എന്റെ പ്രൈവറ്റ് പാർട്സിൽ ഒഴിച്ച് എവിടെ വേണമെങ്കിലും നീ തൊട്ടോ..”
ചിരിയോടു കൂടി അവൾ കൂട്ടിച്ചേർത്തു.
“പിന്നെ എന്റെ ഇടുപ്പിലും പിടിക്കലും, ഇടുപ്പിൽ പിടിച്ചാൽ എനിക്ക് ഇക്കിളാകും.”
അത് കേട്ട് അവനും ചിരിച്ചു.
റോഡിൽ നിന്നും കുറച്ച് ഉള്ളിലായി ഇരു വീടിനു മുന്നിൽ ദീപക് ബൈക്ക് കൊണ്ട് നിർത്തി.
“ഇതാണ് എന്റെ വീട്.”
ബൈക്കിൽ നിന്നും ഇറങ്ങിയ കീർത്തന ചുറ്റുപാടും ഒന്ന് ശ്രദ്ധിച്ചു. അടുത്തൊന്നും വേറെ വീടുകളൊന്നും ഇല്ല. ഒരാൺകുട്ടി ഒറ്റക്ക് താമസിക്കുന്ന വീടാണെന്ന് പറയില്ല. മുറ്റവും വീടിന്റെ ചുറ്റുപാടും നല്ല വൃത്തിയോടെ സൂക്‌ഷിച്ചിട്ടുണ്ട്.വീടിനെ കുറിച്ച് പറയുകയാണെങ്കിൽ ഒരു ഇടത്തരം കുടുംബത്തിന്റേതെന്നു പറയാവുന്ന നല്ലൊരു ചെറിയ വീട്.
ദീപക് പോക്കെറ്റിൽ നിന്നും ചാവി എടുത്ത് വീട് തുറന്നു.
“നിനക്കല്ലേ എന്റെ വീട് കാണേണ്ടത്, ആദ്യം നീ തന്നെ കയറിക്കോ.”
ഒരു ചിരിയോടു കൂടി കീർത്തന വീടിനുള്ളിലേക്ക് കയറി. ആദ്യമായി ഒരു വീട്ടിലേക്ക് വന്നതിന്റെ അപരിചിത്യം ഒന്നും കൂടാതെ അവൾ ആ വീടിനകം മൊത്തം നടന്ന് കണ്ടു. വീട്ടിൽ വേറെ ആരും ഇല്ല എന്നുള്ളതും അതിനൊരു കാരണമായിരുന്നു.
അടുക്കളയിലേക്ക് കയറിയ കീർത്തന സ്റ്റൈബിൽ ഇരിക്കുന്ന പാത്രവും അവിടത്തെ ചുറ്റുപാടുകളും കണ്ടു ചോദിച്ചു.
“അപ്പോൾ നിനക്കിവിടെ പാചകവും ഉണ്ടോ?”
“അത് എന്റെ മൂഡ് അനുസരിച്ചിരിക്കും.. മടി ആണേൽ ഉണ്ണിയുടെ വീട്ടിൽ പോയി കഴിക്കും അല്ലേൽ ഇവിടെ തന്നെ എന്തേലും ഉണ്ടാക്കും.”
“അപ്പോൾ കെട്ടിക്കൊണ്ടു വരുന്ന പെണ്ണിന് കുക്കിംഗ് അറിഞ്ഞില്ലേലും നീ വച്ചുണ്ടാക്കി കൊടുത്തൊള്ളുമല്ലോ.”
“അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി.. നല്ലപോലെ ആഹാരം ഉണ്ടാക്കാൻ അറിയാവുന്ന ഒരു പെണ്ണുമതി എനിക്ക്.”
അവൾ അവനെ കളിയാക്കികൊണ്ടു പറഞ്ഞു.
“നിനക്ക് കുക്കിംഗ് അറിഞ്ഞുകൂടാത്ത ഒരു പെണ്ണിനെ കിട്ടട്ടെ, ഞാൻ ശപിച്ചിരിക്കുന്നു.”
അവൻ പെട്ടെന്ന് അവളുടെ കഴുത്തിൽ ഞെക്കി കൊള്ളുന്ന പോലെ രണ്ടു കൈകളുംകൊണ്ട് ഇറുക്കി.
“ഡി പട്ടി, കരിനാക്ക് വല്ലോം ആണോ നിന്റെ”
ചിരിയോടെ അവന്റെ കൈ പിടിച്ച് മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.
“അത് കെട്ടിക്കഴിയുമ്പോൾ അറിഞ്ഞോളും.. ഇപ്പോൾ മോൻ എനിക്കൊരു കട്ടൻചായ ഇട്, ഞാൻ ഇവിടം ഒന്ന് കറങ്ങി കാണട്ടെ.”
അവൾ അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ദീപക് ചായ പാത്രത്തിൽ വെള്ളം നിറച്ച് അടുപ്പിലേക്ക് വച്ചു.
കുറച്ച് സമയം പുറത്ത് കറങ്ങി നിന്ന ശേഷം അവൾ വീണ്ടും അടുക്കളയിലേക്ക് കടന്നു.
“മുറ്റവും എല്ലാം നല്ല വൃത്തിക് സൂക്‌ഷിച്ചിട്ടുണ്ടല്ലോടാ.”
“അതിന്റെ ക്രെഡിറ്റ് എനിക്കല്ല, ഉണ്ണിയുടെ അനിയത്തി കാവ്യാ രണ്ടു ദിവസം കൂടുമ്പോൾ ഇവിടെ വന്ന് എല്ലാം അടിച്ചുവാരി വൃത്തിയാക്കും.”