കളയാൻ ഉണ്ടായിരിക്കുന്ന പുത്രൻ. ഇവിടെ കൊണ്ട് അവസാനിക്കുക നീയും ഞാനും തമ്മിലുള്ള ബന്ധം. ഇത് കേട്ട് മമ്മിയും പറഞ്ഞു നമ്മുടെ മോനല്ലേ പാവമല്ലേ അവൻ എവിടെ പോവാനാ അവനെ വിളിക്കുന്നേ. എന്നാൽ എന്റെ തന്ത യോ കേട്ട ഭാവം നടിക്കാതെ പോയി. കണ്ടെടുത്ത അഴിഞ്ഞാടി നടക്കുന്ന അവൻ എന്റെ മോൻ ഇല്ല. അപ്പോൾ സംഗതി ഗുദാ ഹവാ ഇനി എന്ത് അങ്ങനെ ഞാൻ നിന്നു ഗതിയില്ലാതെ പ്രേതമായി നടക്കാൻ ആയിരിക്കും എന്റെ വിധി. അങ്ങനെ എല്ലാവരും യാത്ര ആയി.
ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നില്കുമ്പോൾ ആണ്. രണ്ട് കരങ്ങൾ എന്റെ മുതുകിലേക്ക് വന്നു അത് വേറെ ആരുടെയും അല്ലായിരുന്നു രാധാകൃഷ്ണൻ സർ യിന്റെ ആയിരുന്നു. അവരുടെ കണ്ണുകളിലെ വിഷമം എനിക്ക് കാണാൻ സാധിച്ചു. പൊന്നുപോലെ വളർത്തിയ മകൾ അവളെ കെട്ടിച്ചു വിടാൻ എന്തെര് സ്വപ്നങ്ങളെ കണ്ടതാണ്. എന്നാൽ നടന്നതോ. ഒരച്ഛനും അമ്മയ്ക്കും സഹിക്കാനാവുന്നത്തിനു അപ്പുറം അങ്ങനെയാണല്ലോ ഈ കല്യാണം നടന്നത് ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ഞാനും ഒരു കാരണക്കാരൻ ആണല്ലോ എന്ന് കുറ്റബോധം എന്നെ വേട്ടയാടാൻ തുടങ്ങി. സാറ് പറഞ്ഞു തുടങ്ങി : അലക്കാൻ പാടില്ലാത്തതാണ് നടന്നത് എന്നാലും അതിനെ പൊരുത്തപ്പെട്ട് പറ്റൂ . ഞങ്ങൾക്ക് ഒത്തിരി ആഗ്രഹമുണ്ടായിരുന്നു എന്റെ മകളുടെ വിവാഹം എങ്ങനെ എല്ലാം നടത്തണമെന്നാണ് ഞാൻ സ്വപ്നം കണ്ടത് എന്നാൽ അതെല്ലാം ഒറ്റ നിമിഷം കൊണ്ട് തകർന്നുവീണു.
ഇനി ഞാൻ എന്താ പറയണ്ടേ. മറുപടി പറയാൻ എനിക്ക് വാക്കുകളില്ല. അവരുടെ പിറകിൽ നിന്ന് ശ്രുതി ഇറങ്ങി വന്നു. വല്ലാതെ തളർന്ന അവസ്ഥയിലായിരുന്നു ആയിരുന്നു ചുമന്നു തുടുത്ത മുഖത്ത് ചെറിയ നുണക്കുഴികൾഅധരങ്ങള് നല്ല ചാമ്പക്ക പോലെ ഉണ്ട്, ട്യൂബ് ലൈറ്റിൽ നിന്നുള്ള പ്രകാശത്തിൽ അത് വെട്ടി തിളങ്ങുന്നു അതിന്റെ പ്രകാശം എല്ലാം പോയി ഒരു വാടിത്തളർന്ന ചെമ്പനീർ പൂ പോലെ അവൾ അങ്ങനെ നിന്നു. ഏതായാലും നടക്കേണ്ടത് നടന്നു മക്കൾ അങ്ങോട്ട് വാ. അങ്ങനെ ഞാൻ അവളുടെ വീട്ടിലേക്ക് യാത്രയായി. എന്നാൽ എന്റെ മനസ്സ് കലുഷിതമായ തന്നെ നിന്നിരുന്നു. അതുകൊണ്ടുതന്നെ നിസ്സംഗത ഭാവത്തിൽ തന്നെ നടന്നു നീങ്ങി പുറകിൽ ഒരു പാവ കണക്ക് ശ്രുതി നടുന്നു.എന്നെ ഏറ്റവും ആകര്‍ഷിചത്തു അവളുടെ പൂച്ച കണ്ണുകൾ ആണ് അതിന്റെ ചൈതന്യം അവളെ വിട്ടകന്നു.
അങ്ങനെ രാധാകൃഷ്ണൻ സാറിനെ വീട്ടിൽ വലതുകാൽവെച്ച് ഞാൻ കേറി ഒപ്പം അവളും. ഇന്ന് നടന്നത് സ്വപ്നം പോലെ കണ്ടുതീർക്കാൻ ആണ് എനിക്ക് ആഗ്രഹം. ജീവിതത്തിൽ നമ്മുടെ ആഗ്രഹിക്കാത്തത് ആണല്ലോ നടക്കുന്നത്. റിച്ചു വിഷ്ണു ഇവൾക്കുവേണ്ടി അടി ഉണ്ടാകുമ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല അത് ശ്രുതി ജേക്കബ് എന്ന് ആവുന്നു. എല്ലാവരുടെയും മുഖത്ത് എന്തെന്നില്ലാത്ത വിഷമം തളം കെട്ടി നിൽക്കുന്നു. ഇന്നലെവരെ ആഘോഷത്തിൽ തിമിർത്ത വീട് ഇന്ന് സ്മശാന മൂകത ആയിത്തീർന്നിരിക്കുന്നു ഇനി എന്താവും ഞങ്ങളുടെ ജീവിതം? ഞങ്ങൾ ഹാളിലേക്ക് പ്രവേശിച്ചു അപ്പോൾ ശ്രുതി അവളുടെ റൂമിലേക്ക് നടന്നു അകന്നു പോകുന്നതിനു മുമ്പേ എന്നെ ഒന്നു നോക്കി ഒരു സംഹാര രൂപി പോലെയാണ് എനിക്ക് ആ സമയം തോന്നിയത്. ഞാന് ഹാളിൽ തരിച്ചുനിന്നു അപ്പോൾ ടീച്ചർ പറഞ്ഞു വാ മോനെ വല്ലോം കഴിക്കാം. പിന്നെ