എന്റെ ബുദ്ധിയെ സമ്മധിക്കണം, ഞാൻ ഒരു ബുദ്ധി രാക്ഷസൻ തന്നെ… എന്താണോ എനിക്ക് മാത്രം ഇങ്ങനത്തെ ബുദ്ധി തോന്നി. കഷ്ടം അല്ലാതെന്തു പറയാൻ. അപ്പോൾ തന്നെ എന്റെ കോളറിൽ പിടിച്ച് രണ്ടടി അപ്പോൾ തന്നെ എന്റെ പാതി കിളി പോയി. അതിലൊരു സംഘാടകൻ പറഞ്ഞു ഇവിടെ ആർട്സ് നടക്കുന്നത് അല്ലാതെ നിന്റെയൊക്കെ കാമ കൂത്ത് നടത്താൻ ഇതൊന്നും ലോഡ്ജ് അല്ല. ആരെല്ലാമോ വന്ന് എന്നെ തെറി പറയുന്നത് കേൾക്കാം എന്നാൽ എനിക്ക് കേൾക്കാൻ കഴിയുന്നത് ശ്രുതിയുടെ കരച്ചിൽ മാത്രം . അപ്പോൾതന്നെ പോലീസും വന്നു വലിയ ആഗ്രഹമായിരുന്നു പോലീസ് വണ്ടിയിൽ കേറണം എന്ന് എന്നാൽ അത് ഇങ്ങനെയായി എല്ലാരും എന്നെ പുഴുത്ത പട്ടിയെപ്പോലെ നോക്കുന്നു ഞാൻ അതിന്റെ മുഖത്തേയ്ക്ക് നോക്കി അവിടെ നിർവികാരമായ ഭാവം കാണുന്നു. രേഷ്മ എന്നെ കണ്ട കാർക്കിച്ച് തുപ്പി ഇവൾ പോയാൽ വേറെ അവൾ. എന്നാൽ മാനം പോയാലോ.
അങ്ങനെ ഞങ്ങൾ പോലീസ് സ്റ്റേഷനിൽ എത്തി എല്ലാരുടെയും മുഖത്തിൽ ചിരി. എനിക്ക് കൊലച്ചിരി ആയിട്ടാണ് തോന്നിയത്. എന്ത് ചെയ്യാം വിധി ആയില്ലേ അങ്ങനെ തന്നെ നടക്കട്ടെ. അതിനിടയ്ക്ക് ഒരു പോലീസുകാരൻ വന്ന് എന്റെ കരണക്കുറ്റി നോക്കിയിട്ട് ഒന്നു തന്നു എന്റെ സാറേ ചുറ്റുമുള്ള ഒന്നും കാണുന്നില്ല. ഞാൻ എന്റെ തല തൊട്ടു നോക്കൂ ഭാഗ്യം അവിടെ തന്നെ ഉണ്ട്. ഞാൻ കരുതിയത് അത് തെറിച്ചുപോയി എന്ന്. രാത്രിയിൽ കഴിക്കാൻ ബിരിയാണി കൊണ്ടുവന്നു എന്തു പറയാൻ മലം പോയാൽ എന്തു വിശപ്പ്. എന്നാൽ എന്റെ ഫേവറേറ്റ് ബീഫ് ബിരിയാണി ആയിരുന്നു ഏതായാലും അവർ കൊണ്ടുവന്നു ഒന്നും നോക്കിയില്ല അങ്ങോട്ട് അങ്ങ് കഴിച്ചു. എന്നാൽ ശ്രുതി ഒന്നും കഴിക്കാതെ കുടിക്കാതെ അവിടെ ഇരിപ്പുണ്ട് അപ്പോൾ വല്ലാത്തൊരു വേദന ഞാൻ കാരണം ആണല്ലോ അവൾക്ക് ഇങ്ങനെ പറ്റിയത് അങ്ങനെ പതിയെ ഉറങ്ങി ഭയങ്കര കൊതുക് ശല്യം കേട്ടോ സിനിമയിലൊക്കെ കാണുന്ന പോലെ അല്ലല്ലോ പോലീസ് സ്റ്റേഷനിൽ എന്ന് ഞാൻ മനസ്സിലാക്കി.പ്രഭാതം പൊട്ടി വിടർന്നു…….
പക്ഷികളുടെ നാദം എന്റെ കാതുകളിലും എത്തി