പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 25
Ponnaranjanamitta Ammayiyim Makalum Part 25 | Author : Wanderlust
[ Previous Part ]
ബോധമറ്റ ശരീരത്തോടെ എയർ ആംബുലൻസിൽ മെഡിക്കൽ സംഘത്തിന്റെ അകമ്പടിയോടെ ജർമനിയിലേക്ക് പറന്ന അമൽ ഇന്ന് സ്വബോധത്തോടെ തന്റെ സ്വന്തം മണ്ണിലേക്ക് തിരികെ പറക്കുകയാണ്, കുറച്ച് വർഷങ്ങൾക്ക് മുൻപുള്ള ഓർമകളുമായി.
കഴിഞ്ഞതൊക്കെ ഓർത്തെടുക്കുവാനും, പുതിയൊരു ജീവിതം നെയ്തെടുക്കുവാനും ഷിൽനയും നിത്യയും ഉണ്ട് അമലിന്റെ ഇടതും വലതുമായി ….
…………….(തുടർന്ന് വായിക്കുക)…………..
സ്വന്തം വീട്ടിൽ തിരിച്ചെത്തിയ അമലിനെ കാണുവാനായി ആ നാടുമുഴുവൻ തടിച്ചുകൂടിയിരുന്നു. നിറകണ്ണുകളോടെ അമലിനെയും കാത്ത് ഉറ്റ ചങ്ങാതി വിഷ്ണു മുന്നിൽ തന്നെ നിൽപ്പുണ്ട്. ഇതെന്താ ഇവിടെ നടക്കുന്നത് എന്ന് മനസിലാകാതെ അമൽ എല്ലാവരോടും സാധാരണ രീതിയിൽ സംസാരിച്ചുകൊണ്ട് തന്റെ വീട്ടിലേക്ക് കടന്നു. വന്നവർ ഓരോരുത്തരായി സുഖവിവരം അന്വേഷിച്ചറിഞ്ഞ് മടങ്ങി. വിഷ്ണുവിന് മാത്രം സങ്കടം നിയന്ത്രിക്കുവാൻ കഴിയുന്നില്ല. തന്റെ ആത്മ മിത്രത്തിന് പൂർണ ഓർമശക്തി ആയിട്ടില്ലെന്ന് അറിഞ്ഞതിന്റെ വിഷമം ആണ് വിഷ്ണുവിന്. ആ സമയത്താണ് ഓമനയും ലീനയും അമലിനെ കാണുവാനായി വന്നത്. ഓമനയോട് അമൽ നന്നായി സംസാരിച്ചെങ്കിലും ലീനയെ ഒട്ടും പരിചയം തോന്നിയില്ല അമലിന്. എന്തിന് അധികം, തന്റെ സ്വന്തം ചേച്ചിയുടെ മകൻ കുട്ടൂസൻ അവന്റെ പ്രിയപ്പെട്ട മാമന്റെ അടുത്തേക്ക് ഓടി വന്നപ്പോൾ മോഹനനാണ് കുട്ടൂസനെ അമലിന് പരിചയപ്പെടുത്തിയത്.
ഓമന ലീനയെ പരിചയപ്പെടുത്തിയപ്പോൾ ആണ് വൈശാഖിന്റെ ഭാര്യയാണ് ലീന എന്നും, അവൾ ഒരു സ്കൂൾ ടീച്ചർ ആണ് എന്നും അമൽ മനസിലാക്കിയത്.
…………………..
നീണ്ട ഒരു യാത്ര കഴിഞ്ഞ് വന്നതിന്റെ ക്ഷീണം അമൽ നന്നായി ഉറങ്ങി തീർത്തു. ഉച്ചയ്ക്ക് ഉറങ്ങാൻ തുടങ്ങിയ അമൽ രാത്രി എഴുന്നേറ്റ് കണ്ണ് തുറന്ന് നോക്കുമ്പോൾ തന്റെ അമ്മ അവന്റെ അടുത്ത് തന്നെ മോനെയും നോക്കി ഇരിക്കുകയാണ്. അമ്മയുടെ മുഖത്ത് സങ്കടം ഇല്ലാതില്ല. വീട്ടിൽ എത്തിയതുമുതൽ നാട്ടുകാരും, വീട്ടുകാരും ഒക്കെ സഹതാപത്തോടെ അമലിനെ നോക്കുന്നത് എന്തിനായിരിക്കും എന്ന ചിന്തയിലാണ് അമൽ. ഈ കാര്യം അവൻ അമ്മയോട് ചോദിച്ച് മനസിലാക്കാൻ തന്നെ തീരുമാനിച്ചു.