“മോളെ വിശക്കുന്നുണ്ടോ?”
“ഇല്ല ഏട്ടാ.”
രാവിലെ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി എന്തോ കല്ലിൽ വന്നടിക്കുന്ന ശബ്ദം കേട്ടാണ് ഭദ്ര കണ്ണ് തുറന്നത് . ബെഡിൽ നിന്നും കൊലുസു കിലുക്കി നടന്നു പുറത്തേക്ക് വന്നപ്പോൾ തന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കുന്ന ഏട്ടനെ ആണവൾ കാണുന്നത്. തന്റെ അടിവസ്ത്രങ്ങൾ ഉൾപ്പെടെ ബാഗിൽ ആക്കിയത് ദീപൻ എടുത്തുകൊണ്ട് പോയി അലക്കുന്നതും അയയിൽ വിരിച്ചിടുന്നതും അവൾ കണ്കുളിരെ നോക്കി നിന്നു.
കാച്ചി വെച്ച വെളിച്ചെണ്ണ നെറുകയിൽ ഇട്ടുകൊടുത്തുകൊണ്ട്
ദീപൻ ഭദ്രയുടെ നീളൻ മുടി കയ്യിലെടുത്തു. അദ്ദേഹം അത് കൈപ്പത്തിയിൽ വിടർത്തികൊണ്ട് എണ്ണ അതിൽ തേച്ചു.
“മോൾടെ അമ്മയുടെ സൗന്ദര്യം പോലെ, അവരുടെ മുടിയഴകും കിട്ടിയിട്ടുണ്ട് മോൾക്ക്”
“എനിക്ക് ഇത് വെട്ടണം എന്നുണ്ട് ഏട്ടാ” എന്ന് പറഞ്ഞപ്പോൾ ദീപൻ അവളുടെ ഇടുപ്പിലായി നല്ലൊരു നുള്ളു കൊടുത്തു.
“പെണ്ണിന്റെ അഴക് അവളുടെ മുടിയിലാണ് മോളെ.”
“അതൊക്കെ പണ്ടല്ലേ ഏട്ടാ, എന്റെ ഈ മുടിയും വെച്ച് ബാംഗ്ലൂരിൽ എവിടേം പോകാൻ പറ്റില്ല, എല്ലാരും കളിയാക്കുവാ അവിടെ.”
“അതെയോ, മോൾക്ക് നിർബന്ധം ആണേൽ മുറിക്കാം, സാരമില്ല.”