എന്നിൽ നിന്ന് ഒരു ചിരി മാത്രം..
ദീപിക: “എന്നിട്ട് ഇപ്പോൾ എന്താ അവസ്ഥ?.. നിങ്ങൾക്ക് ഇപ്പോഴും അവളെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ?..”
എന്റെ നോട്ടം വീണ്ടും അവളുടെ കണ്ണുകളിലേക്ക് ചെന്നു..
ക്രിഷ്: “ഉണ്ട്..”
അവളുടെ ശബ്ദം മൃദുവായിരുന്നു..
ദീപിക: “മ്മ്.. നല്ല കാര്യം.. പക്ഷേ അത് നടക്കുമോ എന്നറിയില്ല..”
ക്രിഷ്: “ദീപിക.. നിനക്ക് നിന്റെ ഹൃദയത്തിനോട് തുറന്ന് സംസാരിക്കാൻ ഇപ്പോൾ കഴിയും.. നിന്റെ ഭർത്താവോ ആ അമ്മാവനോ കുടുംബത്തിലെ പ്രെശ്നങ്ങളോ ഒന്നും ഇവിടെ ഇപ്പോൾ ഇല്ല..”
ദീപിക: “പക്ഷെ എനിക്ക് ഇപ്പോഴും പേടിയാണ് ക്രിഷ്..”
ക്രിഷ്: “നീ പ്രണയത്തെയാണോ ഭയപ്പെടുന്നത്?.. അതോ എന്നെയോ?..”
ദീപിക: “നിങ്ങളുമായി പ്രണയത്തിലാകുമെന്ന് ഞാൻ ഭയപ്പെടുന്നു.. പക്ഷേ നിങ്ങൾ നേരത്തേ പറഞ്ഞില്ലേ.. ഇതൊന്നും.. ശെരിയല്ലെന്ന്..”
ക്രിഷ്: “ഞാൻ ഇപ്പോൾ നിന്നെ പ്രേമിക്കുന്നുണ്ട്.. എനിക്ക് നീ ഇല്ലാതെ പറ്റില്ല ദീപിക..”
ഞാൻ സത്യമാണ് ആ പറഞ്ഞത്.. പെട്ടെന്ന് അങ്ങനെ എന്റെ കുറ്റസമ്മതമുണ്ടായപ്പോൾ അവൾ സ്തംഭിച്ചുപോയിരുന്നു.. ഞാൻ പതിയെ അവളുടെ നേരെ കൈ നീട്ടി..
ക്രിഷ്: “ഇവിടെ വന്ന് എന്നോടൊപ്പം ഇരിക്ക്..”
എന്റെയാ വാക്കുകൾ അനുസരിക്കാൻ അവൾ ഒരു നിമിഷം പോലും ആലോച്ചില്ല.. ദീപിക കട്ടിലിന്റെ അറ്റത്തു നിന്നും എഴുന്നേറ്റ് എന്റെ അരികിലായി ഹെഡ് റെസ്റ്റിൽ തല ചായ്ച്ചു വച്ച് ഇരുന്നു.. ഞാൻ വേഗം എന്റെ ഇടതു കൈ കൊണ്ട് അവളുടെ ഇടുപ്പിന് ചുറ്റും വച്ചു.. അവൾക്ക് ഇപ്പൊ എന്റെ കണ്ണുകളിലേക്കു നോക്കാൻ ചെറിയ മടി ഉണ്ടായിരുന്നു..
ദീപിക: “നി.. ക്രിഷ് എന്നെ എന്തുചെയ്യാൻ പോകുവാ?..”
അവളുടെ ശബ്ദം വളരെ മൃദുവായിരുന്നു.. ഞാൻ എന്റെ വലതു കൈപ്പത്തി ഉപയോഗിച്ച് അവളുടെ മുഖത്ത് പതിയെ തഴുകിക്കൊണ്ട് അവളുടെ സുന്ദരമായ മുഖം എന്നിലേക്ക് തിരിച്ചു..
ക്രിഷ്: “ഒരാളാൽ സ്നേഹിക്കപ്പെടാൻ നീ ഇപ്പോഴും ഭയപ്പെടുന്നുണ്ടോ?..”
എനിക്ക് അവളുടെ ഹൃദയമിടിപ്പ് കേൾക്കാൻ കഴിഞ്ഞു.. അവളുടെ നിശ്വാസം എന്റെ മുഖത്ത് വന്നടിച്ചു.. എന്നോടുള്ള ദീപികയുടെ സ്നേഹമോ (അല്ലെങ്കിൽ കാമമോ) എനിക്കവളുടെ കണ്ണുകളിലപ്പോൾ കാണാൻ കഴിഞ്ഞിരുന്നു…
ഞാനവളുടെ മുഖം എന്റെ അടുത്തേക്ക് കൂടുതൽ ചേർത്ത് ആ ചുവന്ന ചുണ്ടിൽ പതിയെ മുത്തമിട്ടു.. അത് പക്ഷേ കാമത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ഭ്രാന്തൻ ലിപ്-ലോക്ക് ആയിരുന്നില്ല.. അവളോടുള്ള എന്റെ പ്രണയത്തിന്റെ വളരെ സാവധാനത്തിലുള്ളതും, ഉദ്ദേശ്യപൂർണ്ണവുമായ ഒരു അറിയിപ്പായിരുന്നു..