ഇന്നലകളിൽ ഇറങ്ങിയ ഹിബ 8 [ഫ്ലോക്കി കട്ടേക്കാട്]

Posted by

കാവിൽ വീണു കിടക്കുന്ന വലിയ മരത്തിന്റെ ഒരു ശിഖരത്തിൽ ഞാനിരുന്നു.

പ്രാർത്ഥ കഴിഞ്ഞു ആരാധന എന്റെ അടുത്തേക്ക് ഓടി വന്നു. കുഞ്ഞു പട്ടുപാവാടയിൽ കൂടുതൽ സുന്ദരിയായി അവൾ ഒടി എന്റെ മടിയിൽ കയറിയിരുന്നു…

ആരാധന : എന്തെ ദേവിയെ കാണാൻ വരാത്തെ….??

കുഞ്ഞു മനസ്സിലെ ചോദ്യത്തിന് ഞാൻ നിറഞ്ഞ പുഞ്ചിരിയിൽ മറുപടി നൽകി. ആരാധനെ നെഞ്ചോടണച്ചു ഞാൻ മറുപടി കൊടുത്തു.

ഞാൻ : ഞാൻ കണ്ടല്ലോ ദേവിയെ…..?

ആരാധന : ദേവി അമ്പലത്തിനു അകത്തല്ലേ… പിന്നെ എങ്ങനെ കാണും???

ഞാൻ : അമ്പലത്തിനു അകത്തുള്ള ദേവിയെ അല്ല,

ആരാധന : അമ്പലത്തിൽ അല്ലാതെ എവിടെയാ ദേവി ഉള്ളത്….

ഞാൻ : എന്റെ മുന്നിൽ ഉണ്ടല്ലോ…

ആരാധന : എവിടെ ഞാൻ കണ്ടില്ലലോ… കള്ളം പറഞ്ഞതാണല്ലേ..,

ഞാൻ, ആരാധനയുടെ മുടിലൂടെ തലോടി. അനു എന്നരികിൽ വന്നിരുന്നു. അനു ആരാധനയെ എന്റെ മടിയിൽ നിന്ന് എടുക്കാൻ ശ്രമിക്കവേ അവളെന്നിലേക്ക് ചേർന്നിരുന്നു. ഞാൻ അനുവിനെ നോക്കി കളിയാക്കി ചിരിച്ചു. ആരാധനയുടെ പ്രവർത്തിയിൽ അനു സന്തോഷം കലർന്ന ലജ്ജ പൊഴിഞ്ഞു. അത് മറക്കാൻ അവളെന്റെ നീളൻ മുടിയിൽ പിടിച്ചു വലിച്ചു….

പ്രഭാത കിരണങ്ങൾ ഇലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്നുണ്ട്… സൂര്യ വെയിലേറ്റ് തിളങ്ങുന്ന ആരാധയുടെ മുഖം എനിക്ക് വല്ലാത്തൊരു കുളിർമ നൽകി. അനുവിൽ നിന്നും ഞാൻ ഇപ്പോൾ ആരാധനയിലേക്കും സഞ്ചരിക്കുകയാണ്. ഒരച്ഛൻ നൽകേണ്ട എല്ലാ വാൽസല്യങ്ങളും അവൾക്കു നൽകാൻ എന്റെ മനസ്സ് തുടിച്ചു…

അവളുടെ കൈ പിടിച്ചു നടത്തണം, അവളെ ഈ ലോകം മുഴുവൻ കാണിക്കണം, അവളുടെ കൊച്ചു കൊച്ചു കുറുമ്പുകൾക്ക് ചിരിക്കണം, കൂടെ നിൽക്കണം. കുറുമ്പ് കൂടുമ്പോൾ അവളെ വഴക്ക് പറയാൻ വരുന്ന അനുവിൽ നിന്നും അവളെ രക്ഷിക്കണം, അവളോടൊപ്പം സൂര്യോദയം കാണണം, കടക്കൽകരിയിൽ നിന്നും കണ്ണെത്താ ദൂരം ചൂണ്ടി അസ്തമയം കാണിക്കണം. നല്ലതും ചീത്തയും പഠിപ്പിക്കണം, ആർക്കും വേണ്ടിയല്ലാതെ സ്വയം കണ്ടെത്താൻ പഠിപ്പിക്കണം, പ്രണയിക്കാൻ പഠിപ്പിക്കണം, ഒരുനാൾ ആരെയോ ചൂണ്ടി അവനെ എനിക്കിഷ്ടമാണച്ചാ എന്ന് പറയുമ്പോൾ അവളെ നോക്കി പുഞ്ചിരിക്കണം. കൈപിടിച്ച് കൊടുക്കുമ്പോൾ എന്റെ കണ്ണ്‌ നിറയുമായിരിക്കും. പിന്നേ ഇടക്കെപ്പോഴെങ്കിലും വീട്ടിലേക്കുള്ള അവളുടെ വരവിനെ പ്രതീക്ഷിച്ചു ഉമ്മറപ്പാടിയിലെ ചാരു കസേരയിൽ ഇരിക്കണം. ഒരുനാൾ കൊച്ചു മക്കളേ എന്റെ കൈകളിലേക്ക് തരുമ്പോൾ അവരെ മാറോടണക്കണം. എന്റെ നര വന്ന താടിമുടികളെ അവൾ ഷേവ് ചെയ്തു തരുമ്പോൾ എന്തായിരിക്കും എന്റെ മനസ്സിൽ???? പ്രായം വന്ന്‌ തളരുമ്പോൾ അവളുടെ കൈകളിൽ എന്നെ

Leave a Reply

Your email address will not be published. Required fields are marked *