പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 25 [Wanderlust]

Posted by

പോയി ഓരോന്നായി എടുത്ത് നോക്കിയ ശേഷം കണ്ണുതുടച്ചുകൊണ്ട് അവിടെ വന്നിരുന്നു. ഒത്തിരി നേരം തുഷാരയുടെ വീട്ടിൽ ചിലവഴിച്ച് അവളുടെ പ്രിയപ്പെട്ടവരുടെയൊക്കെ ദുഃഖത്തിൽ പങ്കുചേർന്ന് അവരുടെ മകന്റെ സ്ഥാനത്ത് എന്നും ഉണ്ടാകുമെന്ന ഉറപ്പും നൽകിയാണ് അമൽ അവിടെ നിന്നും ഇറങ്ങിയത്.

തിരിച്ചു വരും വഴി രണ്ടുപേരും പരസ്പരം ഒന്നും മിണ്ടാതെ വീടുവരെ വന്നു. വീട്ടിൽ തിരിച്ചെത്തിയ അമലിന്റെ കലങ്ങിയ കണ്ണുകൾ കണ്ട് എല്ലാവർക്കും അവനോട് സഹതപമാണ് തോന്നിയത്. ഒന്നും അറിയാതെ ഇത്രയും ദിവസം മരണത്തോട് മല്ലിടിച്ച അമൽ ഈ കാര്യങ്ങൾ ഒക്കെ അറിയുമ്പോൾ മാനസികമായി തളരുകയാണല്ലോ എന്നോർത്ത് എല്ലാവരും സങ്കടപ്പെട്ടു. അമൽ നേരെ തന്റെ മുറിയിൽ പോയി കമഴ്ന്ന് കിടന്ന് തന്റെ ഉള്ളിലെ ദുഃഖം കരഞ്ഞു തീർത്തു. അവനെ സമാധാനിപ്പിക്കുവാനായി നിത്യയും ഷിൽനയും അമലിന്റെ അടുത്ത് ഇരുന്ന് ഒത്തിരി നേരം ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. തുഷാരയോടൊപ്പം തന്റെ മാമനും പോയ വാർത്ത അമലിനെ അക്ഷരാർത്ഥത്തിൽ തളർത്തി എന്നു വേണം പറയാൻ.
……………….

രാത്രി ഭക്ഷണം കഴിച്ച് കിടക്കാൻ നേരം അമൽ അമ്മായിയുടെ മുറിയിലേക്ക് കയറിച്ചെന്നു. അമൽ നോക്കുമ്പോൾ നിത്യ എന്തോ ഒരു പുസ്തകം വായിച്ചുകൊണ്ട് കിടക്കുകയാണ്. അമൽ ഉടനെ നിത്യയുടെ കാലുകൾ പിടിച്ച് അമ്മായി എന്നോട് പൊറുക്കണം എന്ന് പറയുമ്പോഴേക്കും നിത്യ ചാടി എഴുന്നേറ്റു.

: അമലൂട്ടാ…. എന്താ ഇത്… മോൻ എഴുന്നേൽക്ക്

: ഞാൻ കാരണം അമ്മായിക്ക് ഉണ്ടായ നഷ്ടങ്ങൾ….. അതിന് എങ്ങനാ ഞാൻ ക്ഷമ ചോദിക്കേണ്ടത്….. സോറി അമ്മായി… ഇങ്ങനൊന്നും സംഭവിക്കുമെന്ന് കരുതിയാവില്ല അന്ന് മാമനേയും കൂടെ കൂട്ടാൻ തോന്നിയത്…

: എന്റെ അമലൂട്ടാ… മോൻ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്. മോന്റെ തെറ്റുകൊണ്ട് അല്ലല്ലോ ഇങ്ങനൊക്കെ സംഭവിച്ചത്. നമ്മുടെ വിധി അതായിരുന്നു… ഇനി അതോർത്ത് അമലൂട്ടൻ കരയരുത്. എല്ലാം മറന്ന് പഴയ അമലൂട്ടാനായി പുതിയൊരു ജീവിതം തുടങ്ങണം.

ഇത് പറഞ്ഞ ഉടനെ അവൻ നിത്യയെ കെട്ടിപിടിച്ച് തന്റെ വിഷമം മുഴുവൻ കരഞ്ഞുതീർത്തു. ബാത്‌റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്ന ഷിൽന കാണുന്നത് കെട്ടിപിടിച്ച് നിൽക്കുന്ന അമലിന്റെ തലയിൽ തഴുകുന്ന നിത്യയെ ആണ്. അവൾ ഒന്ന് ഉച്ചത്തിൽ ചുമച്ചതും അമൽ ഉടനെ അമ്മായിയെ വിട്ടുകൊണ്ട് എഴുന്നേറ്റ് നിന്ന് കണ്ണുകൾ തുടച്ചുകൊണ്ട് അവിടെ നിന്നും ഇറങ്ങി തന്റെ മുറിയിലേക്ക് പോയി.

: എന്താ അമ്മേ…. പെട്ടെന്ന് എന്താ ഒരു സ്നേഹ പ്രകടനം

: അവൻ എന്റെ കാല് പിടിച്ചു കരഞ്ഞു… പാവം, അവൻ ചെയ്ത എന്തോ തെറ്റുകൊണ്ടാണ് അപകടം ഉണ്ടായതെന്ന് തെറ്റിദ്ധരിച്ച് വന്നതാ എന്റെ അടുത്തേക്ക്…. ഇനി എന്നാണാവോ അമലൂട്ടന് ഇതിൽ നിന്നെല്ലാം ഒരു മോചനം ഉണ്ടാവുന്നത്

: അതൊക്കെ ശരിയാവും അമ്മേ…. ഇന്ന് രാത്രികൊണ്ട് ഏട്ടന്റെ സംശയങ്ങൾ എല്ലാം ഞാൻ തീർക്കും… അമ്മ കിടന്നോ. ഞാൻ ഏട്ടന്റെ മുറിയിൽ പോയിട്ട്

Leave a Reply

Your email address will not be published. Required fields are marked *