: അമ്മേ…. എന്താ ഇവിടെ നടക്കുന്നത്…എല്ലാവരും എന്താ എന്നെ ഒരു സഹതാപത്തോടെ നോക്കുന്നത്. എനിക്ക് എന്താ പറ്റിയേ
: എന്റെ മോന് ഒന്നുമില്ല…. ചെറിയൊരു അപകടം പറ്റി. ഇപ്പൊ എല്ലാം മാറി എന്റെ പഴയ അമലൂട്ടൻ ആയി തിരിച്ചു വന്നില്ലേ.. അതുകൊണ്ട് മോനെ കാണാൻ വന്നതാ അവരൊക്കെ
: അല്ല …എനിക്ക് എന്തോ കാര്യമായ പ്രശ്നം ഉണ്ട്…ചേച്ചിയുടെ കല്യാണം കഴിഞ്ഞത് പോലും ഞാൻ അറിഞ്ഞില്ലെന്ന് പറഞ്ഞാൽ…
ഇത് വിശ്വസിക്കാൻ പറ്റുന്നില്ല….
വൈശാകേട്ടന്റെ ഭാര്യ എന്നും പറഞ്ഞ് ഒരാൾ വന്നില്ലേ… എന്താ അവരുടെ പേര്…
: ലീന.
: ആഹ് ലീന… ഇതൊക്കെ എപ്പോ നടന്നു… ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ…
അല്ല ഒരു അപകടം പറ്റിയതിന് എന്നെ എന്തിനാ ജർമനി വരെ കൊണ്ടുപോയത്… ഇവിടൊന്നും ഹോസ്പിറ്റൽ ഇല്ലായിരുന്നോ…
: എന്റെ മോനേ…… എല്ലാം പറയാം. നീ ഒന്ന് സമാധാനിക്ക്. ഇപ്പൊ മോൻ ഒന്നും ആലോചിച്ച് ടെൻഷൻ ആവണ്ട. പതുക്കെ ‘അമ്മ എല്ലാം പറഞ്ഞുതരാം കേട്ടോ… ഇനി അമ്മായിയും ഷിൽനയും ഒക്കെ ഇവിടെ തന്നെ ഉണ്ടാവും. അവരൊക്കെ പറഞ്ഞുതരും എന്റെ മോന് കാര്യങ്ങൾ ഒക്കെ
: അല്ല മാമനെ കണ്ടില്ലല്ലോ… മാമൻ തിരിച്ച് പോയോ…
അമ്മായി എന്തിനാ ഇവിടെ നിൽകുന്നേ… അവിടെ വീട് പൂട്ടി ഇടുമോ ?
(തന്റെ അനുജൻ പോയ വിഷമം ഉള്ളിൽ ഒതുക്കി നടക്കുന്ന ഉഷയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ ചോദ്യം. അവളുടെ കണ്ണൊന്ന് കലങ്ങി. കണ്ണുനീർ നിറഞ്ഞുതുടങ്ങി. പക്ഷെ തന്റെ മകന്റെ മുന്നിൽ അവൾ കരയാതെ പിടിച്ചു നിന്നു. )
: മോൻ ഇപ്പൊ എഴുന്നേറ്റ് വാ… എന്തെങ്കിലും കഴിച്ചിട്ട് ബാക്കി ഒക്കെ പറയാം.
: അമ്മേ… ഒരു കാര്യം കൂടി… എന്ത് അപകടമാ ഉണ്ടായത്. നമ്മുടെ കാറും ബൈക്കും ഒക്കെ പുറത്ത് തന്നെ ഉണ്ടല്ലോ… ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളോ…. എവിടെ വച്ചാ സംഭവം
: എന്റെ അമലൂട്ടാ…. മോൻ അതൊന്നും ഇപ്പൊ ചിന്തിക്കേണ്ട….
ആദ്യം എന്തെങ്കിലും കഴിക്കാം നമുക്ക്. എന്നിട്ട് സമാധാനത്തിൽ എല്ലാം പറയാം.
: ഉം…. എന്ന വാ… അമ്മ ഒന്ന് പിടിച്ചേ… ഈ കാലിന് ചെറിയ വേദന ഉണ്ട്.
ഞാൻ നേരത്തേ ചോദിക്കണം എന്ന് വിചാരിച്ചതാ…. എന്റെ മുറിയൊക്കെ ആകെ മാറിയല്ലോ…പണ്ട് ഈ അലമാര ഒന്നും ഇല്ലല്ലോ… പുതിയ കർട്ടൻ വന്നു, സോഫ വന്നു…. ഇതൊക്കെ എപ്പോഴാ ചെയ്തത്…
: അമലൂട്ടാ…. നീ അമ്മയെ ധർമസങ്കടത്തിൽ ആക്കല്ലേ മോനെ. മോന്റെ സംശയങ്ങൾ ഒക്കെ പതുക്കെ മാറ്റി തരാം. വലിയൊരു കഥ തന്നെ പറയാൻ ഉണ്ട്. ആദ്യം എന്റെ മോൻ വന്നേ..
_______/______/_______/_______
ദിവസങ്ങൾ കടന്നുപോയി. അമലിന്റെ ചോദ്യങ്ങൾക്ക് ചെറിയ രീതിയിൽ