ഞങ്ങളെ കണ്ടപ്പോൾ ഒരു നനുത്ത പുഞ്ചിരി അവരിൽ ഉണ്ടായത് ഞാൻ കണ്ടു.
അവരിൽ മൗനം ഭേദിച്ചുകൊണ്ട് സർ ചോദിച്ചു. നിങ്ങൾ എവിടെ ആയിരുന്നു ഇത്രയും നേരം. ഞാൻ പറയാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ശ്രുതി പറഞ്ഞു.
ടോയ്ലറ്റ് വരെ പോയതേ ആണ് എന്ന്. അവൾ വായി തോന്നിയെ കള്ളം പറഞ്ഞു. എന്നാൽ അതിന്റെ അബദ്ധം പിന്നെയാണ് മനസ്സിലായത്.
അപ്പോൾ തന്നെ സാറും ടീച്ചറും ചിരിക്കാൻ തുടങ്ങി 🤣. അപ്പോഴേക്കും എനിക്ക് അത് എന്താ എന്ന് കത്തി. ഞങ്ങൾ തമ്മിൽ ഒറ്റയ്ക്ക് സംസാരിക്കാൻ പോയതാണെന്ന് അവർ തെറ്റിദ്ധരിച്ചു. അതാണ് അവരിൽ നിന്ന് ചിരി ഉണ്ടാക്കാൻ കാരണം.
എന്നിട്ടും താൻ പറഞ്ഞ കള്ളം എല്ലാവരും വിശ്വസിച്ച് എന്ന മട്ടിലാണ് ശ്രുതിയുടെ നിൽപ്പ്. അത് കൂടി കണ്ടപ്പോൾ എന്നിൽ നിന്നും ചിരി വന്നു🤣.
എന്നിരുന്നാലും എനിക്ക് ചിരിക്കാൻ പറ്റുമോ അവൾ ഇപ്പോൾ എന്റെ ഭാര്യ അല്ലേ. അയാളുടെ ഞാൻ ചിരി ഉള്ളിലൊതുക്കി.
ഞങ്ങൾ വീട്ടിലേക്ക് പോകുന്ന വഴിക്ക് വെച്ച്, സാറും ടീച്ചറും പറഞ്ഞു. അവർ ഇനി രണ്ടു ദിവസത്തേക്ക് സ്ഥലത്ത് ഉണ്ടാകില്ല എന്ന്. എന്ത് എന്നാൽ ടീച്ചറിന് ട്രെയിനിങ് യും സർ പിന്നെ H.O.D ആയതുകൊണ്ട് യൂണിവേഴ്സിറ്റി മീറ്റിംഗ് ഉണ്ട്. അതിനാൽ തന്നെ ഇന്ന് തന്നെ രണ്ടു പേരും പോകും. എന്ന് കേട്ടപ്പോൾ തന്നെ എന്റെ കിളി പോയി. അല്ലേ തന്നെ ബോർ ആയിരുന്നു. ഇവർ ഉള്ളതുകൊണ്ട് ഫുഡ് കിട്ടിക്കൊണ്ടിരുന്നു. ഇനി അപ്പോൾ പട്ടിണി ഉള്ള രണ്ട് ദിവസമല്ല😭.
സഹിക്കുക അല്ലാതെ എന്ത് ചെയ്യാനാ. സർ : നിങ്ങൾക്ക് ഒറ്റയ്ക്ക് നിൽക്കാൻ പേടിയൊന്നും ഇല്ലല്ലോ അല്ലേ.
ഞാൻ : എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ പിടിച്ചിട്ടില്ല. സർ ധൈര്യമായിട്ട് പോയിട്ടു വാ.
അങ്ങനെ വലിയ ഡയലോഗ് അടിച്ചു എങ്കിലും ഉള്ളിൽ ഒരു ഭയം ഇവൾ എങ്ങാനും എന്നെ കൊല്ലും മോ.
എന്നാൽ ശ്രുതിയുടെ മനസ്സിൽ, ഏതായാലും അവര് പോകുന്ന നന്നായി. എനിക്ക് എല്ലാം തുറന്ന് അവനോട് പറയണം. അവിനെ എനിക്ക് തന്നെ വേണം.
അങ്ങനെ രണ്ടുപേരും കാര്യമായിട്ട് ചിന്തിച്ചു കൊണ്ടിരിക്കുന്നതാണ് രാധാകൃഷ്ണൻ കാണുന്നത്. സർ : മക്കളെ എന്താ ചിന്ദിച്ചിരിക്കുന്നത്. ഒറ്റക്കിരിക്കാൻ പേടിയുണ്ടോ എന്നല്ലേ ചോദിച്ചത്. അല്ലാതെ ബോംബുണ്ടാക്കാൻ ഒന്നുമല്ലല്ലോ.
എന്നു പറഞ്ഞ സർയും ടീച്ചർയും ചിരിക്കാൻ തുടങ്ങി.
ഇതിനെതിരെ എന്ത് കോമഡി എന്ന് ഞാൻ കരുതി. ഏതായാലും അവർ ചിരിക്കല്ലേ ഒരു ഒരു കമ്പനി കൊടുക്കാൻ വേണ്ടി ഞാനും ചിരിച്ചു 😂😂😂.
അല്ല പിന്നെ ആരും വിഷമിച്ചിരിക്കുന്ന എനിക്കിഷ്ടമല്ല. നമ്മളോട് ആണ് കളി.
അങ്ങനെ കളിയും തമാശയും പറഞ്ഞു ഞങ്ങൾ വീട്ടിൽ എത്തി.
എനിക്ക് കുളിക്കുമ്പോളും ചിന്ത രേഷ്മ പറഞ്ഞ കാര്യം തന്നെ ആണ്. അവൾ എന്താ ഇങ്ങനെ ഏതായാലും ഞാൻ ഒരിക്കലും ശ്രുതിയെ ചതിക്കില്ല.