ഇല്ലല്ലോ എന്ന ദുഃഖവും അവളുടെ മനസിൽ ഉണ്ട്.
………….
മുകളിൽ അമലിന്റെ മുറിയോട് ചേർന്ന് അഞ്ജലിയുടെ മുറിയിലാണ് നിത്യയും ഷിൽനയും കിടക്കുന്നത്. രാത്രി അടുക്കള പണികളെല്ലാം കഴിച്ച് എല്ലാവരും കിടക്കുവാനുള്ള തയ്യാറെടുപ്പിൽ ആണ്. അമലിന്റെ മുറിയിലേക്ക് പോയി കുറച്ചുനേരം അമലുമായി സംസാരിച്ചിരിക്കാൻ പോകുകയാണ് ഷി.
: മോളേ….
: ഉം… എന്താ അമ്മേ
: നീ എന്തൊക്കെയാ അമലൂട്ടനോട് പറയാൻ പോകുന്നത്
: ഇതുവരെ നടന്നത്… ഇന്ന് തന്നെ മുഴുവൻ പറയില്ല… പതുക്കെ പറയാം
: എല്ലാം പറയണോ…. എന്റെ കാര്യം പറയണോ…
ഇനി എന്തായാലും അമലൂട്ടൻ മോൾക്ക് ഉള്ളതാ. അതിനിടയിൽ ഞാൻ ഒരു കരട് ആവരുത്. അവൻ എന്തായാലും ഇപ്പൊ അതൊന്നും ഓർമയില്ലാതെ നിൽക്കുവല്ലേ, അതുകൊണ്ട് എന്റെ കാര്യം വീണ്ടും ഓർമിപ്പിക്കണ്ട..
: എന്റെ അമ്മേ ചുമർ ഇല്ലാതെ ചിത്രം വരയ്ക്കാൻ പറ്റുമോ… അമ്മയുടെ കാര്യം പറയാതെ ഈ കഥ പൂർണമാകുമോ… ഏട്ടന് കുറച്ച് കാലത്തെ ഓർമ നഷ്ടപ്പെട്ടു എന്നേ ഉള്ളു അല്ലാതെ പൊട്ടൻ അല്ല എന്റെ ഏട്ടൻ…
എല്ലാം കേട്ടിട്ട് , എന്തുകൊണ്ടാ നമ്മുടെ കല്യാണം നടക്കാതെ പോയതെന്ന് ഏട്ടൻ ചോദിച്ചാൽ ഞാൻ എന്താ പിന്നെ പറയേണ്ടത്…
: നീ എന്തെങ്കിലും കള്ളം പറഞ്ഞ് ഒപ്പിക്ക് മോളേ… ഇപ്പൊ അമലൂട്ടന്റെ മനസിൽ ഒരു കളങ്കവും ഇല്ല. ഇനി പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞ് അവന്റെ മനസ് കൂടി അസ്വസ്ഥമാക്കണോ…
: ഒക്കെ പറയേണ്ടി വരും അമ്മേ… ഏട്ടന്റെ മനസിൽ നൂറ് ചോദ്യങ്ങൾ ഉണ്ടാവും ഇപ്പോൾ തന്നെ. അതിനൊക്കെ ഉത്തരം കൊടുത്തു വരുമ്പോൾ കഥ മുഴുവനും പറയേണ്ടി വരും.
ഇനി ഒന്നും പറഞ്ഞില്ലെന്ന് വയ്ക്ക്, എപ്പോഴെങ്കിലും ഏട്ടന് പഴയ കാര്യങ്ങൾ ഒക്കെ ഓർമ വന്നാൽ എന്തുചെയ്യും. നമ്മൾ രണ്ടാളും പറഞ്ഞതൊക്കെ കള്ളമാണെന്ന് അപ്പോൾ മനസിലാവില്ലേ… അങ്ങനെ ഒരു അവസരത്തിൽ ഏട്ടൻ എന്നെ വെറുത്താലോ…
അതുകൊണ്ട് ഇനിയൊരു ഭാഗ്യ പരീക്ഷണത്തിന് ഞാനില്ല. ഇനി എന്റെ ലോകം ഏട്ടനാണ്.
: ഉം…. എന്ന നീ വേഗം പോയിട്ട് വാ. അവന് ക്ഷീണം ഉണ്ടാകും. അധികം ഉറക്കം ഒഴിയേണ്ട.