ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത
Oru election Duty aparatha | Author : Vijay Das
ഇക്കുറി ഇലക്ഷന്‍ഡ്യൂട്ടി ചെയ്യേണ്ടിവരില്ലെന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു. കാരണം കഴിഞ്ഞ ദിവസം വരെ കുറേ ബാച്ച് ആയി ഓഫീസില്‍ഒരുപാട് പേര്‍ക്ക് ഡ്യൂട്ടി വന്നു. അധികവും സ്ത്രീകള്‍ക്കാണ് ഞങ്ങളുടെ റാങ്കില്‍ ഡ്യൂട്ടി വന്നിരിക്കുന്നത്. അപ്പോഴാണ് ഇന്ന് വൈകുന്നേരം ഓഫീസില്‍നിന്ന് ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞ് വിളിച്ചത്. നേരത്തേ തന്നെ വന്ന് കിടപ്പുണ്ടായിരുന്നു ഇലക്ഷന്‍ഡ്യൂട്ടി.
ആദ്യത്തെ ക്ലാസ് പിറ്റേദിവസം തന്നെ. ടൌണിലെ സ്കൂളില്‍. പോയി. സ്ഥിരം കേള്‍ക്കുന്ന പല്ലവികളൊക്കെ കേട്ടു. ഒരുപാട് സ്ത്രീകളുണ്ട് ഇക്കുറി. ഒരുപക്ഷെ പുരുഷന്മാരെക്കാള്‍ കൂടുതല്‍. സുന്ദരികളുടെ ഒരുപൂരം. ഇവരിലാരാണാവോ എന്‍റെ ടീമില്‍ വരാന്‍ പോകുന്നത്? ഓ ഈ ക്ലാസില്‍ പ്രിസൈഡിങ് ഓഫീസേര്‍സും ഫസ്റ്റ് പോളിങ് ഓഫീസേര്‍സും മാത്രമേ കാണൂ. സെക്കന്‍റ്, തേഡ് പോളിങ് ഓഫീസേര്‍സിനുള്ള ക്ലാസ് വേറേ ആണ്.
ഒരു ബൂത്തില്‍ പോളിങ് ഡ്യൂട്ടിയിലുണ്ടാവുക നാലു ഉദ്യോഗസ്ഥര്‍ ആണ്. ഒരു പ്രിസൈഡിങ് ഓഫീസര്‍, പിന്നെ മൂന്ന് പോളിങ് ഓഫീസര്‍മാര്‍, ഫസ്റ്റ്, സെക്കന്‍റ്, തേഡ് എന്നിങ്ങനെ. ഉദ്യോഗസ്ഥരുടെ റാങ്ക് അനുസരിച്ചാണ് ഈ ഡ്യൂട്ടികള്‍ കിട്ടുന്നത്. ഉയര്‍ന്ന ഗസറ്റഡ് റാങ്കൊക്കെ ഉള്ളവര്‍ക്ക് പ്രിസൈഡിങ് ഡ്യൂട്ടി, അതിന് താഴെ ഫസ്റ്റ്, സെക്കന്‍റ് ഒകെ ക്ലരിക്കല്‍ സ്റ്റാഫിന്, തേഡ് ഒക്കെ പ്യൂണ്‍, ഓഫീസ് അസിസ്റ്റന്‍റ് പോലുള്ളവര്‍ക്ക് ഇങ്ങനെയൊക്കെയാണ് പൊതുവെ. പ്രിസൈഡിങ് ഓഫീസര്‍ ആയാണ് എനിക്ക് ഡ്യൂട്ടി.
ഇതിനുപുറമെ ബി.എല്‍.ഒ. ഉണ്ടാവും. അത് പോളിങ് ടീമെന്ന് പറയാന്‍ പറ്റില്ല, ലോക്കലായി അപ്പോയിന്‍റ് ചെയ്യുന്നതാണ്.
അപ്പൊ ഈ കൂട്ടത്തില്‍ ഒരാള്‍ നമ്മുടെ ടീമില്‍ ഫസ്റ്റ് പോളിങ് ഓഫീസര്‍ ആയി ഉണ്ടാവാന്‍ സാധ്യതയുണ്ട്. പൊതുവെ പ്രിസൈഡിങ് ഓഫീസര്‍ പുരുഷനാവുമ്പോള്‍ ഫസ്റ്റ് പോളിങ് ഓഫീസര്‍ സ്ത്രീ ആവാറാണ് പതിവ്. സെക്കന്‍റ്, തേഡ് ഓഫീസേര്‍സിലും ഒരാള്‍ പുരുഷന്‍, ഒരാള്‍ സ്ത്രീ – കഴിയുന്നതും ഇങ്ങനെ ആണ് കുറേക്കാലമായി ഡ്യൂട്ടി ഇടാറ്. ഏതായാലും നമ്മുടെ പോളിങ് ഓഫീസര്‍ കൊള്ളവുന്ന ആരെങ്കിലും ആയിരിക്കട്ടെ. നോക്കാം.