെ ഏട്ടന്റെ പ്രാർത്ഥനയുടെ ഫലമായും എഴുതിയ ഒരു പേപ്പറും കിട്ടാതിരുന്നിട്ടില്ല.

 

സ്വന്തം രക്ഷിതാക്കളറിയാതെ ആർത്തുല്ലസിച്ചു നടക്കാൻ മണിക്കൂറുകൾക്ക് ശരീരത്തിന് വിലയിട്ടു നടക്കുന്ന കൂട്ടുകാരികൾ പലകുറി അവളെയും ക്ഷണിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *