ഇന്നലകളിൽ ഇറങ്ങിയ ഹിബ 8 [ഫ്ലോക്കി കട്ടേക്കാട്]

Posted by

പാവം!!! അനുവിന്റെ മുഖം ആകെ മാറിയിരുന്നു… കണ്ണുകളിൽ വെള്ളം നിറയുന്നത് പോൽ…. ഡ്രൈവിംഗ് സീറ്റിൽ നിന്നും, ഞാൻ അവളോട് ചേർന്നിരുന്നു. കണ്മഷി പടർത്താൻ വെമ്പി നിൽക്കുന്ന കണ്ണുനീർതുള്ളികളെ ഒഴുകാൻ വിടാതെ ഞാൻ അനുവിന്റെ കണ്ണുകളിൽ ചുംബിച്ചു…….. ഇരു കൈകളും കൊണ്ട് അവളെ എന്റെ മാറോടാണച്ച് , എന്നിൽ ചേർത്തു പിടിച്ചു…..

എന്റെ ഹൃദയം മിടിക്കുന്നത് അവൾക്കിപ്പോൾ കേൾക്കാം.

“അനു, നീ മനസ്സിലാക്കുക….. എന്റെ ഹൃദയം മിടിക്കുന്നത് നിനക്ക് വേണ്ടിയാണ്. അതിന്റെ താളം നീ തന്നെ ആണ്”

ഞാൻ അറിയുന്നുണ്ട്. ഓരോ തവണയും അനു എന്നിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങുകയാണ്…. എന്റെ പല പ്രവർത്തികളിലും നിറയുന്ന അവളുടെ കണ്ണുകളിൽ ഞാൻ കാണുന്നു, അതിലെല്ലാം അവൾക്കൊരു ഭൂതകാല കഥാപാറയാൻ ഉണ്ടെന്നുള്ളത്….. ആ കഥായും, ഞാനുമായി ബന്ധിപ്പിക്കുന്ന രേഖയിൽ മാത്രം വെത്യാസം കാണുന്നു….

“ഇനിയും എന്തിനാണ് അനു ഈ ഒളിച്ചു കളി. കാത്തിരിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല പക്ഷെ ഇനിയും ഞാൻ കാത്തിരിക്കേണ്ടതുണ്ടോ???? “

അനു എന്റെ മാറിൽ നിന്നും എണീറ്റു. കാറിനുള്ളിലെ എസിയുടെ തണുപ്പിലും അവളുടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പിനെ തുടച്ചു…. ഹാൻഡ്‌ബാഗിന്റെ സിബ് തുറന്നു ബ്രൗൺ നിറത്തിലെ ചെറിയ പെട്ടി എനിക്ക് നേരെ നീട്ടി….

“തുറന്നു നോക്കിയ എനിക്ക് മുന്നിൽ താലി, കൂടെ സിന്ദൂരം “

“ഫൈസി, എന്നോടു നീ ക്ഷമിക്കണം!!!! പെണ്ണിൽ കാണുന്ന കാമത്തിനെ മോഹോച്ചിട്ടാണ് നീ എന്നെ പുൽകാൻ വരുന്നതെന്നൊരു മിഥ്യധാരണ എനിക്കുണ്ടായിരുന്നു. പക്ഷെ എന്ന് നീ ആരാധനയെ സ്വന്തം രക്തമായി കാണുന്നു എന്ന് ഞാൻ മനസ്സിലാക്കിയോ അന്ന് മുതൽ പ്രണയത്തേകളേറെ നിന്നെ ഞാൻ ആരാധിക്കുകയായിരുന്നു…. നീ അവളുടെ അച്ഛനാണെങ്കിൽ, എനിക്ക് നീ ഭർത്താവാണ്…. “

എന്റെ ഹൃദയം പിടഞ്ഞെണീറ്റു. കണ്ണുകളിൽ നിറയുന്ന കണ്ണുനീരിന്റെ പ്രവാഹത്തെ തടഞ്ഞു നിർത്താൻ എനിക്കാവുന്ന വിധം ഞാൻ ശ്രമിക്കുന്നുണ്ട്….

“ദൈവങ്ങൾക്കു മുന്നിൽ വെച്ചാണ് താലി കെട്ടേണ്ടത് എന്നാണ് എല്ലാവരും പറയുന്നത്…. പക്ഷെ താലി കെട്ടുന്നത് ദൈവം ആണെങ്കിലോ????? “

അനുവിന്റെ വാക്കുകളുടെ തീവ്രത എനിക്ക് ഊഹിക്കാവുന്നതിലുമപ്പുറം ആണ്. അടക്കാൻ കഴിയാത്ത കാമത്തിനുമപ്പുറം പ്രണയിക്കാൻ കഴിയുന്ന അനുവിന്റെ മനസ്സ് എനിക്കിപ്പോൾ അറിയാൻ കഴിയുന്നു….

ഞാൻ ആ താലിയെടുത്തവളെ അണിയിപ്പിച്ചു. എന്നിലേക്ക്‌ നീട്ടിയ പെട്ടിയിലെ സിന്ദൂരം അനുവിന്റെ നെറുകിൽ ചാർത്തി…. അനു എന്നെ പുണർന്നു…. എന്റെ മൂർദ്ധാവിൽ ചുംബിച്ചു……..

അന്ന് വഴിയുടനീളം അനുവിന്റെ ചുണ്ടിലെ പുഞ്ചിരി ഞാൻ കണ്ടു… ആ

Leave a Reply

Your email address will not be published. Required fields are marked *