: മാമി അങ്ങ് ദൂരെ പോയി…. ഇനി കുട്ടൂസനെ കാണാൻ വരൂല…
ഞാൻ ഇനി മിണ്ടൂല മാമിയോട്…. കട്ടി
: മാമി എവിടാ പോയേ…. മോൻ എപ്പോഴാ അവസാനം മാമിയെ കണ്ടത്…
: അന്ന്….. മാമൻ റോഡിൽ കിടന്ന് ഉറങ്ങിയിട്ടല്ലേ…
മാമിക്ക് ഊ… ആയി.. ചോര വന്നിന് മാമ
: മാമന് ഓർമയില്ല മുത്തേ… മാമൻ ഉറങ്ങിപോയിട്ടല്ലേ… മോൻ പറ…
: മാമന്റെ കാറ് പൊട്ടിപ്പോയി….
മാമന് ഓടിക്കാൻ ഒന്നും അറിയൂല അല്ലെ…. ലോറിക്ക് കുത്തീട്ടല്ലേ. അച്ഛാച്ഛൻ കമ്പും… മാമനെ, കാറ് പൊട്ടിച്ചില്ലേ….
(കുട്ടൂസൻ അവന്റെ ഭാഷയിൽ കൈകൊണ്ടും തലകൊണ്ടും ആംഗ്യം കാണിച്ചുകൊണ്ട് അവന്റെ മനസിലുള്ള ദൃശ്യങ്ങൾ ഓരോന്നായി പറഞ്ഞുകൊണ്ടിരുന്നു… പാവം,
മാമി തന്നെ കൂട്ടാതെ പോയെന്ന് പറഞ്ഞ് അവളോട് ദേഷ്യപ്പെട്ട് ഇരിക്കുകയാണ് കുട്ടൂസൻ. )
കുട്ടൂസൻ പറയുന്നത് കേട്ട് അവിടെ നിന്നിരുന്ന എല്ലാവർക്കും ഒരുപോലെ വിഷമമായി. അമലിന് ഇപ്പോഴാണ് ഷിൽന പറഞ്ഞ കഥയിലെ തുഷാരയെക്കുറിച്ച് കൂടുതൽ അറിയണം എന്ന് തോന്നിയത്. ഉടനെ അവൻ ഷിൽനയെ ഉറക്കെ വിളിച്ചു. പുറത്തേക്ക് ഇറങ്ങി വന്ന ഷിൽന അമലിന്റെ പഴയ ഫോണുമായിട്ടാണ് വന്നത്. അപകടത്തിൽ ചെറിയ പൊട്ടലുകൾ അവിടവിടെ ഉണ്ടായിട്ടുണ്ടെങ്കിലും ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ആയിരുന്നു അത്. പക്ഷെ തന്റെ ഫോൺ ആണ് ഇതെന്ന് മറ്റുള്ളവർ പറയുമ്പോഴാണ് അമൽ അറിയുന്നത്. ഫോൺ തിരിച്ചും മറിച്ചും ഒക്കെ നോക്കിയ ശേഷം അമൽ അത് തുറന്ന് നോക്കുമ്പോൾ സ്ക്രീനിൽ തെളിഞ്ഞു വന്നത് അമലിന്റെയും തുഷാരയുടെയും കല്യാണ ഫോട്ടോയാണ്. കല്യാണ വേഷത്തിൽ തുഷാരയെ രണ്ട് കൈകൊണ്ടും എടുത്ത് പൊക്കി അവളുടെ കണ്ണുകളിലേക്ക് നോക്കി നിൽക്കുന്ന അമൽ. ആ ഒരു ചിത്രം കണ്ട അമലിന്റെ തല വീണ്ടും ചൂടുപിടിച്ചു തുടങ്ങി… തന്റെ ചിന്തകൾ പല വഴിക്ക് പോകുന്നത് നിയന്ത്രിക്കാൻ കഴിയാതെ അമൽ വിഷമിച്ചു… എല്ലാവരുടെയും മുഖത്തേക്ക് മാറിമാറി നോക്കിയ ശേഷം അവൻ ഫോണിൽ തന്നെ നോക്കിയിരുന്നു. കുട്ടൂസൻ അമലിന്റെ കൈയ്യിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി നോക്കിയ ഉടനെ… മാമാ….മാമി എന്ന് പറഞ്ഞുകൊണ്ട് അമലിനെ തട്ടി വിളിച്ചു…
അമൽ : അമ്മേ….. ഇത്…
എന്തൊക്കെയാ ഇവിടെ നടന്നത്… എന്റെ കൂടെ നിൽക്കുന്ന ഈ പെൺകുട്ടി ആരാ… എന്റെ എൻഗേജ്‌മെന്റ് കഴിഞ്ഞിരുന്നു എന്ന് ഷിൽന പറഞ്ഞു…. അപ്പൊ കല്യാണവും കഴിഞ്ഞിരുന്നോ… എന്നിട്ട് അവളെ മാത്രം കണ്ടില്ലല്ലോ…
ഉഷ : മോനേ… ഷിൽന പറഞ്ഞതിന്റെ ബാക്കി കൂടി മോൻ അറിയാൻ ഉണ്ട്… എന്തുകൊണ്ടും അവൾ തന്നെയാണ് മോന് അതൊക്കെ പറഞ്ഞുതരേണ്ടത്…