ഐഷാടെ പുതിയാപ്ല 4
Aishade Puthiyapla Part 4 | Author : Krishnenthu
[ Previous Part ]
“നമ്മടെ പലിശപ്പാണ്ടി ചത്തുപോയി. കുറച്ചായി ചങ്ക്‌വാടി കിടപ്പിലാരുന്നെന്ന്”
മീൻകാരൻ കുഞ്ഞാപ്പിടെ വായിൽനിന്നാണ് ഈ വാർത്ത സൈനബ കേൾക്കുന്നെ. അവളാ വാർത്ത കേട്ടു സ്തംഭിച്ചങ്ങനെ നിന്നു. പിന്നെ രണ്ടുമൂന്നു ദിവസം അവൾ ആരോടും മിണ്ടിയില്ല.
” ഉമ്മ എന്താ എപ്പോഴും കിനാവ് കണ്ടിങ്ങനെ ഇരിക്കുന്നെ?” ഐഷ ചോദിച്ചു
സൈനബ അത് കേട്ടതുപോലും ഇല്ല.
“ഉമ്മാ”
“ങേ… ന്താ”
“ഉമ്മ എന്താ ആരോടും മിണ്ടാതെ ഇങ്ങനെ കുത്തിയിരിക്കുന്നെ?”
” ഒന്നൂല്ല”
” എന്താണ് പറയുമ്മാ”
“ഒന്നുല്ലാന്ന് പറഞ്ഞല്ലോ… ഇയ്യന്റെ പണി നോക്ക് പെണ്ണേ”
“ഉമ്മ്… എന്തോ കാര്യമായി പറ്റിട്ടുണ്ട്” ഐഷ മുറുമുറുത്തുകൊണ്ട് അപ്പുറത്തേക്ക് പോയി.
സൈനബ തൊഴുത്തിലേക്ക് നോക്കി ഓരോന്ന് ആലോചിച്ചിരുന്നു. ‘പത്തുപന്ത്രണ്ടു കൊല്ലം മുൻപ് ആ തൊഴുത്തിലിട്ടാണ് പാണ്ടി തന്നെ പൊതിച്ചത്. പിന്നെ ഇക്കാലം വരെയും രഹസ്യമായി തനിക്ക് വേണ്ടതെല്ലാം തന്നോണ്ടിരുന്നത് പാണ്ടിയാണ്. കുറച്ചുകാലമായി ഈ വഴിയൊന്നും വരാതായപ്പോൾ തന്നെ മറന്നെന്നു കരുതി. എന്നാലും മരിച്ചെന്നു കേട്ടപ്പോൾ ഉള്ളിലെന്തോ കെട്ടിനിക്കുന്ന പോലെ’ സൈനബ ഒന്ന് നെടുവീർപ്പിട്ടു.
അന്ന് വൈകിട്ടാണ് ഹൈദ്രോസ് ബോംബെയിൽ നിന്ന് വന്നത്. കവലയിൽ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബീരാന്റെ മോൾക്ക് പുതിയാപ്ലെ തപ്പുന്ന കാര്യം ഹൈദ്രോസ് അറിയുന്നത്. ഹൈദ്രോസ് നേരെ ബീരാന്റെ വീട്ടിലേക്ക് വിട്ടു.
” ബീരാനിക്കോ ” ഹൈദ്രോസ് ഉറക്കെ വിളിച്ചു.