കുറ്റബോധമില്ലാതെ 2
Kuttabodhamillathe Part 2 | Author : Lover Malayalee
[ Previous Part ]
ജീവിതം അതെ ഗിയറിൽ മുന്നോട്ടു നീങ്ങി തുടങ്ങി.
ആദ്യമായി ഒരു അയൽക്കാരൻ ഉണ്ടായ തോന്നലുകളിൽ ജീവിക്കാൻ തുടങ്ങി . സത്യം പറഞ്ഞാൽ ഞാൻ അത് വെറുത്തിരുന്നു .നാട്ടിൽ നിന്നും മാറി നിന്നപ്പോൾ ആദ്യം തോന്നിയത് ഒറ്റപ്പെടൽ എന്ന വേദന ആയിരുന്നു എങ്കിൽ, ഇപ്പൊ നഷ്ടപെട്ടത് ഒറ്റപ്പെടലിന്റെ സുഖങ്ങൾ ആയിരുന്നു. മുന്നും പിന്നും നോക്കാതെ പുറത്തിറങ്ങാം, മുറ്റത്തിരുന്നു 2 വീശാം, ഉറക്കെ പാടാം , തെറി വിളിക്കാം , വല്ലപ്പോഴും എങ്കിലും വീട്ടിൽ തുണിയില്ലാതെ നടക്കാം … എല്ലാത്തിനും ഒരു വിരാമം.
സ്ഥിരം ജോലി കഴിഞ്ഞു അടുത്ത ദിവസം ഞാൻ വീട്ടിൽ നേരത്തെ എത്തി.5 മണിയോടെ എത്തി അല്പം കുക്ക് ഒകെ ചെയ്തു നേരത്തെ ഒന്ന് കിടന്നുറങ്ങണം എന്ന പ്ലാൻ ആയിരുന്നു . തലേ ദിവസത്തെ യാത്രാക്ഷീണം നല്ല പോലെ ഉണ്ടായിരുന്നു .അതിനുള്ള തയ്യാറെടുപ്പായിരുന്നു നേരത്തെ ഉള്ള വരവ്. ഉദ്ദേശിച്ച പോലെ നിർത്തേ ഉള്ള കുളി കഴിഞ്ഞു ഒരു ചായയും കുടിച്ചു ഇരുന്നു. ഏകദേശം 6 മണി കഴിഞ്ഞിട്ടുണ്ടാകും.
ഒരുപാട് വര്ഷങ്ങള്ക്കു ശേഷം ഞാൻ സന്ധ്യാദീപത്തിന്റെ കൂടെ വരുന്ന അഗര്ബത്തിയുടെ വാസന അനുഭവിച്ചു … നാട്ടിൽ എത്തിയോ എന്നൊരു തോന്നൽ ആണ് എന്നിൽ ഉണ്ടായതു. ഞാൻ ആ വാസന ശെരിക്കും അനുഭവിക്കുകയായിരുന്നു .പരസ്യത്തിൽ ഒക്കെ കാണുന്ന പോലെ ആ ഗന്ധം എന്നെ നിയന്ത്രിക്കുന്ന തോന്നൽ.പണ്ട് അമ്പലത്തിൽ പോകുന്നതും, ആൽച്ചുവട്ടിൽ ഇരിക്കുന്നതും , സുഹൃത്തുക്കളും , വായ്നോട്ടവും എല്ലാം ഒരു മിന്നായം പോലെ മിന്നി മറഞ്ഞു. ഞാൻ ഊഹിച്ചു ഇത് വിഷ്ണുവിന്റെ വീട്ടിൽ നിന്നാകും . പുത്തനച്ചിപുരപ്പുറത്തെ തൂകും എന്ന് കേട്ടിട്ടില്ലേ, അതിന്റെ ഒരു പുതിയ വകഭേദം അകം ഇതെന്ന് ഞാൻ ഊഹിച്ചു. മനസ്സിൽ ചിരിച്ചുവെങ്കിലും ഞാൻ നഷ്ടപ്പെട്ട് എന്ന് കരുതിയ പലതിലും ഒന്നായിരുന്നു ഈ സന്ധ്യാദീപം . അതിനു അശ്വതിക്ക് മനസ്സിൽ നന്ദി പറഞ്ഞു.