ഇന്നലകളിൽ ഇറങ്ങിയ ഹിബ 8 [ഫ്ലോക്കി കട്ടേക്കാട്]

Posted by

സ്നേഹം. എനിക്കിതിന് മുൻപ് ഇങ്ങനെ ഒരു എക്സ്പീരിയൻസ് ഇല്ലായിരുന്നു. എന്നിട്ടും ആദ്യമായി ഞാൻ എന്റെ മോളെ അണിയിച്ചൊരുക്കി….

//ഞാൻ എന്താ പറഞ്ഞത്?? എന്റെ മോൾ!!! അതേ, ആരാധന എന്റെ മോളാണ് എന്റെ പൊന്നു മോൾ. എനിക്കവൾ മകളല്ലങ്കിൽ ഇത്രയൊക്കെ ചെയ്യുന്നതെന്തിനാ??? അവൾക്കുവേണ്ടി ജീവിക്കാൻ എനിക്ക് കൊതിയാകുന്നോ???//

ഞാൻ എന്റെ കൈകൾ നീട്ടി. ആരാധനയേ എന്റെ കൈകളിൽ എടുത്തു. ആരാധനെ ഞാൻ നെഞ്ചോട് ചേർത്തു ആരാധന, മാറിൽ ചേർന്നു കിടന്നു… കൺതിരിഞ്ഞു നോക്കുമ്പോൾ കയ്യിൽ പിടിച്ച കാപ്പിയുടെ ഗ്ലാസുമായി അനു.

അനുവിന്റെ കണ്ണുകളിൽ ഈറൻ അണിഞ്ഞത് കാണാം, ആദ്യമായി കണ്ട ദിവസം ബാഗിനെ കൂട്ടിപ്പിടിച്ച അനുവിന്റെ കൈ വിരലുകൾ വിറച്ചത് ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്. ഇന്നും അനുവിന്റെ കൈ വിറക്കുന്നുണ്ട്. എന്നാൽ ഇന്ന് ഭയമല്ല നിറഞ്ഞ സന്തോഷം ആണ്…

എനിക്ക് നേരെ നീട്ടിയ കാപ്പി കുടിച് ഞങ്ങൾ വീടിനു പുറത്തിറങ്ങി. എന്റെ മനസ്സ് വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.

ഞാൻ, എന്റെ പ്രിയതമ, ഞങ്ങളുടെ മോൾ!!!

പുറത്ത് ശ്യാമളചേച്ചിയും കുട്ടികളും കാത്തു നില്കുന്നുണ്ടായിരുന്നു. ചേച്ചി എന്നെ നോക്കി പുഞ്ചിരിച്ചു. എങ്ങോട്ടാണെന്നുള്ള സംശയം ഞാൻ അനുവിന്റെ കാതിൽ ചോദിച്ചു.

“ഇവിടെ അടുത്തൊരു ക്ഷേത്രമുണ്ട്. ഒരു മണിക്കൂർ യാത്രയുണ്ട് കാടിനുള്ളിൽ. അവിടെ ഒന്ന് പോണം. എന്താ ഫൈസിക്ക് എതിർപ്പുണ്ടോ??? “

ശ്യാമള ചേച്ചിയുടെ ഉത്തരം എനിക്ക് ഇരട്ടി സന്തോഷം നൽകി. കാറിൽ ആരാധനയും അനുവും മുന്നിൽ ഇരുന്നു. ബാക്കിയുള്ളവർ പുറകിലും. ഞങ്ങളുടെ വാഹനം മഞ്ഞിറങ്ങി നനഞ്ഞ വഴികളിലൂടെ സഞ്ചരിച്ചു. മാനം മുട്ടെ വളർന്നു നിൽക്കുന്ന കാടിന്റെ വശ്യതക്കു ഉള്ളിൽ ചെറിയൊരു കാവ്. വലിയ മരങ്ങൾക്ക് അഴകു പകർന്നു കൊണ്ട് നിറയെ വള്ളികൾ നിലം മുട്ടി നില്കുന്നു. അവിടെ കരിങ്കൽ പകടവുകൾ കൊണ്ടു ഉണ്ടാക്കിയ ചെറിയൊരു അമ്പലം. അധികമാരും വരാത്ത സ്ഥലം പോലെ തോന്നുന്നു. കരിയിലകൾ നിലത്തു വീണു കിടപ്പുണ്ട്.

പൂജയോ മറ്റു ആരാധനാ കർമങ്ങളൊന്നും നടക്കുന്നതായി ഒരു അടയാളങ്ങളും അവിടെ കാണാൻ കഴിഞ്ഞില്ല. ഒരാൾക്ക് മാത്രം അകത്തേക്ക് കടക്കാൻ സാധിക്കുന്ന ഊരു ചെറിയ ക്ഷേത്രം. ക്ഷേത്ര മുറ്റത്തെ കൽ കൊണ്ടുള്ള നിലവിളക്കൽ പണ്ടാരോ തെളിയിച്ചു അണഞ്ഞ തിരികളുണ്ട്. ക്ഷേത്രത്തിനു അകത്തെ ദേവി വിഗ്രഹം പോലും പൊടിയും ചിലന്തികൾ വല കെട്ടിയും തീർത്തിട്ടുണ്ട്.

ശ്യാമള ചേച്ചിയും കുട്ടികളും നിലവിളക്ക് വൃത്തിയാക്കി തിരി തെളിയിച്ചു. ദേവി വിഗ്രഹത്തിന്റെ മുന്നിൽ കൂപ്പു കൈകളുമായി എല്ലാവരും പ്രാർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *