“പിന്നെ …അച്ഛനോടും അമ്മയോടും പറഞ്ഞോളൂ, എന്റെ സ്വഭാവം നല്ലതല്ല എന്നോ, മറ്റോ. പിന്നെ ഇതേക്കുറിച്ചു ഇനി ഒന്നും പറയാൻ വരരുത്, ഞാൻ ജോലിക്ക് വരില്ല!”
ഭദ്ര ആലോചിച്ചു പറഞ്ഞ മറുപടിയാണ് എന്ന്, കേൾക്കുമ്പോൾ തന്നെ അനന്തന് മനസ്സിലായിരുന്നു. അവൻ വൈകീട്ട് വരെ ചിന്താധീനനായി ഇരുന്നു.
വീട്ടിലെത്തിയപ്പോൾ അമ്മയും അച്ഛനും അവന്റെ മുഖം കണ്ടു, അവർ വല്ലാതെ വിഷമിച്ചു. അനന്തൻ അവരോടു പക്ഷെ ഭദ്രയെക്കുറിച്ചൊന്നും പറയാൻ നിന്നില്ല.
ദീപൻ ഭദ്രയുടെ മനസ്സറിയാതെ എടുത്ത തീരുമാനത്തിൽ നീറി.
അവൻ മുറിയിൽ ഒറ്റയ്ക്ക് ഇരുന്നപ്പോൾ
“ഏട്ടാ…കഴിക്കാം…”
“മോളെ….”
“എന്താ ഏട്ടാ…”
“ഞാൻ മോളോട് ചോദിക്കാതെ എടുത്ത തീരുമാനം തെറ്റായിപ്പോയി, മോളെന്നോട് ക്ഷമിക്ക്. ആരാണെങ്കിലും മോളെന്നോട് പറ, ഞാൻ സമ്മതിപ്പിക്കാം”
“ഉറപ്പാണോ..”
“മോൾക്ക് ഏട്ടനെ, വിശ്വാസം ഇല്ലേ”
“കഞ്ഞികുടിച്ചിട്ട് പറയാം.”