ഇന്നലകളിൽ ഇറങ്ങിയ ഹിബ 8 [ഫ്ലോക്കി കട്ടേക്കാട്]

Posted by

തന്നിൽ ഇല്ലാതിരുന്ന ഭയം അവളിൽ എനിക്ക് ഉണ്ടാകുന്നതിനെ എങ്ങനെ തടഞ്ഞു നിർത്തണം എന്നറിയാതെ പലപ്പോഴും ഞാൻ നിശ്ചലമാവാറുണ്ട്…. മുന്നോട്ടുള്ള പ്രയാണം തടസ്സപ്പെടുന്നത് പോൽ…… പക്ഷെ എനിക്ക് അങ്ങനെ നിശ്ചലമാക്കാൻ കഴിയില്ലല്ലോ,

ആ നിമിഷങ്ങളിൽ തന്നെ ഞാൻ വല്ലാതെ മിസ്സ്‌ ചെയ്യാറുണ്ട്…. ആദ്യമായി ഞാൻ തന്നെ കണ്ടപ്പോൾ ഉമ്മയെ മിസ്സ്‌ ചെയ്തത് പോൽ….. സോജോയെ വിളിച്ചിരുന്നു ഞാൻ. അവൻ പറയുന്നു ഇത് വിധിയാണെന്ന്,

ആണോ???? എനിക്ക് തോന്നുന്നില്ല. വിധി എന്നതിനെ ഞാൻ വിശ്വസിക്കുന്നില്ല. എല്ലാം വിധിയെ പഴിച്ചു കൊണ്ട്, എനിക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടച്ചവരെ ജീവിക്കാൻ വിട്ടു അഹിംസാവാദിയാകാൻ മാത്രം വലിയ മനസ്സ് എനിക്കില്ല….

ഒരിക്കൽ നീ നൽകിയ ആ ക്ഷമ, അത് കാണിക്കാൻ എനിക്ക് മനസില്ല….

മോളെ ഒരുപാട് മിസ്സ്‌ ചെയ്തു. കാണണം എന്നാഗ്രഹിക്കുമ്പോൾ നീ പറഞ്ഞ വാക്കുകളാണ് മനസ്സിൽ…. ഹൃദയം കീറിമുറിക്കുന്ന വേദന നൽകുന്നു… അത് മാത്രം തെറ്റായിരുന്നു അനു. അവിടെ മാത്രം നീ തെറ്റായിരുന്നു….

വാക്ക് പാലിക്കും!

ഫൈസി ….//

***** ******* ***** ****

ദീപ്തി

പെട്ടന്നുള്ള ദീപ്തിയുടെ ചോദ്യം കേട്ട് ഞെട്ടി തരിച്ചു പോയതാണ് ഞാൻ. എന്റെ ഉള്ളിലേക്ക് ഒരായിരം ഇടിമിന്നൽ പിണകൾ പാഞ്ഞു…. ദീപ്തിയുടെ മുഖത്തെ ചിരി എനിക്ക് വായിക്കാൻ കഴിയുന്നില്ല പാതി നഗ്നയായി എനിക്ക് മുന്നിൽ ഇരുന്ന പെണ്ണ്!!! ഇത്രയും നേരം ഞാൻ അവളെ ജയിക്കുകയായിരുന്നു. അവളുടെ നിസ്സഹായതയെ ഞാൻ മറികടക്കുകയായിയിരുന്നു…. പക്ഷെ അതല്ലായിരുന്നു സത്യം. അവളെന്റെ ഉള്ളം അറിയുകയായിരുന്നു. ദീപ്തി എന്നെ അളക്കുകയായിരുന്നു….

എന്റെ മനസിന്റെ കരുത്തിനെ, ആത്തമിശ്വാസത്തെ. എന്റെ ആത്മവിശ്വാസം അഹങ്കാരമാകുന്നതിനു മുൻപ് ദീപ്തിയെന്നെ ജയിക്കാനുള്ള ശ്രമം മാത്രമാണോ ഇത് ?? പക്ഷെ ഇപ്പോൾ മനസ്സ് കൊണ്ട് അവളെന്നെ കീഴ്പ്പെടുത്തുകയാണ്.

ഒരു നിമിഷം കൊണ്ട് അവളെന്നെ ദുർബലപ്പെടുത്തിക്കളഞ്ഞു…. അവളുടെ ചിരിക്കിപ്പോൾ, സ്വയം ശരീരം വിൽക്കാൻ വെച്ച പെണ്ണിന്റെ ഭവമാല്ല… മറിച് കാമത്തിൽ പൊതിഞ്ഞു കെട്ടിയ നിഗൂഢതകളിൽ ആണിനെ ജയിച്ച ഭാവമാണ്….. എന്റെ ശരീരം അവൾക്ക് വേണം! എന്നാൽ അവളെ ജയിക്കാൻ എന്നെ അനുവദിക്കില്ലെന്ന ഭാവം… സ്വയം ശരീരം വിൽക്കുന്നു എന്ന് പറഞ്ഞു അത് നിനക്ക് വാങ്ങാൻ കഴിയില്ല എന്ന ഭാവം

“മനസ്സിനെ നിയന്ത്രിക്കണം. മനസ്സാനിധ്യം കൈവിടരുത്.”

ഞാൻ സ്വയം പറഞ്ഞു.

ദീപ്തിയുടെ ചോദ്യത്തിന്റെ സാധ്യതകളെ ഞാൻ മനസ്സിൽ ആരാഞ്ഞു. ഒന്നുകിൽ ഹിബയിൽ നിന്നു, അല്ലങ്കിൽ ഹിബായറിയാതെ എന്റെ ഡയറിയികളിൽ നിന്നു…. അല്ലങ്കിൽ,….. അതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു….….

Leave a Reply

Your email address will not be published. Required fields are marked *