എന്റെ പൊന്നുമോളുടെ വിവാഹജീവിതം, എന്നും നിറമുള്ളതായിരിക്കട്ടെ!!
എന്ന് അതിന്റെ താഴെ ചെറിയ അക്ഷരത്തിൽ എഴുതിയത് കണ്ടപ്പോൾ, ഭദ്ര ഒരല്പം സന്ദേഹത്തോടെ ദീപനെ നോക്കിയപ്പോൾ.
ദീപൻ പറഞ്ഞു തുടങ്ങി..
“വിശ്വേട്ടനും രെവതിയമ്മയ്ക്കും മോളെ മരുമകളായി കിട്ടാൻ താത്പര്യമുണ്ടെന്ന് പറഞ്ഞിരുന്നു, മൂന്നു മാസം മുൻപ്.
അത്….”
“ഏട്ടാ….” കണ്ണ് ചുവന്നു നനഞ്ഞുകൊണ്ട്… ഭദ്ര കൈ മുഷ്ടി മടക്കി.
“എന്താമോളെ”
“എനിക്കീ വിവാഹം വേണ്ട!”
“മോളെ…നീയെന്താ ഈ പറയുന്നത്, അവർ ഈ ഞായറാഴ്ച നിന്നെ കാണാൻ ഇങ്ങോട്ട് വരുന്നുണ്ട്.”
“ഏട്ടാ…എന്തൊക്കെയാ പറയുന്നേ? എന്റെ സമ്മതം ഏട്ടൻ ചോദിച്ചോ?”
“മോളെ…….ഞാൻ…”
“ഞാൻ കരുതി….എന്റെയിഷ്ടം മോള്ടെയും ഇഷ്ടമായിരിക്കുമെന്നു!”
“അത്…അങ്ങനെ തന്നെയായിരിക്കും എന്നും. പക്ഷെ…”
“എന്നോട് ഒരുവാക്ക്…ചോദിക്കാമായിരുന്നില്ലേ എന്റെ ഏട്ടാ..”