ചെമ്പകചേലുള്ള ഏട്ടത്തിയമ്മ
Chempakachelulla Ettathiyamma | Author : Kamukan
ചെമ്പകചേലുള്ള ഏട്ടത്തിയമ്മ കിഴക്കേ പാടം എന്ന അതിമനോഹരം മായ ഗ്രാമം
അവിടെ മാണിക്കോത്ത് ശങ്കരൻ തമ്പിയുടെ കല്യാണമായിരുന്നു ഇന്ന് . ആറ്റു പറമ്പിൽ ദിവ്യ എന്ന നാട്ടിൻപുറത്തുകാരി ഇന്ന് നാൽപത് കഴിഞ്ഞ ശങ്കരൻ തമ്പിയുടെ പത്നിയായി വലത് കാലെടുത്തുവെച്ച മാണിക്കോത്ത് തറവാട്ടിലേക്ക് പ്രവേശിച്ചു. ചെമ്പനീർ പൂവിന്റെ നിഷ്കളങ്കതയോടെ ദിവ്യ അവരുടെ മരുമകളായി. ബാംഗ്ലൂർ
ഓ ഇന്ന് ചേട്ടന്റെ കല്യാണമായിരുന്നു പോകാൻ പറ്റിയില്ല ഈ നശിച്ച പ്രോജക്റ്റ് കാരണം.ആ പറഞ്ഞിട്ടെന്താ കാര്യം വിധിച്ചതല്ല നടക്കൂ. എന്തു മുരടൻ ആൺ എന്റെ ഏട്ടൻ. എന്നാലും അവൾക്ക് ആരാ പെണ്ണ് കൊടുത്തേ. വല്ല തൈക്കിളവി വല്ലോം ആയിരിക്കും. അല്ലാതെ ഈ പ്രായമുള്ള ആളെ ബുദ്ധിയുള്ള ഏതെങ്കിലും പെണ്ണ് കെട്ടുമോ.
പോരാത്തതിന് അവന്റെ അവന്റെ കൂടെ കണ്ടാൽ മതി എത്ര മാസം എന്നു ചോദിച്ചു പോകും.
അപ്പോൾ ഇനി എനിക്കൊരു എട്ടത്തി ആയി. പാവം ആവോ അതോ ഈ വെട്ടു പോത്ത്തിനെ പോലെയാണോ അങ്ങനെ വല്ല ആണെങ്കിൽ പെട്ടു. അയ്യോ പേര് പറയാൻ മറന്നു എന്റെ പേര് ദേവൻ പേര് പോലെ അത്ര ദേവൻ ഒന്നും അല്ല ഞാൻ. ഇരുനിറം അഞ്ചടി നാലിഞ്ച് പൊക്കം അത്ര ഫിറ്റായ ബോഡി ഒന്നുമല്ല ഒരു മീഡിയം ലെവൽ അല്ലെങ്കിലും കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാ സിക്സ്പാക്ക്.