വരാം
_______/_______/_______/_______
: ഏട്ടൻ കിടക്കുന്നില്ലേ…
: ഞാൻ ഈ ആൽബം ഒക്കെ നോക്കുകയായിരുന്നു… നിന്നെ കാണാൻ ഇല്ലല്ലോ ഇതിൽ, അമ്മായിയും ഇല്ല. നീ കല്യാണത്തിന് വന്നില്ലേ
: ഇല്ല… ഞങ്ങൾ രണ്ടാളും അന്ന് ഇല്ലായിരുന്നു
: അതെന്തുപറ്റി…. നീ രാവിലെ പറഞ്ഞതുവച്ച് നോക്കുമ്പോൾ അമ്മായി ആണല്ലോ എല്ലാത്തിനും മുന്നിൽ ഉണ്ടാവേണ്ടത്
: അന്ന് എനിക്ക് ക്ഷീണം ആയിട്ട് ആശുപത്രിയിൽ ആയിരുന്നു. അതുകൊണ്ട് എന്റെ മനസിൽ ഇതുവരെ ഏട്ടന്റെ കല്യാണം കഴിഞ്ഞിട്ടില്ല.
: ഓഹ്…. അങ്ങനെ.
നീ എന്തോ എന്നെ കേൾപ്പിക്കാൻ ഉണ്ടെന്ന് പറഞ്ഞിട്ടില്ലേ… അത് എവിടെ
: കൊണ്ടുവന്നിട്ടുണ്ട്… ഏട്ടൻ കേട്ടുനോക്ക്…
ഏട്ടൻ കണ്ണ് അടച്ചിരുന്ന് ആ രംഗം മനസിൽ കണ്ടുകൊണ്ട് വേണം കേൾക്കാൻ…
അതായത് നിങ്ങൾ മൂന്നുപേരും കാറിൽ പൊയ്കൊണ്ടിരിക്കുകയാണ്, അങ്ങനെ കുറേ ദൂരം പിന്നിട്ടപ്പോൾ ആണ് അച്ഛന്റെ ഫോണിലേക്ക് ഞാൻ വിളിക്കുന്നത്.
ഇതാണ് രംഗം…. ബാക്കി ഇനി ഏട്ടൻ കേട്ടുനോക്ക്
ഷിൽന തന്റെ മൊബൈലിൽ ഉണ്ടായിരുന്ന ഓഡിയോ അമലിനു മുൻപിൽ കേൾപ്പിച്ചു കൊടുത്തു. ഓരോ വാക്കുകളും സൂക്ഷ്മമായി ശ്രവിച്ചുകൊണ്ട് അമൽ ആ സന്ദർഭത്തിലേക്ക് ആഴ്ന്നിറങ്ങി. മാമൻ വണ്ടി ചവിട്ടി നിർത്താൻ പറയുന്നതും പെട്ടെന്ന് തന്നെ എന്തിലോ പോയി ഇടിക്കുന്ന ശബ്ദവും അമലിന്റെ മുഖഭാവം മാറ്റി. അച്ഛാ, ഏട്ടാ എന്നും വിളിച്ച് കരയുന്ന ഷിൽനയുടെ ശബ്ദം മുഴങ്ങി കേൾക്കുന്നുണ്ട്. എന്താണ് സംഭവിച്ചത് എന്നറിയാതെ വെപ്രാളപ്പെടുന്ന അമ്മായിയുടെ ശബ്ദവുമാണ് പിന്നീട് കുറച്ച് നേരത്തേക്ക് കേൾക്കുന്നത്. ഒടുവിൽ ഡോർ തല്ലി തുറക്കുന്നതും തുഷാരയെ ചേർത്തുപിടിച്ച് അമൽ പൊട്ടിക്കരയുന്നതും സഹായത്തിനായി കേണപേക്ഷിക്കുന്നതും ഒക്കെ ശ്രവിച്ചുകൊണ്ട് അമൽ ആകെ വിയർത്ത് കുളിച്ചു. അവിടെ നടന്ന സംഭവ വികാസങ്ങൾ എല്ലാം കൃത്യമായി കേട്ടുകൊണ്ടിരുന്ന അമൽ അവസാനം അമ്മേ എന്ന് അലറിവിളിച്ചുകൊണ്ട് കണ്ണ് തുറന്നു. ആകെ പരിഭ്രാന്തനായ അമലിനെ ചേർത്തുപിടിച്ച് ഷിൽന അമലിന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു…
: ഏട്ടാ….. ഒന്നുമില്ല. ഏട്ടൻ ടെൻഷൻ ആവല്ലേ…
: ഷീ…. കുറച്ച് വെള്ളം എടുക്ക്…
: ഇതാ…. കുടിക്ക്…. പതുക്കെ.
ഏട്ടൻ ആകെ വിയർത്തല്ലോ, വാ നമുക്ക് ഒന്ന് മുഖം കഴുകിയിട്ട് വരാം.
: ഞാൻ കഴുകിയിട്ട് വരാം… നീ പോവല്ലേ, ഇവിടെ ഇരിക്ക്
മുഖം കഴുകി വകുന്ന അമലിന്റെ മുഖത്ത് ഇപ്പോൾ വേറൊരു ഭാവമാണ്. സങ്കടം