കൊടുത്തു.
. . . .
ക്ലാസ്സിൽ ഇരിക്കുമ്പോൾ കീർത്തന ദീപക്കിനെ ദയനീയമായി ഒന്ന് തിരഞ്ഞ് നോക്കി. അവൻ ഒരു ചിരിയോടെ ഒരു രക്ഷയുമില്ലെന്ന് അവളോട് ചുണ്ടുകൾ അനക്കി പറഞ്ഞു. കീർത്തന നിരാശയോടെ തല തിരിച്ചു.
ക്ലാസ് കഴിഞ്ഞ് സാർ പുറത്തേക്കിറങ്ങിയതും രാഹുൽ ഓടിപ്പോയി ക്ലാസ്സിന്റെ ഡോർ അടച്ച് ഉറക്കെ വിളിച്ചു കൂവി.
“ഹാപ്പി ഹോളി…”
ആരോ കളർ പൊടി വാരി മുകളിലേക്ക് എറിഞ്ഞതും കീർത്തന ഓടി ദീപക്കിന്റെ അടുത്ത് വന്ന് പറഞ്ഞു.
“ഡാ, എന്റെ ഫേവറൈറ്റ് ഡ്രസ്സ് ആണെടാ ഇത്.. ഇതിൽ മൊത്തം കളർ ആയാൽ നേരെ കഴുവി കളയാൻപോലും ഉള്ള സൗകര്യം ഹോസ്റ്റലിൽ ഇല്ല.”
ഒരു റോസ് കളർ ടോപ്പും ഇളം പച്ച കളർ പാവാടയും ആണ് അവൾ ധരിച്ചിരുന്നത്.
കൈയ്യിൽ കരുതിരുന്ന കലർപ്പൊടി അവളുടെ മുഖത്തേക്ക് തേച്ചുകൊണ്ട് ദീപക് പറഞ്ഞു.
“മോള് അതോർത്തു പേടിക്കണ്ട.. ഞാൻ വീട്ടിൽ കൊണ്ട് പോയി കഴുകി തിരിച്ചുകൊണ്ട് തരാം.”
മുഖത്ത് കളർപ്പൊടി പറ്റിയതും അവൾ മുഖം ചുളിച്ചുകൊണ്ടു പറഞ്ഞു.
“പോടാ പട്ടി…”
അപ്പോഴേക്കും ക്ലാസ് മൊത്തം ഹോളി ആഘോഷത്തിന്റെ ബഹളം തുടങ്ങിയിരുന്നു. ഇനി രക്ഷ ഇല്ലെന്ന് മനസിലായ കീർത്തനയും ആഘോഷത്തിൽ മുന്നിട്ടിറങ്ങി.
മറ്റുള്ളവരുടെ ദേഹത്ത് പൊടി വിതറുന്നുണ്ടെങ്കിലും ദീപക്കും കീർത്തനയും അവർ തമ്മിൽ പൊടി കൂടുതലും ശ്രദ്ധ കൊടുത്തത്.
കീർത്തന എങ്ങോട്ടും ഒഴിഞ്ഞു മാറാനാകാതെ ഭിത്തിയുടെ മൂലക്ക് അകപ്പെട്ടപ്പോൾ ദീപക് അവളുടെ ടോപ്പിൽ കളർപ്പൊടി തേയ്ക്കുവാനായി ശ്രമിക്കുകയായിരുന്നു. പെട്ടെന്നാണ് ദീപക്കിന്റെ പിന്നിൽ ആരോ ബലത്തിൽ കൈ അമർത്തിയത്.. ദീപക് അതിന്റെ ആഘാതത്തിൽ പെട്ടെന്ന് മുന്നിലേക്ക് ആഞ്ഞു.. അവന്റെ കൈ വന്ന് അമരുന്നത് കീർത്തനയുടെ മാറിടത്തിലും. വളരെ ശക്തിയായി തന്നെ അവന്റെ കൈ അവിടെ അമരുകയും ചെയ്തു.
കീർത്തനയും ദീപക്കും ഒരേസമയം തന്നെ ഞെട്ടി പോയി.. അവൻ പെട്ടെന്ന് കൈ മാറ്റി ചുറ്റും നോക്കി ആരെങ്കിലും കണ്ടോ എന്ന്.. കീർത്തനയും ആദ്യം ചുറ്റും നോക്കിയത് അതാണ്. ഭാഗ്യത്തിന് ആരും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
കീർത്തനയുടെ മുഖം പെട്ടെന്നുള്ള ലജ്ഞയിൽ ചുവന്നു തുടുത്തു. ദീപക്കിന്റെ മുഖം ആണേൽ വിളറി വെളുത്തിരുന്നു.. കീർത്തന എന്ത് കരുതും എന്നുള്ള ഭയം ആയിരുന്നു അവന്റെ മനസ്സിൽ നിറഞ്ഞിരുന്നത്.
അവിടെ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി അറിയാവുന്നതിനാലും