പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 25 [Wanderlust]

Posted by

കടന്നുപോയ്ക്കൊണ്ടിരുന്നു. )

: മോളേ ഷി…. നിന്നെ എന്ത് പറഞ്ഞാ ഞാൻ ആശ്വസിപ്പിക്കേണ്ടത്.. എന്നാലും എന്റെ മാമൻ…. ദൈവമേ…..
എനിക്ക് രക്ഷിക്കാൻ പറ്റിയില്ലല്ലോ രണ്ടാളെയും….

: ഞാനും അമ്മയും അതിൽ നിന്നൊക്കെ മാറി വരികയാണ് ഇപ്പോൾ… ഏട്ടൻ വിഷമിക്കണ്ട. പെട്ടെന്ന് അച്ഛനെക്കുറിച്ച് ഓർത്തപ്പോൾ കരഞ്ഞുപോയതാ…. ഏട്ടൻ വണ്ടി വിട്… ഇനി കുറച്ചക് ദൂരമേ ഉള്ളു.

: എന്നാലും ഞാൻ കാരണം 2 ജീവൻ അല്ലെ പോയത്…… എന്തായിരിക്കും പറ്റിയത്… ഞാൻ ഒരിക്കലും അശ്രദ്ധമായി വണ്ടി ഓടിക്കാറില്ലല്ലോ….
ഇനി ആ അമ്മയുടെ മുഖത്ത് എങ്ങനാ ഞാൻ നോക്കുന്നത്…. എന്റെ അമ്മായിയുടെ മുഖത്ത് എങ്ങനെ നോക്കും….

: അയ്യോ…. ഏട്ടൻ അങ്ങനെ ഒന്നും പറയല്ലേ. ഏട്ടന്റെ തെറ്റുകൊണ്ട് അല്ല അപകടം നടന്നത്… എതിരേ വന്ന വണ്ടിക്കാരൻ നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത് ആണ്.. എന്റെ ഏട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല…

: ഇപ്പൊ തോനുന്നു ഒന്നും അറിയണ്ടായിരുന്നു എന്ന്. എന്നെ മാത്രമായിട്ട് എന്തിനാ ബാക്കി ആക്കിയത്….

( ഉടനെ ഷിൽന അമലിന്റെ വായ പൊത്തികൊണ്ട് അരുത് എന്ന് തലയാട്ടി. )

: ഏട്ടൻ അങ്ങനെയൊന്നും പറയരുത്… അത് ഞങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആണ്. പ്രത്യേകിച്ച് എനിക്ക്.
ഇനി കൂടുതൽ ഒന്നും ഇപ്പൊ ചോദിക്കരുത്. ഏട്ടനെ ബാക്കി വച്ചത് എന്തിനാണെന്ന് ഞാൻ രാത്രി പറഞ്ഞു തരാം. ഏട്ടനെ കേൾപ്പിക്കുവാനായി ഇത്രയും നാൾ ഞാൻ സൂക്ഷിച്ചു വച്ച ഒരു ഓഡിയോ ഉണ്ട്. അത് കേൾക്കുമ്പോൾ മനസിലാവും ഇതിന്റെ പിന്നിലെ ചതി..

_______/_______/_______/_______

അമലിന്റെ വരവും കാത്ത് തുഷാരയുടെ കുടുംബം ഒന്നടങ്കം ഉമ്മറത്ത് കാത്തിരിക്കുകയായിരുന്നു. വണ്ടിയിൽ നിന്നും ഇറങ്ങിയ അമലിനെ കണ്ട ഉടനെ ലത ഓടിവന്ന് അമലിനെ കെട്ടിപിടിച്ചു കരഞ്ഞു. അമലിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അവിടത്തെ വൈകാരിക നിമിഷങ്ങൾ. അമലിനേയും കൂട്ടി അവർ നേരെ പോയത് തെക്കേ തൊടിയിൽ തുഷാര അന്തിയുറങ്ങുന്ന മണ്ണിലേക്കാണ്. അവളുടെ ശരീരം കത്തിയമർന്ന മണ്ണിൽ മുട്ടുകുത്തിയിരുന്ന് തൊഴു കൈകളോടെ അമൽ കണ്ണുനീർ പൊഴിച്ചു. തന്റെ പ്രിയപ്പെട്ടവളുടെ ആത്മാവിന്റെ നിത്യശാന്തിക്കായി അവൻ കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു. ഒത്തിരിനേരം ആ കല്ലറയ്ക്ക് മുന്നിൽ ഇരുന്ന അമലിനെ വിളിച്ച് എഴുന്നേല്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയത് തുഷാരയുടെ മുത്തശ്ശി ആണ്. വാതിൽ പടിയിൽ നിന്ന് നേരെ നോക്കുമ്പോൾ അമൽ കാണുന്നത് കെടാത്ത ഒറ്റത്തിരി വിളക്കിന് മുന്നിൽ മാലയിട്ടുവച്ചിരിക്കുന്ന തന്റെ ഭാര്യയുടെ ചിത്രമാണ്. അകത്തേക്ക് കയറി ഇരുന്ന അമലിന്റെ കണ്ണുകൾ ഉടക്കിയത് ഷോകേസിൽ നിരന്നിരിക്കുന്ന കല്യാണ ഫോട്ടോകളാണ്. അവൻ എഴുന്നേറ്റ്

Leave a Reply

Your email address will not be published. Required fields are marked *