ഏത് അസമയത്തും ഏട്ടൻ തന്നെ വീട്ടിലേക്കു കൂട്ടി കൊണ്ടു പോകാൻ സ്റ്റാന്റിൽ ഉണ്ടാകുമെന്നുള്ളത് അവൾക്ക് ഒരു ധൈര്യമാണ്.
ബസ്സിൽ നിന്നിറങ്ങി ഏട്ടനെ ഒന്ന് കെട്ടിപ്പിടിച്ചു കുശലം ചോദിച്ചു.
ഈ പാതിരായ്ക്ക് ഉറക്കവു മൊഴിച്ചു കാത്തിരിക്കേണ്ട എന്ന് പറഞ്ഞതല്ലേ എന്ന് അവൾ ഒരു പരിഭവത്തിൽ പറയുമ്പോൾ ആ ഏട്ടനൊരു ചിരിച്ചു കൊണ്ട് മറുപടിയുണ്ട്.
“നട്ടപ്പാതിരക്ക് നിന്നെ ഞാൻ വല്ല ചെന്നായ്ക്കൾക്കും പിച്ചിച്ചീന്താൻ ഇട്ടുകൊടുക്കാം അല്ല പിന്നേ”.
“അതേ എനിക്ക് ആണായിട്ടും പെണ്ണായിട്ടും ഒന്നേയുള്ളൂ, അവൾക്ക് വേണ്ടി ഉറക്കമൊഴിക്കുന്നതോണ്ട് എനിക്കൊരു ചുക്കും വരാൻ പോകുന്നില്ല.പിന്നെ എനിക്കും ഒരു കാത്തിരിപ്പിന്റെ സുഖമൊക്കെ അറിയണ്ടേ കൊച്ചേ……”
“സമയം കളയാതെ കേറിയിരി കൊച്ചേ..”
ഈ വാക്കുകളാണ് അവളെ ആ ഏട്ടന്റെ പെങ്ങളായി ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. തനിച്ചുവരുന്ന പെങ്ങൾക്ക് വേണ്ടി നാമജപം ചൊല്ലി കാത്തിരിക്കുന്ന ആ ഏട്ടന്റെ തഴമ്പിച്ച ഉള്ളം കയ്യിലും, സ്നേഹിക്കാൻ മാത്രമറിയുന്ന ആ മനസ്സും ചുറ്റും സംരക്ഷണം ഉറപ്പു വരുത്തുന്ന പൂച്ചകണ്ണിലും ഉള്ള സുരക്ഷിതത്വവും കരുതലും ഒരു കാമുകന്റെയും ഉള്ള് പൊള്ളയായ കാറ്റുനിറച്ചു വീർപ്പിച്ചു നടക്കുന്ന മസിലുകൾക്കും നൽകാനാകില്ല.
എന്ന ഒരു വിശ്വാസമാണ് ആ ഏട്ടന്റെ പിറകിലിരിക്കുമ്പോൾ ആ ഏട്ടന്റെ അരക്കെട്ടിൽ മുറുകുന്ന അവളുടെ കൈകൾ കൊണ്ടുള്ള ആ കെട്ടിപ്പിടിത്തം.
അതെ.. നാലു വര്ഷം മുൻപ് പഠിക്കാനായി പോകുമ്പോ ഏട്ടൻ അവൾക് നാട്ടിൽ ഒരു ജോലി വാങ്ങിച്ചു കൊടുക്കാം എന്ന ഉറപ്പ് നൽകിയിരുന്നു.