ജൂലി :അല്ലെങ്കിലും എല്ലാം നിനക്ക് നിസ്സാരമാണല്ലോ
പീറ്റർ :അല്ല മിസ്സ് ജൂലിയുടെ കണ്ണേന്താ നിറഞ്ഞിരിക്കുന്നത് കണ്ണിൽ വല്ല പൊടിയും പോയോ
പീറ്റർ : ഞാൻ എത്ര വിഷമിക്കുന്നുണ്ടെന്ന് അറിയാമോ അപ്പോഴാ അവന്റെ ഒരു തമാശ അല്ല നീ ഈ ഫൈറ്റൊക്കെ എവിടുന്നു പഠിച്ചു
പീറ്റർ :ഓ അതാണോ എന്റെ കോമിക്കിൽ ഞാൻ ഒരുപാട് ഫൈറ്റൊക്കെ ചെയ്യുന്നുണ്ട് ഞാൻ ഒരു ഹീറോ അല്ലേ
ജൂലി :എന്നാൽ പിന്നെ നിക്ക് അവനെ ആദ്യമേ ഇടിച്ചു തോല്പിച്ചാൽ പോരായിരുന്നോ എന്തിനാ ഇത്രയും ഇടി കൊണ്ടത്
പീറ്റർ :അതാ മിസ്സ് ജൂലി പ്രശ്നം എന്റെ കോമിക്കിൽ കുറച്ച് ഇടി കൊണ്ടാൽ മാത്രമേ എനിക്ക് പവർ കിട്ടും എന്തായാലും മിസ്സ് ജൂലി അതൊക്കെ വിട്ടേക്ക് ഞാൻ ഇപ്പോൾ ആലോചിക്കുന്നത് എന്റെ അവസ്ഥയെ പറ്റിയാ
ജൂലി :എന്തവസ്ഥ
പീറ്റർ :എന്റെ സുന്ദരമായ മുഖമൊക്കെ അവൻ ഇടിച്ചു പഞ്ചർ ആക്കിയില്ലേ ഇനി എന്നെ ആര് കല്യാണം കഴിക്കും
ജൂലി :(അതോർത്തു നീ വിഷമിക്കണ്ട നിന്നെ ഞാൻ കെട്ടികോളാം )
പീറ്റർ :എന്താ കേൾക്കുന്ന പോലെ പറ മിസ്സ് ജൂലി
ജൂലി :ഹേയ് ഒന്നുമില്ല ഇതൊക്കെ രണ്ട് ദിവസം കൊണ്ട് പൊയി പോയിക്കോളും എന്ന് പറഞ്ഞതാ
പീറ്റർ :അതിരിക്കട്ടെ മിസ്സ് ജൂലി എന്തൊ പറയണം എന്ന് പറഞ്ഞിരുന്നല്ലോ എന്താ അത്
ജൂലി :ഇപ്പോൾ അത് പറയാൻ പറ്റിയ സമയമല്ല ഞാൻ നിന്നോട് പിന്നീട് പറയാം
പീറ്റർ :ഞാൻ തിരിച്ചു പോകുന്നതിനു മുൻപെങ്ങാനും പറയുമോ
ജൂലി :നീ എന്തിനാ ഇപ്പോൾ പോകുന്നതിനെ പറ്റിയൊക്കെ പറയുന്നത് ഞാൻ നിന്നോട് അതിനെ കുറിച്ച് വല്ലതും ചോദിച്ചോ
പീറ്റർ :ഹമ്മോ അതിനെന്തിനാ ഇത്ര ദേഷ്യപെടുന്നത്
ജൂലി :ഞാൻ എന്ത് ദേഷ്യപെട്ടെന്നാ
പീറ്റർ :ശെരി ശെരി ദേഷ്യപെട്ടില്ല പോരെ എന്തായാലും ഞാൻ ഒന്നുപോയി കിടക്കട്ടെ
ജൂലി :ശെരി വാ ഞാൻ റൂമിൽ കൊണ്ട് പോയി കിടത്താം
പീറ്റർ :വേണ്ട മിസ്സ് ജൂലി അതിനു മാത്രം പ്രശനമൊന്നും എനിക്കില്ലല്ലോ മിസ്സ് ജൂലിക്ക് നല്ല ക്ഷീണം ഉണ്ട് പോയി കിടന്നോ
അതും പറഞ്ഞു പീറ്റർ റൂമിലേക്ക് കയറി
പീറ്റർ :ഹോ എന്തായാലും ദേഹമൊക്കെ നന്നായി ചതഞ്ഞിട്ടുണ്ട് ഇനി നാളെ എന്താണാവോ അവസ്ഥ
പീറ്റർ പതിയെ കട്ടിലിലേക്കിരുന്നു പെട്ടെന്നു തന്നെ പീറ്ററിനു തല കറങ്ങുന്ന തായി തോന്നി
“എനിക്കിതെന്താ പറ്റുന്നത് ഇത് ഒരുപാട് തവണയായല്ലോ ”
പെട്ടെന്നു തന്നെ പീറ്ററിനു ദേഹമാകെ വേദനിക്കാൻ തുടങ്ങി