മക്കൾ ഇന്ന് തുഷാരയുടെ വീട് വരെ പോയിട്ട് വാ… അവിടെയും ഒരു അമ്മയുണ്ട്, മോൻ വരുന്നതും കാത്ത് മകളുടെ ഓർമകളുമായി കഴിയുന്ന ഒരമ്മ.
ഷി : ഏട്ടൻ റെഡിയായി വാ… നമുക്ക് പോയിട്ട് വരാം.
അമൽ : മകളുടെ ഓർമകളുമായി കഴിയുന്ന അമ്മയെന്ന് പറഞ്ഞാൽ….. എന്തൊക്കെയാ ഇവിടെ നടന്നത്…..
ദൈവമേ…. എന്റെ തല പെരുക്കുന്നല്ലോ…
അച്ഛാ….. എന്താ എനിക്ക് പറ്റിയത്. ആരെങ്കിലും ഒന്ന് പറ..
നിത്യ : അമലൂട്ടൻ ഇപ്പൊ ഇവളുടെ കൂടെ പോയിട്ട് വാ….. മോൻ അവിടെ പോയാൽ അവരെ അമ്മേന്ന് വിളിക്കണം. ലതേച്ചിക്ക് അത് വലിയ ആശ്വാസം ആയിരിക്കും… പോയി വരുമ്പോഴേക്കും ഷിൽന പറഞ്ഞു തരും മോന് എല്ലാം…
_____/______/_______/______
ഷിൽനയുമൊത്ത് അമൽ തന്റെ കാറുമായി തുഷാരയുടെ വീട് ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. അമലിന്റെ മുഖം ആകെ വാടിയിരിക്കുകയാണ്. തന്റെ ഓർമയിൽ ഇല്ലെങ്കിലും താൻ താലികെട്ടിയ പെണ്ണിന്റെ വീട്ടിലേക്കാണ് പോയ്കൊണ്ടിരുന്നത്. അവൾ അവിടെ ഉണ്ടോ അതോ മരണപ്പെട്ടോ എന്നൊന്നും അറിയാതെ മനസിൽ ഒരു വിങ്ങലുമായാണ് അമൽ വണ്ടി ഓടിക്കുന്നത്. കഴിഞ്ഞ കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഷിൽന പറയുന്നതും കാതോർത്ത് ആവേശത്തോടെ കേട്ടിരുന്ന അമലിന് ഇപ്പോൾ മിണ്ടാട്ടവുമില്ല, മനസിന് ഒരു സന്തോഷവുമില്ല. വണ്ടിയിൽ കയറിയതുമുതൽ മൂകനായി ഇരുന്നുകൊണ്ട് യാന്ത്രികമായി വണ്ടി ഓടിക്കുകയാണ് അമൽ.
: ഏട്ടാ……
: ഉം….
: ഏട്ടന് ഒത്തിരി വിഷമം ആയി അല്ലെ… ഇതിലും വലിയ വിഷമ ഘട്ടത്തിലൂടെ ആയിരുന്നു ഞങ്ങൾ എല്ലാവരും സഞ്ചരിച്ചത്. ജർമനിയിൽ നിന്നും ഏട്ടന്റെ ബോധം തെളിയുന്നതുവരെ ഞങ്ങൾ ആരും മര്യാദയ്ക്ക് ഒന്ന് ഉറങ്ങിയിട്ടില്ല അറിയോ…. അന്നൊക്കെ കുറച്ചെങ്കിലും ആശ്വാസം ഉണ്ടായിരുന്നു.. ജീവനെങ്കിലും ബാക്കിയുണ്ടല്ലോ എന്ന് ഓർത്ത്. ഏട്ടന്റെ ദുബായിൽ ഉള്ള അവസാന ദിനങ്ങളിൽ ഞങ്ങൾ ഒഴുക്കിയ കണ്ണീരിന് കണക്കില്ലായിരുന്നു… ഇനിയും പറയാതിരുന്നിട്ട് കാര്യമില്ല…
ഏട്ടൻ വിഷമിക്കരുത്….
തുഷാര ഇന്ന് ജീവിച്ചിരിപ്പില്ല. നമ്മളെ വിട്ട് പോയി ….
ഏട്ടന്റെ ഭാര്യയായി ഒന്നര വർഷം ജീവിച്ച ശേഷം…
ആ ഒന്നര വർഷത്തിൽ നിങ്ങൾ ഒരുമിച്ച് നിന്നത് വെറും 4 മാസം ആണ്. ബാക്കി സമയം മുഴുവൻ ഏട്ടൻ ദുബായിൽ ആയിരുന്നു. അവൾ ഏട്ടന്റെ അടുത്തേക്ക് വന്നിട്ട് 3 മാസം ആയപ്പോഴേക്കും പോയി…..അവൾ പോയതറിയാതെ ഏട്ടൻ മാസങ്ങൾ ആശുപത്രിയിൽ കിടന്നു.
( ഓടിക്കൊണ്ടിരിക്കുന്ന വണ്ടി റോഡരികിൽ നിർത്തിയിട്ട് അമൽ കാറിന്റെ വളയത്തിൽ തല വച്ചു കിടന്നു അല്പനേരം. തന്റെയുള്ളിൽ തുഷാരയുടെ