ഗിരിജ ചേച്ചിയും ഞാനും 13 [Aromal]

Posted by

ഞാൻ കയ്യൊക്കെ കഴുകിയിട്ട് ഹാളിലേക്ക് ചെന്നു. ഗിരിജ ചേച്ചിയുടെ ആങ്ങളയും പുള്ളിക്കാരനും വർത്തമാനമൊക്കെ പറഞ്ഞ് അവിടെയിരിക്കുന്നുണ്ട്. ഗിരിജ ചേച്ചിയും പുള്ളിക്കാരിയും കൂടെ എനിക്ക് വീട്ടിൽ കൊണ്ടുപോകാനുള്ള പലഹാരമൊക്കെ എടുക്കാനായി അടുക്കളയിലേക്ക് പോയി.

“….ചായയൊക്കെ കുടിച്ചോ പൊന്നൂസേ…… ”

ഗിരിജ ചേച്ചിയുടെ ആങ്ങളയെന്നോട് ചോദിച്ചു.

“….മ്മ്…. കുടിച്ചു……. ”

“…..വാ… ഇരിക്ക്….. ”

ഞാനാ സോഫയിൽ ചെന്നിരുന്നു.

“…പിന്നെ… പടുത്തവൊക്കെ എങ്ങനെ പോകുന്നു….. ”

“….ആഹ്…… കൊഴപ്പവില്ലാതെ പോണു… ”

“….ഓണവൊക്കെ ആയിട്ട് എന്നാ പരുപാടി….. ”

“….ഓഹ്….. എന്നാ പരുപാടി……….. ഇതൊക്കെ തന്നെ പരുപാടി…. ”

“… പൊന്നൂസേ……… അച്ഛനും അമ്മേം എപ്പളാ വരുന്നേ….. ”

“…..അവര് വരുമ്പോളേക്കും സന്ധ്യയൊക്കെ ആകാറാകും.. ….”

“….ഞങ്ങളെന്നായാലും അതിലേക്കൂടെ വന്നിട്ടേ പോകുവൊള്ളൂ…… ”

“…..ഇന്നാ പൊന്നൂസിനൊരു സമ്മാനം…. ”

ഗിരിജ ചേച്ചിയൊരു കൂടിനകത്ത് കൊറേ പലഹാരങ്ങളൊക്കെയായിട്ട് ഹാളിലേക്ക് വന്നിട്ട് പറഞ്ഞു കൂടെ പുള്ളിക്കാരിയുമുണ്ട്.

“….മൊത്തം തന്നെ തിന്നാതെ കൊറച്ച് അവർക്കും കൂടെ കൊടുത്തോണം കേട്ടോ പൊന്നൂസേ…… ”

ഗിരിജ ചേച്ചിയുടെ കെട്ടിയോൻ ഒരു തമാശ കലർന്ന ചിരിയോടെ പറഞ്ഞു.

“….ഹിഹിഹിഹി……….. ആലോചിക്കട്ടെ….. ”

“….ഇന്നാ പൊന്നൂസേ…… ”

ഗിരിജ ചേച്ചി ആ കൂടും പലഹാരവും എന്റെ കയ്യിൽ കൊണ്ടെ തന്നു.

“……മഴക്കാറ് ഒള്ളതുകൊണ്ടാണെണെന്നു തോന്നുന്നു ഭയകര ചൂട്…… ”

ഗിരിജ ചേച്ചിയുടെ ആങ്ങള അവിടെയിരുന്ന മാസിക കൊണ്ട് ദേഹത്തേക്ക് വീശിക്കൊണ്ട് പറഞ്ഞു.

“….മ്മ്….. ഇന്ന് നല്ല ചൂടാരുന്നു…. ഞാൻ കോളേജീന്ന് വെയില് കൊണ്ട് കരിഞ്ഞാ വന്നേ……. ”

“….ഇന്ന് മിക്കവാറും രാത്രി മഴ പെയ്യും….. ”

ഗിരിജ ചേച്ചി തിണ്ണയിൽ പോയൊന്ന് ആകാശവൊക്കെയൊന്ന് നോക്കിയിട്ട് പറഞ്ഞു. വെയിലൊക്കെ കൊണ്ട് വന്നതുകൊണ്ടായിരിക്കണം എനിക്ക് ചെറിയ ക്ഷീണവും തലവേദനയുമൊക്കെ തോനുന്നുണ്ടാട്ടിരുന്നു. ഗിരിജ ചേച്ചിയുടെ ആങ്ങളയും ഭാര്യയും പിള്ളേരുമൊക്കെ ഉള്ളതുകൊണ്ട് ഇനിയിപ്പോ ഇവിടെ ഇരുന്നിട്ടും കാര്യമൊന്നുമില്ല ഞാനെന്തായാലും ഇനി വീട്ടിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *