“മോളെ അത് മറന്നല്ലോ, ഏട്ടനു ഇന്നൊരുപാട് ജോലി ഉണ്ടായിരുന്നു”
“നാളെ ഞാൻ ഷേവ് ചെയ്തു തരാം കേട്ടോ”
“അതിനെന്താ മോള് ചെയ്തോളു ന്നെ.”
വീടെത്തും വരെ കുറുമ്പിപെണ്ണ് ഓരോന്നു ഏട്ടനെ ചോദിച്ചോണ്ടു ഇരുന്നു.
നീളൻ മതിലിനു മുൻപിൽ സ്കൂട്ടി നിർത്തിയതിനു ശേഷം.
ദീപൻ ഗേറ്റ് തുറന്നുകൊണ്ട് അകത്തു കയറി,
ഭദ്ര തോളത്തുള്ള വലിയ ബാഗിനെ ഇറക്കി വെച്ചപ്പോൾ, ദീപൻ അതെടുത്തുകൊണ്ട് അവളുടെ മുറിയിലേക്ക് നടന്നു.
ലൈറ്റ് വെളിച്ചത്തിന്റെ പ്രകാശത്തിൽ മൂന്നു മാസം മുൻപ് തന്നെ പിരിഞ്ഞ തന്റെ പ്രിയപ്പെട്ട ബെഡും, സ്റ്റഡി ടേബിളും, ഒപ്പം വൃത്തിയായി അടുക്കി വെച്ച പുസ്തങ്ങളും. എല്ലാം അതുപോലെ തന്നെ ദീപൻ സൂക്ഷിച്ചു വെച്ചിരിക്കുന്നു.
ഭദ്ര ആദ്യം തന്നെ, ഏട്ടന്റെ കഴുത്തിലൂടെ അവളുടെ ഇരുകൈകളും കോർത്തുകൊണ്ട് ഏട്ടന്റെ വെളുത്ത കവിളിൽ ആ കുറ്റി രോമം നിറഞ്ഞ ഒരു കടി കൊടുത്തു.
“വന്നപ്പോഴേക്കും എന്റെ മോൾക്ക് കുറുമ്പ് കാണിക്കാൻ ആണ് അല്ലെ ധൃതി”
എന്നിട്ട് ബെഡിലേക്ക് ഒറ്റ ചാട്ടം.
“ഏട്ടാ വല്ലാത്ത ക്ഷീണം, ഞാൻ കിടക്കട്ടെ.”