“ഏട്ടാ…”
“എന്താ മോളെ..”
“എന്നെ എപ്പോഴാ വരച്ചു തരിക..?”
“തരാല്ലോ മോളെ..”
ഭദ്ര ചിരിച്ചുകൊണ്ട് കഞ്ഞികുടി പൂർത്തിയാക്കി കിണറ്റിന്റെ കരയിലിരുന്നു പാത്രമൊക്കെ മോറിവെച്ചുകൊണ്ട് മുറിയിലേക്ക് കിടക്കാൻ ചെന്നു.
ഭദ്ര ഉറങ്ങികാണും എന്ന് വിചാരിച്ചുകൊണ്ട് ഗോവണി കയറി മുകളിലത്തെ മുറിയിൽ കയറി ഒരു വലിയ പെയിന്റിംഗ് അത് ഒരാൾപൊക്കം ഉണ്ട്, അതെടുത്തു താഴെ കൊണ്ട് വന്നു.
പൂർത്തിയാകാത്ത ഒരു പെയിന്റിംഗ് ആണ്. ചുവന്ന സാരിയുടുത്തു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ രൂപം ആണ് പാതിയിൽ വരച്ചു നിർത്തിയിരിക്കുന്നത്.
രാവിലെ ആയപ്പോൾ, ഭദ്ര ദീപന്റെ മുറി തട്ടി വിളിച്ചു.
ദീപൻ വാതിൽ തുറന്നപ്പോൾ ഭദ്ര ആദ്യം കണ്ടത് ആ പെയിന്റിംഗ് ആയിരുന്നു.
ദീപനു താൻ അത് എടുത്തു വെക്കാൻ മറന്നു പോയത് പിന്നെയാണ് മനസിലായത്. ഭദ്രയുടെ വിവാഹത്തിന് സമ്മാനമായി കൊടുക്കാൻ കരുതിവെച്ച പെയിന്റിംഗ് ആയിരുന്നു അത്.
ഭദ്ര അത് കണ്ടു കണ്ണിമയ്ക്കാതെ നോക്കി, തനിക്ക് ഇത്രയും സൗന്ദര്യമുണ്ടോ? എന്നവൾ അതിശയിച്ചു.
ഭദ്രയെ വിവാഹത്തിന് ആശ്ച്ചര്യപെടുത്താൻ ഉള്ള അവസരം നഷ്ടപ്പെട്ടതിൽ തെല്ലു നിരാശയോടെ ദീപൻ ഭദ്രയുടെ അരികിൽ നിന്നു.