ക്യാന്റീനിൽ പോയി വേഗം ചോറുണ്ടു. ഉച്ചക്കത്തെ ഊണ് കഴിഞ്ഞാൽ ഞങ്ങൾ കുറച്ചു നേരം ക്യാന്റീനിലെ ഏതേലും ഒഴിഞ്ഞ ഒരു മൂലയിൽ പോയി വർത്തമാനം പറഞ്ഞിരിക്കുന്നത് പതിവാണ്.അന്നും പതിവ് പോലെ ചോറൊക്കെ ഉണ്ട് കഴിഞ്ഞു ക്യാന്റീനിന്റെ തിരക്കൊഴിഞ്ഞ ഒരു കോണിൽ പോയി ഞങ്ങൾ കൂട്ടുകാരുമൊത്ത് വർത്തമാനമൊക്കെ പറഞ്ഞിരുന്നു. ഇടയ്ക്കിടക്ക് ഞാൻ ഗിരിജ ചേച്ചി വിളിക്കുന്നുണ്ടോന്നു ഫോണെടുത്തു നോക്കുന്നുണ്ട് ഇനി അങ്ങേരുള്ളതുകൊണ്ടാണോ വിളിക്കാത്തത് ഒന്നുമറിയില്ല. ഞാനെന്തായാലും ഫോണും കയ്യിൽ പിടിച്ച് ഇടയ്ക്കിടക്ക് നോക്കിക്കൊണ്ടിരുന്നു. അധികം വൈകാതെ തന്നെ എന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി ഞാൻ നോക്കുമ്പോൾ ഗിരിജ ചേച്ചിയാണ്. ഞാൻ കൂട്ടുകാരോട് ഇപ്പോ വരാവെന്നു പറഞ്ഞു ക്യാന്റീനിന്റെ പുറത്തേക്കിറങ്ങി ഫോണെടുത്തു.
ഞാൻ : ഹലോ……. ഗിരിജാമ്മേ ……
ഗിരിജ ചേച്ചി : പൊന്നൂട്ടാ കോളേജിലാണോ…..
ഞാൻ : അല്ല ഗിരിജാമ്മേ…. ഞാൻ ക്യാന്റീനിൽ വന്നതാ ചോറുണ്ണാൻ……
ഗിരിജ ചേച്ചി : ചോറുണ്ട് കഴിഞ്ഞോ….
ഞാൻ : …. മ്മ്…… ഗിരിജാമ്മേ ഫോൺ വെക്കല്ലേ…..
ഗിരിജ ചേച്ചി : എവടെ പോകുവാ പൊന്നൂട്ടാ…
ഞാൻ : ഇവടെ ഭയങ്കര ബഹളവാ….. ഞാനൊന്നു മാറി നിന്നോട്ടെ…..
ഞാൻ ക്യാന്റീനിൽ നിന്നിറങ്ങി അധികം ആളും ബഹളവും ഒന്നുമില്ലാത്ത ഭാഗത്തെ ഒരു മരത്തിന്റെ ചുവട്ടിലേക്ക് മാറി നിന്നു.
ഞാൻ : മ്മ്……. ഇനി പറ ചേച്ചി…..എന്നാടുക്കുവാ……ചോറൊക്കെ ഉണ്ടോ…..
ഗിരിജ ചേച്ചി : ഞാൻ ചുമ്മാ പറമ്പിലോട്ടൊക്കെയൊന്നിറങ്ങിയതാ… ചോറൊക്കെ നേരത്തെ ഉണ്ടു…..
ഞാൻ : ഈ ഉച്ചക്ക് പറമ്പിലെന്നാ ഗിരിജാമ്മേ പരുപാടി…… വെയിലടിച്ച് എന്റെ സുന്ദരിമോളുടെ മുഖമെല്ലാം കരുവാളിക്കാനാണോ….
ഗിരിജ ചേച്ചി : ഇവടെയിപ്പോ വെല്യ വെയിലൊന്നുവില്ല….. ഞാൻ പൊന്നൂനെ ഫോൺ വിളിക്കാൻ വേണ്ടി ഇറങ്ങിയതാ….
ഞാൻ : അങ്ങേരെന്തിയേ……
ഗിരിജ ചേച്ചി : തീറ്റയൊക്കെ കഴിഞ്ഞ് ഇന്നലെ കൊണ്ടുവന്നേന്റെ മിച്ചവൊള്ളതും എടുത്ത് കുടിച്ചിട്ട് അവടെ കെടന്നൊറങ്ങുന്നൊണ്ട്….. പൊന്നൂന്നോടൊന്നു സ്വസ്തവായിട്ട് മിണ്ടാൻ വേണ്ടീട്ടാ ഞാൻ പറമ്പിലോട്ടിറങ്ങിയേ….
ഞാൻ : ഇന്നലത്തെ കാര്യം പറ ഗിരിജാമ്മേ………. സ്വർണ്ണ പാദസരം കണ്ടിട്ട് അങ്ങേരെന്നാ പറഞ്ഞേ…… പിന്നേം പണയം വെക്കാൻ ചോയിച്ചോ…..
ഗിരിജ ചേച്ചി : അത് പറയാനാ പൊന്നൂ ചേച്ചീ വിളിച്ചേ…….. എന്നെയിന്നലെ അതിയാൻ കുടീം കഴിഞ്ഞ് വന്നിട്ട് കണ്ടതെല്ലാം പറഞ്ഞു ……. ഞാൻ മൂത്തു നരച്ചപ്പോളാ പാദസരോം ഇട്ടോണ്ട് നടക്കുന്നേന്ന് പറഞ്ഞെന്നെ ഒത്തിരി കളിയാക്കി….. എനിക്ക് അരിശം വന്നപ്പോ ഞാനും തിരിച്ചു രണ്ടെണ്ണം പറഞ്ഞു…
ഞാൻ :…… രണ്ടെണ്ണം കൊടുക്കാൻ മേലാരുന്നോ ചേച്ചീ…….അങ്ങേരാണോ ചേച്ചിക്ക് പ്രായമായോന്നു തീരുമാനിക്കുന്നേ…….അതിനങ്ങേർക്ക് എന്നാ അവകാശവാ ഉള്ളെ …. കേട്ടിട്ട് എനിക്ക് തന്നെ അരിശം വരുന്നൊണ്ട്……
ഗിരിജ ചേച്ചി : ഞാൻ പിന്നെ കൊച്ച് കേക്കുവെല്ലോന്നോർത്ത് കൂടുതലൊന്നും പറയാനും കാണിക്കാനും പോയില്ല….
ഞാൻ : അല്ലേലും ഗിരിജാമ്മ അങ്ങേര് പറയുന്നതൊന്നും കാര്യവാക്കണ്ട……. കുടിച്ച് കുടിച്ച് അങ്ങേരുടെ ബോധോം വെളിവുമെല്ലാം പോയിക്കെടക്കുന്നതാ…. അതിയാനെന്നാ വേണേലും പറഞ്ഞോട്ടെ എന്റെ മോളതൊന്നും മൈൻഡ്