: വേഗം വരണോ അല്ല അവിടെ തന്നെ കൂടണോ എന്നൊക്കെ ഞാൻ നോക്കിക്കോളാം… അമ്മ കിടന്നോ
: എന്റെ ഷി…. നിന്റെ കല്യാണം കഴിഞ്ഞിട്ടില്ല. വെറുതേ നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കരുത്.
: എന്റെ അമ്മ ആരും അറിയാതെ ഊട്ടിയിലോളം പോയിട്ട് നാട്ടുകാർ എന്തെങ്കിലും പറഞ്ഞോ…
അതുപോലെ ഇവിടെ നടക്കുന്നത് ഒന്നും ആരും അറിയില്ല. ഇനി എന്റെ മുന്നിൽ ഒരൊറ്റ ലക്ഷ്യമേ ഉള്ളു… അത് എന്റെ ഏട്ടനെ പഴയ അമലൂട്ടൻ ആക്കി മാറ്റുക എന്നതാണ്.
അപ്പൊ ശരി. വാതിൽ അടയ്ക്കണ്ട. അഥവാ തിരിച്ചു വരേണ്ടി വന്നാലോ….
________/_______/_______/_______
അമലുമായി ഒത്തിരി നേരം ഷിൽന സംസാരിച്ചുകൊണ്ടിരുന്നു. അമലിന്റെ മുറിയിൽ ഷിൽന സംസാരിച്ച് ഇരിക്കുമ്പോൾ നിത്യ തന്റെ മുറിയിൽ ഇരുന്ന് തുഷാരയുടെ ഡയറി വായിക്കുകയാണ്. അമലിനെ കണ്ടതുമുതൽ ദുബായിലെ അപകടം ഉണ്ടാവുന്നതിന് തലേ ദിവസം വരെയുള്ള പ്രധാന കാര്യങ്ങളും സന്തോഷങ്ങളും അവൾ തന്റെ കൈപ്പടയിൽ എഴുതിവച്ചിട്ടുണ്ട്. അതിലെ ഓരോ പേജുകൾ വായിക്കുമ്പോഴും നിത്യയുടെ കണ്ണുകളിൽ തുഷാരയുടെ ചിരിക്കുന്ന മുഖം തിളങ്ങി നിൽക്കുന്നുണ്ട്. അമലിന്റെ കൂടെ ജീവിക്കുന്നതിൽ തുഷാര എത്ര സന്തുഷ്ടയായിരുന്നു എന്ന് ആ വരികളിൽ നിന്നും വ്യക്തമാണ്. അമലൂട്ടനെ നിത്യ എത്രത്തോളം അടുത്ത് അറിഞ്ഞിരുന്നുവോ അത്രയും തന്നെ തുഷാരയും മനസിലാക്കിയിട്ടുണ്ട് അമലൂട്ടനെ. നിത്യയെ അത്ഭുതപ്പെടുത്തിയാ കാര്യം മറ്റൊന്ന് ആയിരുന്നു. അമലൂട്ടനെ കുറിച്ചും തുഷാരയുടെ സന്തോഷങ്ങളെ കുറിച്ചുമൊക്കെ എഴുതിയ കൂട്ടത്തിൽ ഏറ്റവും കൂടുതൽ തവണ എഴുതിയിരിക്കുന്ന പേര് ഷി എന്നും അമ്മായി എന്നുമാണ്. മംഗലാപുരത്തെ ഫ്ലാറ്റിൽ വച്ച് ഒരാഴ്ചയേ തുഷാര നിത്യയുടെ കൂടെ നിന്നു എങ്കിലും വളരെ വലിയൊരു സ്ഥാനം ആണ് അവളുടെ മനസിൽ നിത്യയ്ക്കും ഷിൽനയ്ക്കും കൊടുത്തിരുന്നത് എന്നറിയുമ്പോൾ അറിയാതെ നിത്യയുടെ കണ്ണുകൾ നിറഞ്ഞു. ഷിൽനയുമായി ജോലിക്ക് പോകുമ്പോൾ ഉണ്ടാവാറുള്ള നല്ല നിമിഷങ്ങളും അവളുടെ കൂടെ കുറച്ചു കാലം ഒറ്റയ്ക്ക് നിന്നതിന്റെ അനുഭവങ്ങളും ഒക്കെ വായിക്കുമ്പോൾ പഴയ കാലത്തിലേക്ക് അറിയാതെ പോവുകയാണ് നിത്യ. മംഗലാപുരത്തെ ഓരോ വിശേഷങ്ങൾ വായിച്ച് പഴയ ഓർമകളിലൂടെ സഞ്ചരിച്ച് ഉറങ്ങിപ്പോയ നിത്യ ഉറക്കം ഉണർന്നത് ഷിൽന വന്ന് വാതിൽ തുറന്നപ്പോൾ ആണ്.
: അമ്മ ഉറങ്ങിയോ…. ഇതെന്താ ബുക്ക് വായിക്കാനും തുടങ്ങിയോ..
: നീ ഇപ്പോഴാണോ വരുന്നത്… സമയം എന്തായി