‘മോളേ അഞ്ജലീ. ഒരുകാര്യം ഓര്‍ക്കണം ലൈംഗികതയില്‍ വിജയം വരിക്കാന്‍ പങ്കാളികള്‍ ദാമ്പത്യ ജീവിതത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം. അതില്‍ നാണക്കേടോ മറ്റൊന്നുമോ തോന്നേണ്ട കാര്യമില്ല. ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യരുത് എന്ന് നോക്കൂ. പങ്കാളിയുടെ ലൈംഗിക താല്‍പര്യത്തിന്റെ ശരീരഭാഷ മനസ്സിലാക്കാന്‍ പരിശ്രമിക്കുകയാണ് ഇതില്‍ ഏറ്റവും പ്രധാനം. വെറുതെ മനസിലാക്കിയാല്‍ പോര, അതിനു ചേരുന്ന വിധം പെരുമാറുകയും വേണം.
സെക്സിന് വേണ്ടി മനസ്സില്‍ തോന്നുന്ന താല്‍പര്യം പ്രകടിപ്പിക്കുന്നതില്‍ നാണക്കേട് വിചാരിക്കേണ്ട കാര്യമില്ല. ഇതിന് മുന്‍കൈ എടുക്കുന്നതിലും ഇരുവര്‍ക്കും ഒരുപോലെ അവകാശമുണ്ട്. ശുചിത്വവും വൃത്തിയും പാലിക്കുന്നതിനൊപ്പം കിടപ്പറയിലെ വസ്ത്രധാരണത്തിലും ശ്രദ്ധ പുലര്‍ത്തണം. ലൈംഗികതയിലുള്ള മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ വസ്ത്രധാരണത്തിന് വലിയ പങ്കുണ്ട്. മറ്റുകാര്യങ്ങളിലുള്ള ദേഷ്യം പലപ്പോഴും ഭാര്യമാര്‍ പ്രകടിപ്പിക്കുന്നത് സെക്സില്‍ നിന്നും ഒഴിഞ്ഞുമാറിയാണ് ഇത് പാടില്ല. പങ്കാളിക്ക് ലൈമഗികോത്തേജനം നല്‍കുന്ന ശരീരഭാഗങ്ങള്‍ മനസ്സിലാക്കാനും ആ സ്ഥാനങ്ങള്‍ക്ക് പരിഗണന നല്‍കാനും തയ്യാറാകുക.
ലൈംഗികജീവിതത്തില്‍ വേണ്ടനിലയിലുള്ള രതിമൂര്‍ച്ഛ ലഭിക്കാതെ പോകുന്ന സ്ത്രീകളുടെ എണ്ണം ഏതാണ്ട് 30 ശതമാനത്തോളം വരുമെന്ന് സര്‍വേഫലം വ്യക്തമാക്കുന്നു. പങ്കാളികള്‍ക്ക് ഫോര്‍പ്‌ളേയുടെ പ്രാധാന്യമുള്‍പ്പെടെയുള്ള കാര്യങ്ങളിലെ അറിവില്ലായ്മ രതിമൂര്‍ച്ഛയ്ക്ക് തടസമാകുന്നു. 40 കഴിഞ്ഞ സ്ത്രീകളാണ് ഈ പരാതി ഉന്നയിക്കുന്നവരില്‍ 60 ശതമാനവും. ഏതാണ്ട് 25 ശതമാനം സ്ത്രീകളും ഉന്നയിക്കുന്ന ലൈംഗികപ്രശ്‌നം ലൈംഗികവേളയിലെ യോനീവേദനയാണ്. യോനീസങ്കോചം ആണ് വേദനയുടെ പ്രധാന കാരണം.
20-30 പ്രായത്തിലുള്ളവരാണ് ഈ പ്രശ്‌നവുമായി ഡോക്ടറെ കാണുന്നവരില്‍ കൂടുതല്‍. ഗൈനക്കോളജിസ്റ്റിന്റെ അടുക്കലേക്കാണ് മിക്ക സ്ത്രീകളും പോകുന്നത്. സെക്‌സിനെക്കുറിച്ചുള്ള ഭയവും ഉല്‍കണ്ഠയും ആണ് വിവാഹം കഴിഞ്ഞ ഉടനെ കൂടുതല്‍ പെണ്‍കുട്ടികളിലും വേദനയ്ക്കു കാരണമാകുന്നത്. പ്രായമേറിയ സ്ത്രീകളിലും പ്രമേഹരോഗികളിലും യോനിയില്‍ വേണ്ടത്ര വഴുവഴുപ്പില്ലാത്തത് വേദനയിലേക്കു നയിക്കാം. മാര്‍ക്കറ്റില്‍ കിട്ടുന്ന ലൂബ്രിക്കന്റുകള്‍ ഉപയോഗിച്ച് അവരില്‍ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. അതുപോലെ ഏതാണ്ട് 25 ശതമാനം സ്ത്രീകളില്‍ ലൈംഗികതയോടുള്ള താല്‍പര്യക്കുറവും കാണുന്നു. ഓര്‍ഗാസമില്ലായ്മ, വേദന എന്നിവ മുതല്‍ പങ്കാളിയുടെ ലൈംഗിക പെരുമാറ്റത്തിലെ പൊരുത്തക്കേടുകള്‍, മാനസിക സമ്മര്‍ദം തുടങ്ങി ഒരുപാടു കാരണങ്ങള്‍ ഇതിനു പറയാനാകും.
ലൈംഗിക പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും കാര്യങ്ങള്‍ തുറന്നു പറയുന്നതിന്റെ രീതിയിലും കേരളീയരായ സ്ത്രീകള്‍ നല്ല പുരോഗതി നേടിയിട്ടുണ്ടെന്നാണു വിലയിരുത്തല്‍. പക്ഷേ തന്റെ ലൈംഗികപ്രശ്‌നവുമായി നേരിട്ട് ഒരു സെക്‌സോളജിസ്റ്റിനെയോ മനശാസ്ത്രജ്ഞനെയോ സമീപിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവില്ല. മിക്കപ്പോഴും ഭര്‍ത്താവിന്റെ ലൈംഗികപ്രശ്‌നം പറയുന്ന കൂട്ടത്തിലായിരിക്കും സ്ത്രീകള്‍ തങ്ങളുടെ പ്രശ്‌നവും വിശദീകരിക്കുന്നത്. പക്ഷേ ഭര്‍ത്താവിന്റെ ലൈംഗികപ്രശ്‌നങ്ങളെ ഡോക്ടറുടെ അടുത്ത് എത്തിക്കുന്നതില്‍ സ്ത്രീകളുടെ ഇടപെടല്‍ കാര്യമായി വര്‍ധിച്ചിട്ടുണ്ടെന്നും സര്‍വേ പാനലിലെ വിദഗ്ധര്‍ പറയുന്നു’ വലിയൊരു