ശരീരം ദൃഢപ്പെടുത്തുന്നതിനോടൊപ്പം മാനസിക ഉല്ലാസവും പ്രധാനം ചെയ്യുകയാണ് ഈ നടത്തത്തിന്റെ ലക്ഷ്യം. വീട്ടിലെ എല്ലാവരും ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും തിരിച്ചു വരുന്ന രീതിയിൽ ആണ് വ്യായാമം ക്രമീകരിച്ചിരിക്കുന്നത്. അലാറം അടിക്കുന്നതിന് മുന്നേ തന്നെ ഉറക്കം എഴുന്നേറ്റ് റെഡി ആയി നിൽപ്പുണ്ട് ഷിൽന. കാലിനും കൈക്കും ഉണ്ടായിരുന്ന വേദനയൊക്കെ മാറി ശാരീരികമായി അമൽ പൂർണ ആരോഗ്യവാനായിട്ടുണ്ട്.
ഷിൽനയുടെ വിളികേട്ട് എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു അമൽ നോക്കുമ്പോൾ ഷിൽന ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ്. റണ്ണിങ് ഷൂ, ടിഷർട്ട്, ട്രാക്ക് പാന്റ് ഒക്കെ ഇട്ട് അസ്സൽ ഒരു ഓട്ടക്കാരിയുടെ വേഷത്തിൽ ആണ് ഷി.
: എന്തുവാടി ഇത്…. നീ ഇത് എങ്ങോട്ടാ
: ഞാൻ മാത്രമല്ല…. ഏട്ടനും ഉണ്ട്. വാ എണീക്ക്
: എവിടേക്ക്
: എന്റെ ഏട്ടാ…. രാവിലെ വ്യായാമം ചെയ്യണം എന്ന് ഡോക്ടർ പറഞ്ഞത് മറന്നുപോയോ..
: അതിനാണോ ഇത്ര രാവിലെ വിളിച്ച് എഴുന്നേല്പിച്ചത്… നീ ഒന്ന് പോയേ ഷിൽനെ….
: അതൊന്നും പറഞ്ഞാൽ പറ്റില്ല…. ഏട്ടന്റെ കെയർ ടേക്കർ ഇപ്പൊ ഞാനാണ്. അതുകൊണ്ട് മര്യാദയ്ക്ക് പറയുന്നത് കേൾക്ക്.
: നമുക്ക് വൈകുന്നേരം ചെയ്യാം… നീ ഇപ്പൊ പൊ…
: ഇന്നലെ പറഞ്ഞതിന്റെ ബാക്കി കേൾക്കണമെങ്കിൽ വാ… അല്ലെങ്കിൽ ഞാൻ ഒന്നും പറഞ്ഞുതരില്ല…
: ഭീഷണി ആണോ….
എന്ന വാ പോയേക്കാം… ഇതിപ്പോ ആവശ്യം എന്റെ ആയിപോയില്ലേ
: അങ്ങനെ വഴിക്ക് വാ….
………………….
അമലും ഷിൽനയും അഞ്ജലിയും ഒക്കെ സ്കൂളിലേക്ക് നടന്നുപോയിരുന്ന നാട്ടുവഴികളിലൂടെ പഴയകാല ഓർമകൾ അയവിറക്കികൊണ്ട് ഷിൽന അമലിന്റെ കൂടെ നടന്ന് നീങ്ങി. പണ്ടൊക്കെ അമലിന്റെ കൈയ്യിൽ പിടിച്ച് നടന്നിരുന്ന കുട്ടിക്കാലം എത്ര സുന്ദരമായിരുന്നു. അന്നൊക്കെ ഏട്ടനോട് തോന്നിയിരുന്ന ആദരവ് പിന്നീട് പ്രായം കൂടും തോറും വളർന്ന് വളർന്ന് പ്രണയമായി. അത് പറയുവാൻ വൈകിയതിന്റെ പേരിൽ നഷ്ട്ടപ്പെട്ടു